Vastu Tips: സൂര്യാസ്തമയത്തിനു ശേഷം അറിയാതെ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ചെയ്‌താല്‍ ജീവിതകാലം മുഴുവന്‍ സാമ്പത്തിക ക്ലേശം

Vastu Tips: ഹൈന്ദവ വിശ്വാസത്തില്‍ വാസ്തു ശാസ്ത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തു നിയമങ്ങൾ പാലിക്കുന്ന ആളുകൾക്ക് ജീവിതത്തിൽ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല എന്നാണ് പറയപ്പെടുന്നത്‌.  നേരെമറിച്ച് വാസ്തു ശാസ്ത്രം നിഷേധിക്കുന്ന കകാര്യങ്ങള്‍ ചെയ്യുന്നത് ഒരിയ്ക്കലും ശുഭമല്ല. 

പുരാണ ഗ്രന്ഥങ്ങളില്‍ ചില സൂര്യാസ്തമയത്തിന്  ശേഷം ചില ജോലികള്‍ ചെയ്യുന്നത്  നിരോധിച്ചിരിയ്ക്കുന്നു. സൂര്യാസ്തമയത്തിന്  ശേഷം ഈ ജോലികള്‍ ചെയ്‌താല്‍ അവ നമുക്ക് ദോഷകരമായി ഭവിക്കുകയും സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങള്‍   നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്യും.  സൂര്യാസ്തമയത്തിന് ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇതെല്ലാമാണ് എന്ന് നോക്കാം...  

1 /4

സൂര്യാസ്തമയത്തിനു ശേഷം മുടി, താടി, നഖം മുറിക്കൽ പുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം  നഖം വെട്ടുകയോ, മുടി വെട്ടുകയോ, മുടി വെട്ടിയ്ക്കുകയോ ചെയ്യാന്‍ പാടില്ല.  അങ്ങനെ ചെയ്താൽ കടബാധ്യത കൂടുമെന്നാണ് വിശ്വാസം.

2 /4

സൂര്യാസ്തമയത്തിനു ശേഷം ചെടി നനയ്ക്കുകയോ ഇലകൾ പറിക്കുകയോ ചെയ്യുക പുരണമനുസരിച്ച്  മരങ്ങൾക്കും ചെടികൾക്കും വെള്ളം നനയ്ക്കുന്നതും മരങ്ങളിലും ചെടികളിലും തൊടുന്നതും  അവയുടെ ഇല പറിയ്ക്കുന്നതും സൂര്യാസ്തമയത്തിനു ശേഷം നിഷിദ്ധമാണ്.  കാരണം,  സൂര്യാസ്തമയത്തിന് ശേഷം മരങ്ങളും ചെടികളും ഉറങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, സൂര്യാസ്തമയത്തിനു ശേഷം തുളസി ചെടി തൊടാൻപോലും  പാടില്ല. 

3 /4

സൂര്യാസ്തമയത്തിനുശേഷം  കുളി ചിലർ രണ്ടു നേരം കുളിക്കും. സൂര്യോദയത്തിനു ശേഷവും സൂര്യാസ്തമയത്തിനു ശേഷവും. സൂര്യാസ്തമയത്തിനു ശേഷം കുളിച്ചാൽ പിന്നെ നെറ്റിയിൽ ചന്ദനം പുരട്ടരുതെന്നാണ് പുരാണങ്ങളില്‍ പറയുന്നത്.  കൂടാതെ,  സൂര്യാസ്തമയത്തിനു ശേഷം കുളിക്കുന്നത് ജീവിതത്തിൽ ദൗര്‍ഭാഗ്യം കൊണ്ടുവരും.

4 /4

സൂര്യാസ്തമയത്തിനു ശേഷം തൈര് കഴിയ്ക്കരുത് പുരാണങ്ങൾ പറയുന്നതനുസരിച്ച്  സൂര്യാസ്തമയത്തിനു ശേഷം തൈര്  കഴിയ്ക്കാന്‍ പാടില്ല. . വാസ്തവത്തിൽ, സൂര്യാസ്തമയത്തിന് ശേഷം തൈര് കഴിക്കുന്നത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola