Saturn Transit 2022 in Aquarius: രണ്ടര വർഷത്തിലാണ് ശനി രാശി മാറുന്നത്. ഏപ്രിൽ 29 ന് ശനി മകരം വിട്ട് സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും. ശരിക്കും പറഞ്ഞാൽ 30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നത്. ശനിയുടെ രാശിമാറ്റം പൊതുവെ എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഈ സമയത്ത് ചില രാശിക്കാർക്ക് കണ്ടക ശനി, ഏഴരാണ്ട ശനി എന്നിവയിൽ നിന്നും മോചനം ലഭിക്കും എന്നാൽ ചില രാശിക്കാർക്ക് ഇത് തുടങ്ങുകയും ചെയ്യും. ശനിയുടെ രാശിമാറ്റത്തിന്റെ ഗുണഫലം ഏതൊക്കെ രാശികൾക്കാണ് ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.
Also Read: Shani Gochar: രണ്ടര വർഷത്തിന് ശേഷം ശനിയുടെ രാശിമാറ്റം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും
ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും
മേടം (Aries): ശനിയുടെ ഈ രാശിമാറ്റം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ശനി ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ അതായത് ലാഭവും ആദായവും നൽകുന്ന, ഭാവത്തിൽ സംക്രമിക്കും. ശനിയുടെ സംക്രമം ഈ രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. ശമ്പളത്തിൽ വർധനവുണ്ടായേക്കാം. വ്യാപാരികൾക്ക് ലാഭമുണ്ടാകും. തൊഴിൽരംഗത്ത് പുരോഗതി. രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് വളരെയധികം ഗുണം ചെയ്യും.
ഇടവം (Taurus): ശനിയുടെ രാശിമാറ്റം ഇടവ രാശിക്കാർക്ക് കരിയറിൽ നല്ല നേട്ടം നൽകും. പുതിയ ജോലി ഓഫർ ലഭിക്കും. ജോലി മാറാൻ താൽപ്പര്യമില്ലെങ്കിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. നിങ്ങളുടെ ജോലി മികച്ചതായിരിക്കും.
Also Read: Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..!
ധനു (Sagittarius): ധനു രാശിക്കാർക്ക് ശനിയുടെ ഈ മാറ്റം ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കും. ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ ധനു രാശിക്കാർക്ക് ഇതിൽ നിന്നും മോചനം ലഭിക്കുമെന്നതാണ് പ്രത്യേകത. ഇത് അവർക്ക് വലിയ ആശ്വാസമാണ്. കൂടാതെ ധൈര്യവും വീര്യവും വർദ്ധിക്കും. ശത്രുക്കളുടെ മേൽ വിജയം നേടും. വീട്, വാഹനം എന്നിവയ്ക്ക് യോഗം. വ്യാപാരികൾക്ക് മികച്ച ഫലം ലഭിക്കും. അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക