Surya Rashi Parivartan 2023: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് കണക്കാക്കുന്നത്. സൂര്യൻ എല്ലാ മാസവും രാശിമാറും. ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരേയും ഇത് ബാധിക്കും. മെയ് 24 ന് ബുധനും ഈ രാശിയിൽ പ്രവേശിച്ചിട്ടുണ്ട്.  മാത്രമല്ല ഇത് ശനിയുമായും സഖ്യമുണ്ടാക്കും. സൂര്യൻ ബുധനുമായി കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗവും ശനിക്കൊപ്പം ചേർന്ന് നവപഞ്ചമ രാജയോഗവും ഉണ്ടാക്കും. ജ്യോതിഷത്തിൽ ഈ രണ്ട് യോഗങ്ങളും വളരെ ശുഭകരമായിട്ട് കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഈ രണ്ട് രാജയോഗങ്ങളിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഭദ്ര രാജയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും പരിധിയില്ലാത്ത ധനം!


കർക്കടകം (കാൻസർ):  കർക്കടക രാശിക്കാർക്ക് സൂര്യന്റെ സംക്രമം വളരെ ശുഭകരമായിരിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ കാലയളവിൽ പൂർത്തിയാക്കും. ഈ സമയത്ത് വിദേശയാത്രയ്ക്കുള്ള സാധ്യതയുണ്ട്. ബിസിനസിൽ ഉയർച്ചയുണ്ടാകും. പഴയ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത.


ചിങ്ങം (Leo): സൂര്യനെ ചിങ്ങം രാശിയുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിമാറ്റം ഇക്കൂട്ടർക്ക് ശുഭകരമായിരിക്കും. ഇതിനിടയിൽ അനുകൂല ഫലങ്ങൾ ലഭിക്കുകയും എല്ലാ മേഖലയിലും വിജയക്കൊടി പാറിക്കുകയും ചെയ്യും. ജനപ്രീതിയിൽ വർദ്ധനവുണ്ടാകും, ജോലിയിൽ അഭിനന്ദനം ലഭിക്കും. പരസ്പര ബന്ധങ്ങളിൽ ശക്തിയും സമൂഹത്തിൽ ബഹുമാനവും വർദ്ധിക്കും. ഈ സമയത്ത് ധനലാഭത്തിനുള്ള സാധ്യതകളും സൃഷ്ടിക്കപ്പെടുന്നു.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


കന്നി (Virgo): കന്നി രാശിക്കാർക്ക് സൂര്യന്റെ സംക്രമം അനുകൂലമായിരിക്കും. നിങ്ങളുടെ കരിയർ ശോഭിക്കും, നിങ്ങൾക്ക് ഉയർന്ന സ്ഥാനം നേടാൻ കഴിയും. ബിസിനസിൽ  പുരോഗതിയുണ്ടാകും, തൊഴിൽ മേഖലയിൽ വിപുലീകരണം കാണപ്പെടും. വിദേശയാത്രയ്ക്ക് സാധ്യത. ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. അതുവഴി ഇവർക്ക് ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിക്കാൻ കഴിയും.


മകരം (Capricorn):  സൂര്യന്റെ ഈ രാശി മാറ്റം മകരം രാശിക്കാർക്ക് ശുഭകരമായിരിക്കും. പണത്തിന്റെ നേട്ടം കാരണം സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ശക്തരാണെന്ന് തെളിയും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. വായ്പ തിരിച്ചടയ്ക്കാൻ കഴിയും. ജോലിയിൽ സ്ഥാനം ശക്തമാകും.


Also Read: വരുന്ന 16 മാസം ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! സമ്പത്തിൽ വൻ വർധനവുണ്ടാകും


കുംഭം (Aquarius):  സൂര്യന്റെ ഈ സംക്രമണം കുംഭ രാശിക്കാർക്ക് ഐശ്വര്യം നൽകും. കുടുംബ ബന്ധങ്ങളിൽ ശക്തി ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്നം യാഥാർത്ഥ്യമാകും. പ്രണയ ബന്ധങ്ങളിൽ മാധുര്യം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് നല്ല സമയമായിരിക്കും. വ്യാപാരികൾക്ക് ലാഭം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.