Planetary Changes In June: ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറും, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!
Grah Gochar in June 2022: ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ മാസം വളരെ പ്രധാനപ്പെട്ടതാണെന്നാണ് പറയുന്നത്. അതായത് 2022 ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറൂം. അതിന്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കും.
Planet Transits in June 2022: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും. ഗ്രഹങ്ങളുടെ ഈ മാറ്റം എല്ലാ രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ കൊണ്ടുവരും. വരുന്ന ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറും. മാസത്തിന്റെ തുടക്കത്തിൽ ബുധനാണ് രാശിമാറുന്നത്. ജൂൺ 3 മുതൽ ബുധൻ ഇടവം രാശിയിൽ പ്രവേശിക്കും. ശേഷം ജൂൺ 5 മുതൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ വിപരീത ചലനം നടത്തും. തുടർന്ന് ജൂൺ 15 ന് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ രാശി മാറും. കൂടാതെ ജൂണിൽ ശുക്രനും ചൊവ്വയും രാശി മാറും. ഈ അഞ്ച് ഗ്രഹങ്ങളുടെ സംക്രമം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം..
Also Read: Shani Jayanti 2022: ശനിദേവന്റെ കോപത്തിൽ നിന്നും രക്ഷനേടാൻ ഇക്കാര്യങ്ങൾ ചെയ്യരുത്!
ഈ രാശിക്കാരുടെ ഭാഗ്യം 2022 ജൂണിൽ മിന്നി തിളങ്ങും
ഇടവം (Taurus): ഇടവം രാശിക്കാർക്ക് 2022 ജൂൺ വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാർക്ക് ഈ മാസം ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. കരിയറിൽ വലിയ പുരോഗതി കൈവരിക്കും. പുതിയ ജോലിയിൽ ചേരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വരുമാനം വർദ്ധിക്കും. വളരെയധികം സമ്പാദിക്കും. വലിയ സമ്പാദ്യം എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. ഈ മാസം വ്യാപാരികൾക്കും ഉത്തമമാണ്. ഏറെ നാളായി കുടുങ്ങിക്കിടക്കുന്ന പല കാര്യങ്ങളും ഈ മാസം ലഭിച്ചേക്കും. ആരോഗ്യം നന്നായിരിക്കും.
ചിങ്ങം (Leo): 2022 ജൂണിൽ നടക്കുന്ന ഗ്രഹസംക്രമണം ചിങ്ങം രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ നൽകും. ബഹുമാനവും വരുമാനവും വർദ്ധിക്കും. വ്യക്തിത്വത്തിന്റെ ആകർഷണീയത വർദ്ധിക്കും. ബിസിനസിൽ വലിയ ഇടപാട് നടന്നേക്കാം. പഴയ ജോലികൾ പൂർത്തിയാകും. നിങ്ങൾ അഭിനന്ദിക്കപ്പെടും. മത്സരത്തിൽ വിജയിക്കാനാകും. മൊത്തത്തിൽ നോക്കിയാൽ ഈ മാസം എല്ലാ കാര്യങ്ങൾക്കും ഉത്തമമാണ്.
Also Read: Gold Ring Benefits: രാജയോഗത്തിനായി ഈ രാശിക്കാർ സ്വർണ്ണം ധരിക്കുന്നത് ഉത്തമം!
ധനു (Sagittarius): ധനു രാശിക്കാർക്ക് 2022 ജൂണിൽ വൻ സാമ്പത്തിക പുരോഗതി ലഭിക്കും. ഈ ധനലാഭം നിങ്ങളുടെ പല ആഗ്രഹങ്ങളും നിറവേറ്റും. വ്യാപാരികൾക്ക് പുതിയ ഓർഡർ ലഭിക്കും. അത് വൻ നേട്ടം നൽകും. ഭാവിയിൽ ഒരു വലിയ കരാർ ലഭിച്ചേക്കാം. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കാൻ ശക്തമായ സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...