Budh Gochar: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!
Budh Gochar 2024: ജ്യോതിഷ പ്രകാരം ബുധൻ ഇന്ന് മേട രാശിയിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ബുധൻ്റെ സംക്രമത്തിലൂടെ ഏത് രാശിക്കാരുടെ ഭാഗ്യമാണ് മാറാൻ പോകുന്നതെന്ന് അറിയാം
Budh Gochar In Aries: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം അതിൻ്റെ രാശിയോ നക്ഷത്രമോ മാറുമ്പോഴെല്ലാം ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും അതിന്റെ സ്വാധീനം ഉണ്ടാകും. ഇന്ന് ഗ്രഹങ്ങളുടെ രാജകുമാരന്മാർ രാശിമാറിയിരിക്കുകയാണ്. അതായത് ബുധൻ വ്യാഴത്തിൻ്റെ രാശിയായ മീനം വിട്ട് മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. മീനം രാശിയിൽ ബുധൻ്റെ പ്രവേശനം ഈ 3 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും. ആ രാശികൾ ഏതൊക്കെ എന്നറിയാം...
Also Read: ശനിയുടെ രാശിയിൽ ധനശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പണം പ്രശസ്തി സ്ഥാനം!
മേടം (Aries): ബുധൻ്റെ രാശി മാറ്റം മേട രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം തെളിയിക്കും. ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതെല്ലാം മാറിക്കിട്ടും. ജോലിയും ബിസിനസ്സും ചെയ്യുന്നവർക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാധ്യത, വ്യക്തിത്വം മെച്ചപ്പെടും.
ചിങ്ങം (Leo): ബുധൻ്റെ രാശിമാറ്റത്തിലൂടെ ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾക്ക് തുടക്കമാകും. മാർച്ച് 26 ന് ശേഷം വിദ്യാർത്ഥികളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വന്നുചേരും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് തൊഴിൽ രംഗത്ത് വിജയം കൈവരിക്കാൻ കഴിയും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. അതുമൂലം സമൂഹത്തിൽ ആദരവും ബഹുമാനവും വർദ്ധിക്കും.
Also Read: ഡബിൾ ഗജകേസരി യോഗത്തിലൂടെ 3 രാശിക്കാർക്ക് ലഭിക്കും തൊഴിൽ-ബിസിനസിൽ പുരോഗതി
തുലാം (Libra): തുലാം രാശിക്കാർക്ക് ബുധൻ്റെ രാശിമാറ്റം വളരെയധികം നല്ലതായിരിക്കും. ഇവർക്ക് ഭരണകക്ഷിയിൽ നിന്ന് പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജോലിയിൽ ഉന്നതരുടെ പിന്തുണ ലഭിക്കും. ജോലി സംബന്ധമായി ദൂരയാത്രകൾക്ക് സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്