Budh Gochar 2023: ജൂൺ മാസം ആരംഭിച്ചു.  ജൂൺ 7 ന് ഒരു വലിയ ഗ്രഹസംക്രമണം നടക്കാൻ പോകുകയാണ്. 3 ദിവസങ്ങൾക്ക് ശേഷം ജൂൺ 7 ന് ബുധൻ സംക്രമിച്ച് ഇടവ രാശിയിൽ എത്തും. ഇടവത്തിൽ സൂര്യൻ ഇതിനകം തന്നെ ഉള്ളതിനാൽ ഇവിടെ  സൂര്യന്റെയും ബുധന്റെയും സംയോഗം ഉണ്ടാകും. അതിലൂടെ  ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ജൂൺ 15 വരെ സൂര്യൻ ഇടവ രാശിയിൽ നിൽക്കും അതുവരെ ഈ ബുധാദിത്യ രാജയോഗം നിലനിൽക്കും. അതിന്റെ ഫലം 12 രാശികളിലുള്ളവരെ ബാധിക്കും. ബുധന്റെ സംക്രമണം വഴി രൂപംകൊണ്ട ബുധാദിത്യ രാജയോഗം 3 രാശികളിലുള്ളവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് സമ്പത്തും ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം, ആർക്കൊക്കെ ബുധാദിത്യ രാജയോഗത്തിലൂടെ ശക്തമായ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Saturn Retrograde 2023: ശനിയുടെ വക്രഗതി; ഈ രാശിക്കാർ സൂക്ഷിക്കുക!


ഇടവം (Taurus): ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഇടവ രാശിക്കാർക്ക് ഗുണം നൽകും. ഈ ബുധാദിത്യ രാജയോഗം ഇടവ രാശിയിലാണ് രൂപം കൊള്ളുന്നത്.  അതുകൊണ്ടുതന്നെ ഈ രാശിക്കാർ നല്ല ഫലങ്ങൾ ലഭിക്കും.  ഈ രാജയോഗം ഇക്കൂട്ടർക്ക് ധനം നൽകുകയും നേട്ടമുണ്ടാക്കുകയും ചെയ്യും. എവിടെനിന്നെങ്കിലും പ്രതീക്ഷിക്കാത്ത ധനനേട്ടം ഉണ്ടാകും.  നല്ല തൊഴിലവസരങ്ങൾ ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും.


കന്നി (Virgo): ബുധാദിത്യ രാജയോഗം കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ജോലിസ്ഥലത്ത് സമയം നല്ലതായിരിക്കും. ചില ജോലികൾക്കായി നിങ്ങൾക്ക് യാത്ര ചെയ്യാനും അവസരം ലഭിക്കും. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കാം. ജോലിയിൽ ആഗ്രഹിക്കുന്ന ഏത് അവസരവും ലഭിക്കും. എതിരാളികളും പരാജയപ്പെടും.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ചിങ്ങം (Leo): ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ ജോലിയും ബിസിനസും വളരെ നന്നായി പോകും. ജോലിക്ക് നല്ല സമയമാണ്. പുതിയ ജോലി ഓഫർ വന്നേക്കാം. സ്ഥാനം മാറിയേക്കാം. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. പ്രത്യേകിച്ച് വ്യവസായികൾക്ക് നേട്ടമുണ്ടാകും. നിങ്ങൾ ചില പരീക്ഷണങ്ങൾ നടത്തുന്നതിൽ നിങ്ങൾക്ക് നല്ല ഫലം ലഭിക്കും. അച്ഛനിൽ നിന്നും സഹായം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.