ഓരോ ​ഗ്രഹവും നിശ്ചിത സമയത്ത് രാശിമാറ്റം നടത്തുന്നുവെന്നാണ് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്. ഇതുപ്രകാരം, മെയ് ഒന്നിന് ദേവ​ഗുരു വ്യാഴം ശുക്രരാശിയായ ഇവടത്തിലേക്ക് മാറുന്നു. ഭാ​ഗ്യം, സന്തോഷം, സമൃദ്ധി എന്നിവ നൽകി അനു​ഗ്രഹിക്കുന്ന ​ഗ്രഹമാണ് വ്യാഴം. വിവാഹം, സന്താന ഭാ​ഗ്യം എന്നിവയും വ്യാഴം നൽകുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശുഭസ്ഥാനത്ത് സ്ഥിതി ചെയ്താൽ അയാൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശുക്രരാശിയായ ഇടവത്തിലേക്ക് വ്യാഴം പ്രവേശിക്കുന്നത് 12 രാശികളുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. വ്യാഴം ഇടവരാശിയിൽ പ്രവേശിക്കുന്നത് കുബേരയോ​ഗം സൃഷ്ടിക്കുന്നു. ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും. ഈ രാശിക്കാ‍ർക്ക് വലിയ സമ്പത്ത് ലഭിക്കും. വ്യാഴത്തിന്റെ കുബേരയോ​ഗം മൂലം ഏതൊക്കെ രാശിക്കാർക്കാണ് ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുന്നതെന്ന് നോക്കാം.


ALSO READ: അക്ഷയതൃതീയയിൽ അത്ഭുതകരമായ രാജയോഗം; ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാർക്കുമേൽ പണമഴ!


ഇടവം


ഇടവം രാശിയുടെ ല​ഗ്നഭാവത്തിൽ വളരെ ശുഭകരമായ കുബേരയോ​ഗം രൂപപ്പെടുന്നു. ഈ സാഹചര്യത്തിൽ, ഭൗതിക സുഖസൗകര്യങ്ങൾ വർധിക്കും. ജോലിയിൽ വലിയ വിജയം നേടും. ജീവിതത്തിൽ പുരോ​ഗതിയുണ്ടാകും. ശുക്രനും വ്യാഴവും ഈ രാശിക്കാർക്ക് തൊഴിൽ പ്രശ്നങ്ങളിൽ നിന്ന് മുക്തി നൽകും. ഇൻക്രിമെന്റും ബോണസും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആത്മവിശ്വാസം വർധിക്കും. പണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുക്കാൻ നല്ല സമയമാണ്. പുതിയ വരുമാന മാർ​ഗങ്ങൾ ഉണ്ടാകും.


കർക്കടകം


കർക്കടക രാശിക്കാർക്ക് വ്യാഴത്തിന്റെ പ്രത്യേക അനു​ഗ്രഹം ലഭിക്കും. കുട്ടികൾ വഴി നല്ല വാർത്തകൾ വന്നുചേരും. ആത്മീയകാര്യങ്ങളിൽ താത്പര്യം വർധിക്കും. വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. മനസ്സ് ശാന്തമായിരിക്കും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകും. ബിസിനസ് സംബന്ധമായ യാത്രകൾക്ക് അനുകൂല സമയമാണ്. പതിനൊന്നാം ഭാവത്തിൽ കുബേരയോ​ഗം രൂപപ്പെടുന്നതിനാൽ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിൽ പ്രൊമോഷനും ബോണസും ലഭിക്കും.


ALSO READ: ശനിയാഴ്ച ഈ ചെടി ദാനം ചെയ്താൽ കോടീശ്വരനാകും; ഐശ്വര്യ ദേവത നിങ്ങളെ കനിഞ്ഞ് അനു​ഗ്രഹിക്കും


കന്നി


കന്നി രാശിക്കാർക്ക് കുബേരയോ​ഗം ​ഗുണം ചെയ്യും. ഈ രാശിക്കാർക്ക് വലിയ സമ്പത്ത് കൈവരും. ഭൗതിക സുഖസൗകര്യങ്ങൾ വർധിക്കും. കർമ്മരം​ഗത്ത് അനുകൂല ഫലങ്ങൾ ഉണ്ടാകും. പുരോ​ഗതി കൈവരിക്കും. കുടുംബത്തൊടൊപ്പം സന്തോഷകരമായ സമയം ആസ്വദിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകൾ ചെയ്യാൻ അനുകൂല സമയമാണ്. സമൂഹത്തിൽ ആദരവ് വർധിക്കും. ജോലി സംബന്ധമായ തിരക്കുകൾ വർധിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാൻ അനുകൂല സാഹചര്യം ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.