Vastu Tips: വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് ചില കാര്യങ്ങള്‍ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ ഭാഗ്യത്തിനും ദൗര്‍ഭാഗ്യത്തിനും കാരണമാകുന്നു. അതിനാല്‍ ആ  കാര്യങ്ങള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വീടോ, ജോലി സ്ഥലമോ എവിടെയുമാകട്ടെ, വാസ്തു ശാസ്ത്രം സംബന്ധിച്ച കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുകയാണ് എങ്കില്‍ നിങ്ങൾക്ക് വിജയവും പുരോഗതിയും ലഭിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത്, വാസ്തു ശാസ്ത്രപ്രകാരം ചില തെറ്റുകള്‍ അല്ലെങ്കില്‍ പിഴവുകള്‍ നിങ്ങളുടെ ജീവിതം കുഴപ്പത്തിലാക്കും. 


Also Read: Office Vastu Tips: ഉന്നതവിജയം നേടാന്‍ നിങ്ങളുടെ ഓഫീസില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കാം


ചില അവസരങ്ങളില്‍ നാം മറ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഒരുപക്ഷെ, ആ സമയത്ത് അത്  നമ്മുടെ ആവശ്യമായിരിക്കാം, എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇത് നമുക്ക് ദോഷം ചെയ്യും. അതായത് ഈ പിഴവുകള്‍ നിങ്ങളെ കുഴപ്പത്തിലാക്കും.  


Also Read:  Vastu Tips: സൂര്യാസ്തമയത്തിനു ശേഷം അറിയാതെ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ചെയ്‌താല്‍ ജീവിതകാലം മുഴുവന്‍ സാമ്പത്തിക ക്ലേശം


ഒരാള്‍  ഉപയോഗിച്ച ചില  സാധനങ്ങൾ ഉപയോഗിച്ചാൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നും വാസ്തുവിൽ പറയുന്നുണ്ട്.  അതായത്,  മറ്റൊരാളുടെ സാധനങ്ങൾ അബദ്ധത്തിൽ പോലും ഉപയോഗിക്കരുത്. അതായത്, ഇപ്രകാരം മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍  നിഷേധാത്മകത സൃഷ്ടിക്കും. കൂടാതെ, നിങ്ങൾക്ക് ആ വ്യക്തിയുടെ ദുരനുഭവം നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. 


മറ്റുള്ളവരോട് ചോദിക്കാൻ പാടില്ലാത്തതും ഉപയോഗിക്കാന്‍ പാടില്ലാത്തതുമായ വാസ്തു പ്രകാരമുള്ള കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


1. വാസ്തു ശാസ്ത്ര പ്രകാരം നിങ്ങൾ ഒരിക്കലും മറ്റൊരാളുടെ വാച്ച് ധരിക്കരുത്. വാച്ച് ജീവിതത്തിന്‍റെ  അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മറ്റൊരാളുടെ വാച്ച് ധരിക്കുന്നതിലൂടെ അവന്‍റെ ദൗർഭാഗ്യം നിങ്ങളില്‍ ഉണ്ടാകും എന്ന് വിശ്വസിക്കപ്പെടുന്നു.


2. മറ്റൊരാളുടെ വസ്ത്രം ചോദിച്ചു വാങ്ങി ധരിക്കരുത്. അഥവാ ചെയ്‌താല്‍, ആ വ്യക്തിയുടെ ജീവിതത്തിലെ ദൗർഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും. കൂടാതെ, ഇത് നിങ്ങളുടെ ജീവിതത്തില്‍ നിഷേധാത്മകത കൊണ്ടുവരുകയും ചെയ്യും. അതുകൊണ്ടാണ് മറ്റൊരാളുടെ വസ്ത്രം ഉപയോഗിക്കരുത് എന്ന് പറയുന്നത്.
  
3. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഒരാള്‍ നല്‍കിയ സമ്മാനം അബദ്ധവശാൽ  പോലും മറ്റൊരാള്‍ക്ക് നല്‍കരുത്. ആ സമ്മാനം നിങ്ങൾ തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം 


4. ചിലപ്പോള്‍ ചില ആളുകള്‍ തങ്ങള്‍ക്ക് ഭാഗ്യമായി കരുതുന്ന സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാറുണ്ട്. അത് ഒരിയ്ക്കലും പാടില്ല. അതിനര്‍ത്ഥം നിങ്ങള്‍ നിങ്ങളുടെ ഭാഗ്യം ഭാഗ്യം മറ്റൊരാൾക്ക് നൽകുന്നു എന്നാണ്.
 
5. മറ്റൊരാളുടെ കിടക്കയില്‍ ഉറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.  ഇത് വാസ്തു ദോഷത്തിന് വഴിതെളിക്കും.  ഇങ്ങനെ ചെയ്യുന്നത്  സാമ്പത്തിക പ്രതിസന്ധിയ്ക്കും വഴി തെളിക്കും. അതിനാല്‍,  മറ്റുള്ളവരുടെ കിടക്ക ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.


6. നിങ്ങൾ ആരോടെങ്കിലും പെൻസിലോ പേനയോ ഉപയോഗിക്കാനായി വാങ്ങിയാല്‍, ഉപയോഗ ശേഷം ശ്രദ്ധാപൂർവ്വം  അത് മടക്കി നല്‍കുക. കാരണം വാസ്തു പ്രകാരം ഇത് മൂലം നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ