Guru Margi 2022: വ്യാഴം വക്രഗതിയിൽ; നൽകും വമ്പിച്ച നേട്ടങ്ങൾ; ധനപ്രാപ്തിക്കായി ഇക്കാര്യങ്ങൾ ചെയ്യുക!
Guru Margi In Pisces 2022: ജ്യോതിഷ പ്രകാരം വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് അഞ്ചുമാസം തുടരും. ശേഷം മേടം രാശിയിലേക്ക് മാറും. ഈ സമയം നിങ്ങൾ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നടപടികൾ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.
Jupiter Retrograde 2022: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ ഓരോ സംക്രമണവും ഒരു നിശ്ചിത സമയത്താണ് സംഭവിക്കുന്നത്. അതിൽ നേർരേഖയിലേക്കുള്ള ചലനവും വക്രഗതിയും ഉണ്ടാകും. ഇപ്പോഴിതാ ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഈ രാശിയിൽ 5 മാസം തുടരും ശേഷം മേടരാശിയിലേക്ക് പ്രവേശിക്കും. ഭാഗ്യം, ഉന്നത വിദ്യാഭ്യാസം, സമ്പത്ത്, അറിവ്, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഇനി ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ബലഹീനനാണെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ ഈ കാര്യങ്ങളുടെ കുറവുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ വ്യാഴ ഗ്രഹത്തെ കൊണ്ടുള്ള പ്രയോജനങ്ങൾ നേടാൻ വരുന്ന അഞ്ചു മാസത്തേക്ക് ഈ നടപടികൾ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.
Also Read: Rahu Gochar 2023: രാഹു വക്രഗതിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!
വ്യാഴത്തെ ശക്തിപ്പെടുത്താൻ ഇക്കാര്യങ്ങൾ ചെയ്യുക
മന്ത്രങ്ങൾ ജപിക്കുക
ഇനി ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ദുർബലമാണെങ്കിൽ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ്, കുളി കഴിഞ്ഞ് 'ഓം ബൃഹസ്പതയേ നമഃ' എന്ന മന്ത്രം ജപിക്കുക. ഇതോടൊപ്പം ഏതെങ്കിലും ക്ഷേത്രത്തിൽ പോയി സൗജന്യ സേവനം ചെയ്യുക. ഇത് ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ സഹായിക്കും.
സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ (to get rid of financial problems)
നിങ്ങൾ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണെങ്കിൽ വ്യാഴാഴ്ച കുളിയും ധ്യാനവും കഴിഞ്ഞ് വാഴയ്ക്ക് ശർക്കരയും കുതിർത്ത പയറും സമർപ്പിക്കുക. ഒപ്പം നെയ്യ് വിളക്ക് കത്തിക്കുക, പരിപ്പ്, ശർക്കര, മഞ്ഞൾപ്പൊടി എന്നിവ ദാനം നൽകുക.
Also Read: Venus Transit 2022: ഡിസംബറിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ! വരുമാനം ഇരട്ടിയാകും
ജീവിത തടസ്സങ്ങൾ നീങ്ങും
ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും നേരിടാൻ വ്യാഴാഴ്ച പൂജകൾ നടത്തുക. ഒപ്പം വ്യാഴ ഗ്രഹത്തിന് മഞ്ഞ പൂക്കൾ, മഞ്ഞ പാത്രങ്ങൾ, മഞ്ഞ വസ്ത്രങ്ങൾ മുതലായവ സമർപ്പിക്കുക. ഇത് മാത്രമല്ല പൂജ നടത്തുമ്പോൾ നിങ്ങൾ മഞ്ഞ വസ്ത്രം ധരിക്കുക ഇതുമൂലം ആ വ്യക്തിക്ക് ആരോഗ്യം ലഭിക്കുന്നു. ഇതിലൂടെ ആ വ്യക്തിയുടെ ഗുരു ശക്തനാകുകയും ഭാഗ്യം അവനോടൊപ്പം തുടരുകയും ചെയ്യും
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വികസനത്തിന് (for the development of happiness and prosperity)
ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകണമെങ്കിൽ മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും ആരാധിക്കുക. കൂടാതെ ഒരു മഞ്ഞ നൂലിൽ ഒരു കഷണം മഞ്ഞൾ കെട്ടി കൈയിൽ കെട്ടുക.
Also Read: Viral Video: നദിയിൽ ഒരു കൂട്ടം മുതലകളുടെ നടുവിൽ സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വ്യാഴത്തിന്റെ ശുഭഫലങ്ങൾക്കായി (For the auspicious effects of Guru)
ജാതകത്തിൽ വ്യാഴത്തിന്റെ ശുഭഫലങ്ങൾക്കായി 27 വ്യാഴാഴ്ച കുങ്കുമം കൊണ്ടുള്ള തിലകം പുരട്ടുക. ഇതോടൊപ്പം മഞ്ഞ നിറത്തിലുള്ള ഒരു തുണിയിൽ കുങ്കുമം കെട്ടിവച്ച് എപ്പോഴും നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. ഇതുകൂടാതെ വ്യാഴത്തെ ബലപ്പെടുത്താൻ വീട്ടിൽ ഒരു സൂര്യകാന്തി ചെടി നട്ടുപിടിപ്പിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...