Mercury Retrograde 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ വക്ര ഗതി അല്ലെങ്കിൽ നേർരേഖയിലൂടെയുള്ള ചലനം എന്നിവ 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും.   ആഗസ്റ്റ് 24 ന് ബുധൻ ചിങ്ങത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങി ഇത് സെപ്റ്റംബർ 15 വരെ തുടരും. ബുദ്ധി, ബിസിനസ്സ്, സംസാരം എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ബുധന്റെ പ്രതിലോമഫലം ചില രാശികളിൽ അശുഭകരമാകുമെങ്കിലും ചില രാശിക്കാർക്ക് ഈ കാലയളവിൽ ഗുണം ലഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ബുധന്റെ പ്രതിലോമ ചലനം ഏത് രാശിക്കാർക്കൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Transit: 2 മാസത്തിന് ശേഷം രാഹു രാശി മാറും; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!


കർക്കടകം (Cancer): ജ്യോതിഷ പ്രകാരം ബുധന്റെ വക്രഗതി  കർക്കടക രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. സെപ്റ്റംബർ 15 ഓടെ കർക്കടക രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാക്കും. സ്വത്തുക്കളിലും മറ്റും നിക്ഷേപം നടത്താൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം അനുകൂലമായിരിക്കും. ബിസിനസിൽ നല്ല ലാഭം ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. ജോലി ചെയ്യുന്ന ആളുകൾക്ക് ഈ സമയത്ത് ഒരു പുതിയ പ്രോജക്റ്റ് ലഭിക്കും.


ഇടവം (taurus): ഈ സംക്രമണം ഇടവ രാശിക്കാർക്ക് പ്രത്യേകിച്ചും ഫലപ്രദമായിരിക്കും. ബുധന്റെ പ്രതിലോമ ചലനം മൂലം ധനലാഭം ഉണ്ടാകും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഇത് മാത്രമല്ല ഈ സമയത്ത് ഇവർക്ക് വളരെയധികം പ്രശസ്തി ലഭിക്കും. ഇനി നിങ്ങൾ ഒരു കരിയർ മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമാണെന്ന് തെളിയിക്കും.


Also Read: Hair Cut Tips: ഈ ദിനത്തിൽ മുടി മുറിക്കൂ... ഭാഗ്യം ഒഴുകിയെത്തും!


തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് ഈ സമയം പൊതുവെ ഗുണകരമായിരിക്കും. ബുധന്റെ പ്രതിലോമ ചലനം ഈ രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ സമയത്ത്, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് വിജയിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ പുതിയ പ്ലാൻ തയ്യാറാക്കുന്നതിൽ വിജയിക്കും. ഈ സമയത്ത് നിങ്ങൾക്ക് ബിസിനസ്സിൽ ഒരു പുതിയ ഡീൽ ലഭിക്കും.  കൂടാതെ സുഹൃത്തുക്കളിൽ നിന്ന് പ്രത്യേക സമ്മാനം ലഭിക്കാനും സാധ്യതയുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.