Jyotish Tips: വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഇക്കാര്യങ്ങള്‍ ചെയ്യുക, എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പ്

Jyotish Tips:  നിങ്ങള്‍ വീടിന് പുറത്ത് പോകുന്ന അവസരത്തില്‍  ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്ന ചില മാർഗ്ഗങ്ങൾ തീർച്ചയായും പാലിക്കുക. ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ യാത്ര സന്തോഷകരവും ശുഭകരവും വിജയകരവുമാകും. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 10:40 AM IST
  • നിങ്ങള്‍ വീടിന് പുറത്ത് പോകുന്ന അവസരത്തില്‍ ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്ന ചില മാർഗ്ഗങ്ങൾ തീർച്ചയായും പാലിക്കുക. ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ യാത്ര സന്തോഷകരവും ശുഭകരവും വിജയകരവുമാകും.
Jyotish Tips: വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഇക്കാര്യങ്ങള്‍ ചെയ്യുക, എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പ്

Jyotish Tips: പല കാര്യങ്ങള്‍ക്കായി പല സമയങ്ങളില്‍ നാം വീടിന് പുറത്തിറങ്ങാറുണ്ട്. ചിലപ്പോള്‍ നാം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ യാതൊരു മുടക്കവും കൂടാതെ നടക്കും. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ മറിച്ചാണ് സംഭവിക്കുക. അതായത്, നാം പ്രതീക്ഷിക്കാത്ത തരത്തില്‍ ചില  അപ്രതീക്ഷിത സംഭവങ്ങള്‍ നമ്മുടെ കാര്യങ്ങള്‍ക്ക് വിലങ്ങു തടിയാവാറുണ്ട്.

ജ്യോതിഷം പറയുന്നതനുസരിച്ച് മംഗളകരമായ കാര്യങ്ങള്‍ക്കായിനിങ്ങള്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്ന അവസരത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ യാത്ര സന്തോഷകരവും ഐശ്വര്യപ്രദവും ഒപ്പം നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ  കാര്യങ്ങളും സഫലമാവുകയും ചെയ്യും. 

Also Read:  Exam Stress: മാര്‍ച്ച്‌ മാസമെത്തി, പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാം, ഈ പോംവഴികള്‍ സ്വീകരിയ്ക്കൂ

വിശ്വാസമനുസരിച്ച്, ഏതൊരു ജോലിയും ചെയ്യുന്നതിനുമുമ്പ് ദൈവത്തിന്‍റെ നാമം ഓര്‍ക്കണം. ഈശ്വരനെ സ്മരിച്ചുകൊണ്ട്, ഈശ്വരനാമം ചൊല്ലി ആരംഭിക്കുന്ന കാര്യങ്ങള്‍ ഒരിയ്ക്കലും പരാജയപ്പെടില്ല.  അക്കാര്യങ്ങളില്‍  വിജയം സുനിശ്ചിതമാണെന്ന് പറയപ്പെടുന്നു. 

Also Read:  Success Mantra: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ, വിജയം എന്നും കൈപ്പിടിയില്‍..!!

അതേപോലെ നിങ്ങള്‍ വീടിന് പുറത്ത് പോകുന്ന അവസരത്തിലും, ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്ന ചില മാർഗ്ഗങ്ങൾ തീർച്ചയായും പാലിക്കുക. ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ യാത്ര സന്തോഷകരവും ശുഭകരവും വിജയകരവുമാകും. 

ജ്യോതിഷ പ്രകാരം, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങൾ ചെയ്യണം. ഇത് നിങ്ങളുടെ യാത്ര മംഗളകരമാക്കി മാറ്റും. 

നിങ്ങൾ ഒരു യാത്ര പോകുന്ന അവസരം ആണ് എങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പായി പൂജാമുറിയില്‍ ഭഗവാന്‍റെ മുന്‍പില്‍ നെയ് വിളക്ക് കത്തിക്കുക. സുരക്ഷിതമായ യാത്രയ്ക്കായി ദൈവത്തോട് പ്രാർത്ഥിക്കുക. 

വീട്ടിൽ നിന്ന് പുറപ്പെടുന്ന അവസരത്തില്‍ വലതുകാല്‍ ആദ്യം പുറത്തേയ്ക്ക് വയ്ക്കാന്‍ ശ്രദ്ധിക്കുക.  

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചില അശുഭ വാക്കുകൾ പറയരുത്. ഇത് നിങ്ങളുടെ യാത്രയ്ക്ക് വിഘ്നം വരുത്തും

നിങ്ങൾ ഒരു യാത്രയ്‌ക്കായി വീട്ടിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം, ശുഭമായ കാര്യങ്ങള്‍ മാത്രം കാണുകയും ചിന്തിക്കുകയും ചെയ്യുക.
 
ഒരു യാത്ര പോകുമ്പോൾ നദി, തീ, കാറ്റ് തുടങ്ങിയവയെക്കുറിച്ച് അബദ്ധത്തിൽ പോലും അനാദരവ് പറയരുത്. ഇവ ദൈവത്തിന്‍റെ  മൂന്ന് വിശിഷ്ട ദാനങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാൽ അവയെ ഒരിക്കലും കളിയാക്കരുത്.

വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ, ദൈവനാമമോ വിശുദ്ധ മന്ത്രമോ മംഗളകരമായ വാക്കുകളോ പറയുക. ഇത് നിങ്ങളുടെ യാത്ര ശുഭകരമായിരിക്കും.

വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഉറുമ്പുകൾക്ക് മാവും പക്ഷികൾക്ക് ധാന്യവും കറുത്ത നായ്ക്കൾക്ക് ഭക്ഷണവും പശുക്കൾക്ക് പുല്ലും നൽകുക.

കഴിയുമെങ്കിൽ വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക.  രഹസ്യ ദാനം നടത്തുന്നത് നിങ്ങളുടെ യാത്ര ശുഭകരവും ഫലപ്രദവുമാക്കി മാറ്റും. 

പയർ, അരി, മാവ്, പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ  പൂജാരിയ്ക്കോ പാവപ്പെട്ട വ്യക്തിക്കോ ദാനം ചെയ്യുക.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News