Success Mantra: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ, വിജയം എന്നും കൈപ്പിടിയില്‍..!!

Success Mantra:  വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ജീവിത വിജയത്തിന് രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ദിവസം സന്തോഷപ്രദവും വിജയകരവുമാക്കി മാറ്റുന്നു..

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 03:00 PM IST
  • വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ജീവിത വിജയത്തിന് രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ദിവസം സന്തോഷപ്രദവും വിജയകരവുമാക്കി മാറ്റുന്നു..
Success Mantra: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ, വിജയം എന്നും കൈപ്പിടിയില്‍..!!

Success Mantra: ജീവിതത്തില്‍ ഏറെ സമ്പത്തും വിജയവും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍, ചിലപ്പോള്‍ ചിലരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയത്നിച്ചിട്ടും വിജയം നേടാന്‍ സാധിച്ചെന്നു വരില്ല. അതായത്, ഏറെ അദ്ധ്വാനിച്ചിട്ടും അവര്‍ പ്രതീക്ഷിച്ച സമ്പത്ത് ലഭിച്ചെന്നുവരില്ല. 

എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് ഇത് നിങ്ങളുടെ അദ്ധ്വാനത്തിന്‍റെ കുറവ് മൂലമല്ല, മറിച്ച് ചെയ്യുന്ന ചില ചെറിയപിഴവുകള്‍ മൂലമാണ്.  അതായത്, നാം അതിരാവിലെ ചെയ്യുന്ന ചില പ്രവൃത്തികള്‍ നമ്മുടെ ജിവിതത്തില്‍ ചെലുത്തുന്ന  സ്വാധീനം മൂലമാണ്.  

Also Read:  Remedy for Good Job: നിങ്ങൾ ആഗ്രഹിക്കുന്ന ജോലിയും പുരോഗതിയും ലഭിക്കും, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

അതായത്, പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന ഉടനെ നിങ്ങള്‍ ചെയ്യുന്ന ചില പ്രവൃത്തികള്‍ നിങ്ങളുടെ ദിവസത്തെ അര്‍ത്ഥവത്താക്കി മാറ്റുന്നു. നിങ്ങളുടെ പ്രയത്നങ്ങള്‍ വിജയിപ്പിക്കുന്നു, നിങ്ങളെ വിജയികളാക്കുന്നു, സമ്പന്നരാക്കുന്നു, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതവിജയം സമ്മാനിക്കുന്നു. 

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ജീവിത വിജയത്തിന് രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ദിവസം സന്തോഷപ്രദവും വിജയകരവുമാക്കി മാറ്റുന്നു.... ആ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം.... 

നിങ്ങളുടെ ഉള്ളംകൈ നോക്കുക

രാവിലെ ഉറക്കമുണര്‍ന്നയുടന്‍തന്നെ നിങ്ങള്‍ നിങ്ങളുടെ ഇരുകൈകളും ചേർത്തുപിടിച്ച് ഉള്ളംകൈയിലേയ്ക്ക് കുറച്ച് നേരം നോക്കുക. ഈ സമയത്ത്  "കരാഗ്രേ വസതേ ലക്ഷ്മീ: കരംധേ സരസ്വതി. കല്‍മൂലേ തു ഗോവിന്ദഃ പ്രഭാതേ കരദർശനം" എന്ന മന്ത്രം ചൊല്ലുന്നതും വളരെ ശുഭമാണ്‌. . 

ഭൂമി ദേവിയ്ക്ക് പ്രണാമം. 

രാവിലെ എഴുന്നേറ്റയുടൻതന്നെ ഭൂമീ മാതാവിനെ കൈകൊണ്ട് തൊട്ടു വന്ദിക്കുക. പുരണഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്, ഭൂമിക്ക് അമ്മയുടെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ഭൂമീ ദേവിയെ ആരാധിക്കുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. 

സൂര്യ ഭഗവാനോട് പ്രാർത്ഥിക്കുക

സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിയും മറ്റും  കഴിഞ്ഞ് സൂര്യഭഗവാന്  ജലം അര്‍പ്പിക്കുന്നത് ഉത്തമമാണ്. ജ്യോതിഷ പ്രകാരം സൂര്യന് ജലം അര്‍പ്പിക്കുന്നത് നിങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു.

മാതാപിതാക്കളുടെ പാദങ്ങൾ  തൊട്ട് വന്ദിക്കുക 

രാവിലെ എഴുന്നേറ്റയുടൻ മാതാപിതാക്കളുടെയും മുതിർന്നവരുടെയും പാദങ്ങള്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടുക. ഭൂമിയിലെ ദൈവത്തിന്‍റെ രൂപമാണ് മാതാപിതാക്കള്‍. അവരുടെ അനുഗ്രഹം ലഭിച്ചാല്‍ ജീവിതത്തിൽ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.  

പശുവിന് ആഹാരം കൊടുക്കുക

ജ്യോതിഷ പ്രകാരം ദിവസവും രാവിലെ പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ  ഒരു ഭാഗം ആദ്യമേ തന്നെ, അതായത് മറ്റുള്ളവര്‍ കഴിയ്ക്കുന്നതിന് മുന്‍പുതന്നെ പശുവിനായി നീക്കി വയ്ക്കുന്നത് അനുഗ്രഹദായകമാണ്. ദേവീദേവന്മാർ പശുവിൽ കുടികൊള്ളുന്നുവെന്നും പശുവിന് ഭക്ഷണം നൽകുന്നതിലൂടെ എല്ലാ ദേവന്മാരും പ്രീതിപ്പെടുമെന്നും അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News  ഇത് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News