Swapna Shastra: ഉറക്കത്തില്‍ നാമെല്ലാവരും സ്വപ്നം കാണാറുണ്ട്. ചിലത് നമുക്ക് ഓര്‍മ്മയുണ്ടാവും,  ചില സ്വപ്‌നങ്ങള്‍ നാം പെട്ടെന്ന് തന്നെ മറന്നുപോകും. ചില സ്വപ്‌നങ്ങള്‍ നമ്മെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തും...  സ്വപ്നം കാണുക എന്നത് ഒരു സാധാരണ പ്രക്രിയയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Success Mantra: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ, വിജയം എന്നും കൈപ്പിടിയില്‍..!!


എന്നാൽ, സ്വപ്നങ്ങള്‍ക്കുമുണ്ട് ചില പ്രത്യേകതകളും അര്‍ത്ഥങ്ങളും. സ്വപ്നങ്ങളെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. സ്വപ്ന ഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച് സ്വപ്നം കാണുന്നത് വെറും യാദൃശ്ചികമല്ല, ഭാവിയുടെ അടയാളങ്ങൾ അവയിൽ നിന്ന് അറിയാൻ കഴിയും. 


Also Read:  Amazing Benefits of Tulsi: ചർമ്മസംരക്ഷണത്തിന് തുളസി എങ്ങിനെ ഉപയോഗിക്കാം


പലപ്പോഴും സ്വപ്നങ്ങളില്‍ നാം നമ്മെ തന്നെ കാണാറുണ്ട്.  പല വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതായോ അല്ലെങ്കില്‍  പല സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതായോ കണ്ടിരിക്കാം. എന്നാല്‍, സ്വപ്നത്തില്‍ വെള്ളം കാണാറുണ്ടോ? സ്വപ്നത്തില്‍ വെള്ളം കണ്ടാല്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നറിയാമോ?  


Also Read:  Exam Stress: മാര്‍ച്ച്‌ മാസമെത്തി, പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാം, ഈ പോംവഴികള്‍ സ്വീകരിയ്ക്കൂ 


നിങ്ങളുടെ സ്വപ്നത്തിൽ വെള്ളം വ്യത്യസ്ത രീതികളിൽ  കാണുന്നുവെങ്കിൽ, അത് ശുഭ സൂചനയാണ്. അതായത്, നിങ്ങൾക്ക് ജീവിതത്തില്‍ വലിയ വിജയം ലഭിക്കുമെന്നും ബിസിനസില്‍ പുരോഗതി ഉണ്ടാകുമെന്നും മനസ്സിലാക്കുക.


Also Read:  Jyotish Tips: വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഇക്കാര്യങ്ങള്‍ ചെയ്യുക, എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പ്


 


സ്വപ്നത്തില്‍ വെള്ളം പല തരത്തില്‍ കാണുന്നതിന്‍റെ അർത്ഥമെന്താണെന്ന് അറിയാം.... 
 
കിണറ്റിലെ വെള്ളം കാണുക
നിങ്ങളുടെ സ്വപ്നത്തിൽ കിണറും വെള്ളവും കണ്ടാൽ അത് ശുഭസൂചകമാണ്. സ്വപ്ന ശാസ്ത്രം അനുസരിച്ച്, ഈ സ്വപ്നം അർത്ഥമാക്കുന്നത് നിങ്ങളുടെ ഭാവി ദിവസങ്ങളിൽ നിങ്ങൾക്ക് ധാരാളം പണം ലഭിക്കുമെന്നാണ്.


സ്വപ്നത്തില്‍ തെളിഞ്ഞ വെള്ളം കാണുന്നത് 
ആരെങ്കിലും സ്വപ്നത്തിൽ തെളിഞ്ഞ വെള്ളം കണ്ടാൽ,  ആ വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റം സംഭവിക്കാന്‍ പോകുകയാണെന്ന് മനസ്സിലാക്കുക. ഈ സ്വപ്നം അർത്ഥമാക്കുന്നത് നിങ്ങൾ ബിസിനസിലും ജോലിയിലും വലിയ പുരോഗതി കൈവരിക്കാൻ പോകുന്നു എന്നാണ്.


സ്വപ്നത്തില്‍ മഴവെള്ളം കാണുന്നത് 
സ്വപ്നത്തിൽ കാണുന്ന മഴവെള്ളവും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രം അനുസരിച്ച്, ഈ സ്വപ്നം നിങ്ങൾ ഭാവിയിൽ വിജയിക്കുമെന്നും ഉടൻ തന്നെ നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കുമെന്നും പറയുന്നു.


സ്വപ്നത്തില്‍ വെള്ളപ്പൊക്കം കാണുന്നത് 
സ്വപ്ന ശാസ്ത്രമനുസരിച്ച്, സ്വപ്നത്തിൽ വെള്ളപ്പൊക്കം കണ്ടാൽ അത് ഏറെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സ്വപ്നം നിങ്ങൾക്ക് വലിയ നഷ്ടത്തെ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ നിങ്ങളുടെ ജീവിതം താറുമാറാകുമെന്നാണ് ഇതിനർത്ഥം.


സ്വപ്നത്തില്‍ കടൽ വെള്ളം കാണുന്നത് 
സ്വപ്നത്തിൽ കടൽവെള്ളം കാണുന്നത് ശുഭകരമായ ഒരു മുന്നറിയിപ്പാണ് നല്‍കുന്നത്. അതായത്, വരും ദിവസങ്ങളിൽ നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഈ സ്വപ്നം നിങ്ങള്‍ക്ക് മുന്നഴ്രിയിപ്പ് നല്‍കുന്നു.  


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.