Mercury Transit: ബുധൻ കർക്കടകം രാശിയിലേക്ക്; ഇവർക്ക് സാമ്പത്തികം ശക്തമാകും, കരിയറിലും നേട്ടം

Budh Gochar 2023: ബുധൻ കർക്കടകം രാശിയിൽ സംക്രമിക്കുന്നത് തുലാം രാശിക്കാരുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 02:42 PM IST
  • ബുധന്റെ രാശിമാറ്റം കന്നിരാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റും.
  • നിങ്ങളുടെ കരിയർ അതിശയകരമായിരിക്കും.
  • സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും.
Mercury Transit: ബുധൻ കർക്കടകം രാശിയിലേക്ക്; ഇവർക്ക് സാമ്പത്തികം ശക്തമാകും, കരിയറിലും നേട്ടം

ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധൻ അറിയപ്പെടുന്നത്. സമ്പത്ത്, ബിസിനസ്സ്, ബുദ്ധി തുടങ്ങിയവയുടെ ഭരണാധികാരിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ജൂലൈ 8ന് ബുധൻ രാശി മാറി കർക്കടക രാശിയിൽ പ്രവേശിക്കും. ബുധന്റെ സംക്രമത്തിന്റെ ഫലം 12 രാശികളിലും ദൃശ്യമാണ്. കർക്കടക രാശിയിൽ ബുധൻ സംക്രമിക്കുന്നത് നാല് രാശിക്കാർക്ക് ശുഭകരമായിരിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം - ബുധന്റെ സംക്രമണം ഇടവം രാശികൾക്ക് നല്ല ഫലങ്ങൾ നൽകുന്നു. കരിയറിൽ നിങ്ങൾ ഉയരങ്ങളിലേക്ക് പോകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. വരുമാനം വർദ്ധിക്കും. നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കും. വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം പ്രസരിക്കും.

കർക്കടകം - ബുധൻ സംക്രമണം കർക്കടക രാശിയിൽ സംഭവിക്കാൻ പോകുന്നു. ഇത് നിങ്ങളെ സാമ്പത്തികമായി ശക്തരാക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജോലി മാറാൻ പറ്റിയ സമയമാണിത്. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും. കരിയറിൽ നല്ല നിലയിലെത്തും. നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ നേടിയെടുക്കും.

Also Read: Numerology Prediction: ശനിയാഴ്ച നിങ്ങളുടെ ഭാഗ്യ നമ്പരും നിറവും എന്തായിരിക്കും?

കന്നി - ബുധന്റെ രാശിമാറ്റം കന്നിരാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റും. നിങ്ങളുടെ കരിയർ അതിശയകരമായിരിക്കും. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും. വിദേശത്ത് ജോലി ചെയ്യാൻ സാധ്യതയുണ്ട്. നിങ്ങളുടെ ശമ്പളം വർദ്ധിച്ചേക്കാം. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും.

തുലാം - ബുധൻ സംക്രമണം തുലാം രാശിക്കാരുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനോടൊപ്പം ഇൻക്രിമെന്റും ലഭിക്കാൻ സാധ്യതയുണ്ട്. നല്ല ലാഭത്തോടൊപ്പം ബിസിനസ്സ് വർദ്ധിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് പോകാൻ സാധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News