ഇന്ന് ആയില്യം; നാഗങ്ങളെ ആരാധിക്കുന്നത് ഉത്തമം
മിക്ക തറവാടുകളിലും നാഗരരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്.
നാഗങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ടുകാണാന്‍ സാധിക്കുന്ന ഈശ്വരശക്തിയായിട്ടാണ് പണ്ടുമുതലേ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നാഗാരാധന പണ്ടുമുതലേ പ്രസിദ്ധമാണ്.
മിക്ക തറവാടുകളിലും നാഗരരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. മാറാവ്യാധികൾ, സന്താന ദോഷം, ശാപദോഷം എന്നിവ നാഗാരാധനയിൽ മാറുമെന്നാണ് വിശ്വാസം. ഈ മാസത്തെ അതായത് ഇടവ മാസത്തെ ആയില്യം (Ayilyam) ഇന്നാണ്. നാഗങ്ങളെ പൂജിക്കാൻ പ്രധാന ദിനമാണ് ആയില്യം നാൾ.
ആയില്യത്തിന് വ്രതം എടുക്കുന്നവർ എല്ലാ വ്രതത്തിലും പോലെ തലേദിവസം തൊട്ട് വ്രതം തുടങ്ങണം. മദ്യം, മത്സ്യം, മാംസം, മറ്റ് ലഹരി വസ്തുക്കൾ എന്നിവ ഉപേക്ഷിക്കണം. കൂടാതെ ബ്രഹ്മചര്യം പാലിച്ച് പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിച്ചുള്ള വ്രതം എടുക്കണം. അതിന് കഴിയാത്തവർക്ക് ലഘുവായ ഭക്ഷണം കഴിച്ച് വ്രതമെടുക്കാം.
ആയില്യം കഴിഞ്ഞ് പിറ്റേ ദിവസം ശിവക്ഷേത്രത്തില്‍ പോയി അവിടെ നിന്നും ലഭിക്കുന്ന തീര്‍ഥം കുടിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ദർശനം നടത്തി ആരാധന നടത്തുന്നതും നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും ഉത്തമമാണ്. രാവിലെയാണെങ്കിൽ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയത്തിന് മുൻപും പ്രദക്ഷിണം ചെയ്യണം.
Also Read: കൊറോണയെ തുരത്താൻ പച്ച മാങ്ങ കഴിക്കൂ, അതും ഈ രീതിയിൽ!
കൂടാതെ വ്രതം ആരംഭിക്കുന്ന ദിവസം 'ഓം നമ ശിവായ' മന്ത്രം 336 പ്രാവശ്യം ജപിക്കണം. നാഗശാപം ഒരാളുടെ നാശത്തിന് വരെ കാരണമാകും എന്നാണ് വിശ്വാസം. ചിലപ്പോൾ അത് അയാളുടെ കുടുംബപരമ്പരയെതന്നെ വേട്ടയാടുകയും ചെയ്യും.
അതുകൊണ്ടുതന്നെ നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണ്. അതുപോലെ സർപ്പ സംബന്ധമായ ശാപങ്ങൾ അകറ്റാനുള്ള പരിഹാരമാണ് സർപ്പബലി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...