Horoscope 23 April 2022: ഇന്ന് മകരം രാശിക്കാർ അവരുടെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിക്കുക; കർക്കടകം രാശിക്കാർ കോപം ഒഴിവാക്കുക

Horoscope 23 April 2022:  ഇന്ന് (Horoscope 23 April 2022) മകരം (Capricorn) രാശിക്കാർ തങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. മീനരാശിയിലെ (Pisces) ഹോട്ടൽ-റെസ്റ്റോറന്റ് ജോലികൾ ചെയ്യുന്ന ബിസിനസുകാർക്ക് നല്ല ലാഭമുണ്ടാകും. വൃശ്ചികം (Scorpio) രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും.  

Written by - Ajitha Kumari | Last Updated : Apr 23, 2022, 06:18 AM IST
  • വൃശ്ചികം രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിനം
  • ചിങ്ങം രാശിക്കാർ ഇന്ന് ശാന്തരായിരിക്കുക
  • കർക്കടകം രാശിക്കാർ കോപം ഒഴിവാക്കുക
Horoscope 23 April 2022: ഇന്ന് മകരം രാശിക്കാർ അവരുടെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിക്കുക; കർക്കടകം രാശിക്കാർ കോപം ഒഴിവാക്കുക

Rashifal/Horoscope 23 April 2022: ഇന്ന് (Horoscope 23 April 2022) ഇന്ന് ചില രാശിക്കാർക്ക് അത്ഭുതങ്ങൾ സംഭവിക്കുന്ന ദിവസമായിരിക്കും.  ചിങ്ങം (Leo) രാശിക്കാർക്ക് ഭാവിയെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട ആവശ്യമില്ല. തുലാം (Libra) രാശിക്കാർക്ക് കറങ്ങാനും ഷോപ്പിംഗ് നടത്താനും മനസ് ഉണ്ടാക്കാം.

മേടം (Aries): ഈ രാശിക്കാരുടെ എല്ലാ ജോലികളും വിജയകരമായി പൂർത്തീകരിക്കും. നിങ്ങളുടെ ജോലി ശ്രദ്ധയോടെ ചെയ്യുക. ജോലിയുടെ കാര്യത്തിൽ ശ്രദ്ധ വർധിപ്പിക്കണം. നിങ്ങളുടെ ഗവേഷണം വിജയിക്കും.  ബിസിനസിൽ ചില മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞുമതി. സൂക്ഷിക്കുക നടുവേദന ഉണ്ടായേക്കാം.   വേദന കൂടുതലാണെങ്കിൽ ഡോക്ടറെ കാണുക. കുട്ടികളുടെ ആരോഗ്യം പ്രത്യേകിച്ചു ശ്രദ്ധിക്കുക.  രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് യാത്രയ്ക്ക് സാധ്യത തയ്യാറായിരിക്കുക. 

Also Read: Shani Gochar: 7 ദിവസത്തിന് ശേഷം ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലഭിക്കും അപാര സമ്പത്ത്!

ഇടവം (Taurus): നല്ല ലാഭം ലഭിക്കാനുള്ള നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ചെയ്യാൻ ഇന്ന് നല്ല ദിനം.  ഓഫീസ് ജോലികൾ ഒത്തൊരുമയോടെ പരിഹരിക്കുന്നത് ഉത്തമം. ആരോടും തർക്കിക്കരുത് ടെൻഷൻ ഉണ്ടാക്കും. സ്വർണം, വെള്ളി എന്നിവയുടെ പണി ചെയ്യുന്ന വ്യാപാരികൾക്ക് ലാഭമുണ്ടായേക്കും.  പഴയ പരിക്കിൽ വീണ്ടും പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോഴും നടക്കുമ്പോഴും ശ്രദ്ധിക്കണം. കുടുംബ തർക്കം ഉണ്ടെങ്കിൽ അത് വലിയ ക്ഷമയോടേയും സന്തോഷത്തോടേയും പരിഹരിക്കാൻ ശ്രമിക്കുക. 

മിഥുനം (Gemini): ഈ രാശിക്കാരുടെ മനസ്സിൽ എപ്പോഴും സേവനബോധം ഉണ്ടായിരിക്കും. മറ്റുള്ളവരെ സേവിക്കുന്നതിലൂടെ ആത്മീയ സന്തോഷം ലഭിക്കും. ഓഫീസിലെ ജോലികൾ ഒറ്റയ്ക്ക് ചെയ്യാൻ നോക്കരുത് ടീമിനൊപ്പം ചെയ്യുക. ഇത് ജോലി എളുപ്പമാക്കും.  ബിസിനസ് രംഗത്ത് വലിയ പങ്കാളികളെയും ഉപഭോക്താക്കളെയും നിങ്ങൾക്ക് ലഭിക്കും. ഇത് നിങ്ങളുടെ ബിസിനസ്സിന് കൂടുതൽ തിളക്കം നൽകും. ആസ്ത്മ രോഗികൾക്ക് അസ്വസ്ഥത ഉണ്ടാകാം.  വീടിന്റെ ടാപ്പ് അല്ലെങ്കിൽ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട എന്തെങ്കിലും പണികൾ ബാക്കിയുണ്ടെങ്കിൽ അത് ചെയ്യുക.  വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. നിങ്ങളുടെ  കഠിനാധ്വാനം തീർച്ചയായും ഫലം നൽകും.  

കർക്കടകം (Cancer): ഈ രാശിക്കാർ അനാവശ്യ ദേഷ്യം ഒഴിവാക്കുക.  അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും. അതിനാൽ സമ്മർദ്ദം ചെലുത്തരുത്. ഔദ്യോഗിക ജോലികൾ അശ്രദ്ധമായി ചെയ്യരുത് അങ്ങനെ സംഭവിച്ചാൽ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് വലിയ കുഴപ്പങ്ങൾ ഉണ്ടാക്കും. ആഡംബരവസ്തുക്കളുടെ വ്യാപാരം നടത്തുന്നവർക്ക് ലാഭമുണ്ടായേക്കാം.  ഏത് ജോലി ചെയ്യുമ്പോഴും കൈകൾക്ക് പരിക്കേൽക്കാം. കത്തി അല്ലെങ്കിൽ ഇരുമ്പ് ടിന്നുകൾ പോലെയുള്ള മൂർച്ചയുള്ള വസ്തുക്കളിൽ ഉപ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.  കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് നിങ്ങൾക്ക് വളരാൻ സാധിക്കും.  വിദ്യാർത്ഥികൾ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

Also Read: Daily Motivation: ഇന്നത്തെ ദിവസം മനോഹരമാക്കാൻ ഇത്രയും അഞ്ച് കാര്യങ്ങൾ ചെയ്യാം

ചിങ്ങം (Leo):  ഈ രാശിക്കാർ ശാന്തരായിരിക്കുക. ഭാവിയെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല വാർത്തകൾ ലഭിക്കും. പ്രമോഷൻ ഉണ്ടായേക്കാം. തുണികളുടെ വ്യാപാരം ചെയ്യുന്നവർക്ക് നല്ല ലാഭമുണ്ടാകും. നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും ജാഗ്രത പാലിക്കുക.  പരിക്കേൽക്കാൻ സാധ്യതയുണ്ട്.  നിങ്ങൾക്ക് വിവാഹപ്രായമായെങ്കിൽ വിവാഹ കാര്യം ഉറപ്പിക്കാനുള്ള സാധ്യത. സാമൂഹിക മേഖലയിൽ ഗുരുവിന്റെയോ അധ്യാപകന്റെയോ മാർഗനിർദേശം ലഭിക്കുന്നത് നിങ്ങൾക്ക് ഉപയോഗമാകും. 

കന്നി (Virgo): ഇന്ന് നിങ്ങൾ ആരോടെങ്കിലും സംസാരിക്കുകയാണെങ്കിൽ അവരുടെ വാക്കുകൾ പൂർണ്ണമായും ശ്രദ്ധിക്കുക അതിന് ശേഷം മാത്രം നിങ്ങളുടെ അഭിപ്രായം പറയുക.  സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ കർമ്മത്തിൽ പൂർണ്ണ ശ്രദ്ധ കൊടുക്കുക. പരമ്പരാഗത ബിസിനസിനൊപ്പം ഓൺലൈൻ ബിസിനസിലേക്കും  നീങ്ങുന്നത് നല്ലതായിരിക്കും. സമയം മാറുന്നതനുസരിച്ച് ചലിക്കാൻ ശ്രമിക്കുക.  മഹാമാരി വീണ്ടും വർധിക്കുന്നുണ്ട് സൂക്ഷിക്കുക.  ഭൂമിയുമായോ വീടുമായോ ബന്ധപ്പെട്ട് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരീക്ഷകൾക്ക് പൂർണ്ണ മനസോടെ തയ്യാറെടുക്കുക. 

തുലാം  (Libra): ഈ രാശിക്കാർക്ക് യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും സാധ്യതയുണ്ട്. നിങ്ങൾ എവിടെ ജോലി ചെയ്താലും സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. അതിനെ പോസിറ്റീവായി കാണുക. ബിസിനസിൽ സ്റ്റോക്ക് വാങ്ങുമ്പോൾ പണമിടപാദുകൾ വളരെ ശ്രദ്ധയോടെ ചെയ്യാണ് ശ്രമിക്കുക. പാദങ്ങൾ ശരിയായി പരിപാലിക്കുക, പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബത്തിലേക്ക് ചില ദുഃഖകരമായ വാർത്തകൾ വന്നുചേരാം.  എല്ലാവരോടും നല്ല ബന്ധം സൂക്ഷിക്കുക.

വൃശ്ചികം  (Scorpio): ഇന്ന് നിങ്ങളുടെ മനസ് നിറയെ സന്തോഷമായിരിക്കും.  ഓഫീസിൽ നിങ്ങളുടെ അറിവിനെക്കുറിച്ച് കാണിക്കേണ്ട ആവശ്യമില്ല.  ആഗ്രഹിച്ചില്ലെങ്കിലും നിങ്ങൾക്ക് ബിസിനസിൽ പണച്ചെലവിന്റെ സാഹചര്യം ഉടലെടുക്കും.  ഉറക്കമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകും.  ഉറങ്ങുന്ന സമയം മനസിന് ശാന്തി ലഭിക്കാൻ നല്ല പാട്ടുകൾ കേൾക്കുക.  വേണ്ടപ്പെട്ട ആർക്കെങ്കിലും നിങ്ങളിൽ നിന്നും സാമ്പത്തിക സഹായം ആവശ്യമായി വന്നേക്കാം തയ്യാറായിരിക്കുക. എല്ലാവരോടും നന്നായി പെരുമാറാൻ ശ്രദ്ധിക്കുക ഇത് നിങ്ങൾക്ക് ഉപകാരമാകും. 

Also Read: Venus Transit April 2022: ശുക്രന്റെയും വ്യാഴത്തിന്റേയും കൃപ: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!

ധനു (Sagittarius): ഈ രാശിക്കാരുടെ സ്വഭാവത്തിൽ അഹങ്കാരം പ്രതിഫലിക്കും, അത് ഉചിതമല്ല. ഇന്ന് നിങ്ങൾ നിങ്ങളുടെ ഔദ്യോഗിക ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. വ്യാപാരികൾക്ക് ഏതെങ്കിലും മൾട്ടിനാഷണൽ കമ്പനിയുമായി  പങ്കാളിത്തത്തിന് സാധ്യത. കാലാവസ്ഥ കണക്കിലെടുത്ത് ലഘുവായതും ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ പാനീയങ്ങളുടെ അളവ് വർദ്ധിപ്പിക്കുക. കുടുംബ കാര്യങ്ങളിൽ പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുകയും അത് പരിഗണിക്കുകയും പിന്തുടരുകയും ചെയ്യുക. തർക്കവിഷയങ്ങളിൽ നിന്ന് അകലം പാലിക്കുക.

മകരം (Capricorn): ഇന്ന് നിങ്ങൾ നിങ്ങളുടെ ശ്രദ്ധ ലക്ഷ്യത്തിൽ ഫോക്കസ് ചെയ്യുക. ഓഫിസിൽ നിങ്ങൽ ചെയ്യുന്ന ജോലികളുടെ ഒരു ലിസ്റ്റ് ചോദിച്ചേക്കാം, അതിനായി  തയ്യാറായിരിക്കണം. വ്യാപാരികൾക്ക് തങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും എന്തെങ്കിലും പരാതി കേട്ടാൽ പതറേണ്ട ധൈര്യത്തോടെ മുന്നേറാൻ ശ്രമിക്കുക.  അണുബാധയുണ്ടാകാണ് സാധ്യതയുണ്ട് ജാഗ്രത പാലിക്കുക. വീടിന്റെ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിങ്ങളുടെ ചുമലിൽ വന്നു ചേരാം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ കഴിയും. 

കുംഭം (Aquarius): ഈ രാശിക്കാർ വളരെക്കാലമായി ആലോചിച്ചുകൊണ്ടിരിക്കുന്ന  ചില ജോലികൾ ഇന്ന് നടന്നേക്കാം. രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ളവർക്ക്  അവസരങ്ങൾ ലഭിച്ചേക്കാം. അതിനായി ശ്രമിച്ചുകൊണ്ടിരിക്കുക.  കീഴുദ്യോഗസ്ഥരോട് നന്നായി പെരുമാറുക. അവരെക്കൊണ്ട് നന്നായി  ജോലി എടുപ്പിക്കണമെങ്കിൽ അവരോട് സ്നേഹത്തോടെ പെരുമാറുക. ഡോക്ടർ ബെഡ് റെസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ കർശനമായി പാലിക്കുക. ആരോഗ്യത്തെ കുറിച്ച് കൂടുതൽ ശ്രദ്ധിക്കുക. നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ കുറച്ച്  ആശ്വാസം ലഭിച്ചേക്കാം. 

മീനം (Pisces): ഈ രാശിക്കാർക്ക് മറ്റുള്ളവർക്ക് ഉപദേശം നൽകുമ്പോൾ ആലോചിച്ചു വേണം നൽകാൻ കാരണം കാര്യങ്ങൾ മാറിമറിഞ്ഞേക്കാം. ടീം ലീഡർമാർ അവരുടെ കീഴിൽ ജോലി ചെയ്യുന്നവർക്കെതിരെ കർശനമായ നിയമങ്ങൾ അടിച്ചേൽപ്പിക്കരുത് അത് കുഴപ്പത്തിന് കാരണമാകും. ഹോട്ടൽ-റെസ്റ്റോറന്റ് ജോലി ചെയ്യുന്ന വ്യാപാരികൾക്ക് മികച്ച ലാഭം ലഭിക്കും. വൻ ഓർഡറുകൾ അവർക്ക് ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News