Budh Margi: ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, വിനോദം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനാണ്.  ഈ ഗ്രഹത്തിന്റെ വേഗത വളരെ കൂടുതലാണ്. ചന്ദ്രനും കേതുവും ഒഴികെ മറ്റെല്ലാ ഗ്രഹങ്ങളും ബുധന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ബുധന് ഒരു ദോഷവും വരുത്തുന്നില്ല. ഈ ഗ്രഹം പ്രത്യേകിച്ച് സൂര്യനുമായി സമ്പർക്കം പുലർത്തുന്ന ഒന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അക്ഷയ തൃതീയയിൽ ഗജകേസരി യോഗം; ലക്ഷ്മി ദേവിയുടെ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!


അതുകൊണ്ടുതന്നെ അസ്തമയത്തിലാണെങ്കിലും ഈ ഗ്രഹം ശുഭ ഫലങ്ങൾ നൽകും.  ജാതകത്തിൽ ബുധൻ ശുഭസ്ഥാനത്ത് നിൽക്കുന്നവർക്ക് സമ്പത്ത്, സുഖഭോഗങ്ങൾ, ആസ്വാദനം തുടങ്ങിയ പ്രത്യേക നേട്ടങ്ങൾ സ്വയമേവ ലഭിക്കും. ബുധന്റെ അനുഗ്രഹമുള്ള വ്യക്തിക്ക് ലോകത്തിൻ്റെ എല്ലാ സന്തോഷവും ആസ്വദിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ബുധൻ ഏപ്രിൽ 25 മുതൽ നേർരേഖയിൽ സഞ്ചരിക്കുകയാണ്. ഇതിലൂടെ ഈ 4 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...


Also Read: ശനിക്ക് പ്രിയം ഈ രാശിക്കാരോട് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!


മേടം (Aries):  ഈ സമയം മേട രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. വരുമാനത്തിനുള്ള പുതിയ വഴികളും സ്രോതസ്സുകളും തെളിയും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വലിയ ധനനേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തോടുള്ള താൽപര്യം വർദ്ധിക്കും ഒപ്പം മുതിർന്നവരിൽ നിന്നും അധ്യാപകരിൽ നിന്നും മാർഗനിർദേശം ലഭിക്കും. പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കാൻ സാധ്യത.


കന്നി (Virgo):  ഈ രാശിയിലുള്ളവർ ഈ സമയം വിനോദത്തിനായി സമയം ചെലവഴിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും,  പഠനത്തിനായി വിദേശത്ത് പോകാനുള്ള സാധ്യതയുണ്ടാകും, മത്സര പരീക്ഷകളിൽ വിജയം ലഭിക്കും, നല്ല റാങ്ക് ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ഉണ്ടാകും.


Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി!


വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ഈ സമയം നല്ലൊരു ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ നിന്നും നല്ല വരുമാനം ഉണ്ടാകും, ഉദ്യോഗസ്ഥരുടെ അനുഗ്രഹം നിലനിൽക്കുംസപ്പോർട്ട് ഉണ്ടാകും, രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് സ്ഥാനമാനങ്ങൾ ലഭിക്കും, ഐശ്വര്യത്തിനും ലാഭത്തിനും ഈ സമയം ഒരു കുറവുമുണ്ടാവില്ല, വിദ്യാഭ്യാസ ബിസിനസുമായി ബന്ധപ്പെട്ടവർക്ക് നല്ല നേട്ടം ഈ സമയം ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


<iframe allow="accelerometer;" autoplay;="" encrypted-media;="" gyroscope;="" picture-in-picture"="" allowfullscreen="" frameborder="0" height="350" src="https://zeenews.india.com/malayalam/live-tv/embed?autoplay=1&mute=1" width="100%">


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.