ജൂലൈ മാസം തുടങ്ങി കഴിഞ്ഞു. ഗ്രഹങ്ങളുടെ സംക്രമണത്തിന്റെ കാര്യത്തിൽ ഈ മാസം വളരെ പ്രധാനമാണ്. ഈ മാസത്തിൽ തന്നെ വ്യാഴവും രാഹുവും മേടം രാശിയിൽ ഒന്നിക്കാൻ പോകുന്നു. ഇതുമൂലം അശുഭകരമായ ഗുരു ചണ്ഡാലയോഗം രൂപപ്പെടുന്നു. അതിന്റെ ആഘാതം എല്ലാ ആളുകളിലും പ്രതികൂല സ്വാധീനം ചെലുത്തും. ഈ യോഗ രൂപപ്പെടുന്ന സമയത്ത്, നാല് രാശിക്കാർക്ക് കഠിനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ 4 രാശികൾ സൂക്ഷിക്കുക


മേടം - മേടം രാശിക്കാർക്ക് ഗുരു ചണ്ഡാലയോഗം അശുഭകരമാണ്. കാരണം ഈ രാശിയിലാണ് വ്യാഴവും രാഹുവും കൂടിച്ചേരുന്നത്. ഇക്കാരണത്താൽ, നിങ്ങൾക്ക് ഈ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ജോലി സ്ഥലങ്ങളിൽ ജാഗ്രത പാലിക്കുക. ജീവനക്കാർക്ക് കൂടുതൽ ജോലി വർധിക്കും. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ മാസം നല്ല വരുമാനം ഉണ്ടാകും.


ചിങ്ങം - ചിങ്ങം രാശിക്കാർ ജൂലൈ മാസത്തിൽ വളരെ ശ്രദ്ധിക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചേക്കാം. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ജോലി പാഴാകാൻ സാധ്യതയുണ്ട്.


Also Read: Mercury Transit: ബുധൻ കർക്കടകം രാശിയിലേക്ക്; ഇവർക്ക് സാമ്പത്തികം ശക്തമാകും, കരിയറിലും നേട്ടം


വൃശ്ചികം - ഈ രാശിക്കാർക്ക് ജൂലൈ അത്ര നല്ല സമയമല്ല. നിങ്ങൾക്ക് പണം നഷ്ടപ്പെട്ടേക്കാം. നിങ്ങളുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കില്ല. കോടതി വ്യവഹാരങ്ങളിൽ തോൽക്കാൻ സാധ്യതയുണ്ട്. ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്.


 


കുംഭം - ജൂലൈ മാസത്തിൽ കുംഭം രാശിക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കലഹങ്ങൾക്ക് സാധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. യോഗയും പ്രാണായാമവും ചെയ്യുന്നത് നല്ലതാണ്. നിങ്ങൾക്ക് പണം നഷ്ടപ്പെടും.


 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.