Rahu Gochar 2023: രാഹു വക്രഗതിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Rahu Vakri 2023: രാഹുവിന്റെ മാറ്റവും ജീവിതത്തിൽ വലിയ സ്വാധീനം കൊണ്ടുവരും.  2023 ഒക്‌ടോബർ വരെ രാഹു മേട രാശിയിൽ തുടരും ഇതിലൂടെ ഈ 4 രാശിക്കാരുടെ ഭാഗ്യം തുറക്കും.

Rahu Transit 2023: ജ്യോതിഷത്തിൽ രാഹു-കേതു ഗ്രഹങ്ങളുടെ സ്ഥാനമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. രാഹുവും കേതുവും എല്ലായ്‌പ്പോഴും വക്രഗതിയിൽ  സഞ്ചരിക്കുകയും ശേഷം ഒന്നര വർഷത്തിനുള്ളിൽ രാശി മാറാറുമുണ്ട്. 2023 ഒക്ടോബർ 30 ന് രാഹു മീനരാശിയിലേക്ക് പ്രവേശിക്കും. ഇതിനുമുൻപുള്ള 10  മാസം രാഹു മേടത്തിൽ തുടരും. ഈ സമയം 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

1 /4

രാഹുവിന്റെ കൃപയാൽ മിഥുന രാശിക്കാർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വലിയ ചിലവുകളും നേരിടേണ്ടി വരുമെങ്കിലും വരുമാനം വർധിക്കുന്നതിനാൽ വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല.  ബിസിനസ്സിന് അനുകൂലമായ സമയമായിരിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും. 

2 /4

പെട്ടെന്ന് ധനലാഭം ഉണ്ടാകും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ കൂടും.  പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും അതിലൂടെ ധനത്തിന്  കുറവുണ്ടാകില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ ജോലികൾ പൂർത്തീകരിക്കും. പുരോഗതി കൈവരിക്കാൻ സാധ്യത. 

3 /4

മേടരാശിയിലെ രാഹുവിന്റെ വക്രഗതിയിലെ ചലനം വൃശ്ചിക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.  എതിരാളികൾ പരാജയപ്പെടും. ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ജോലികളും നടക്കും. ധന ഗുണമുണ്ടാകും.  സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ വലിയ അവസരങ്ങൾ ഉണ്ടാകും. അവിസ്മരണീയമായ ഒരു യാത്ര പോകാൻ സാധ്യത..

4 /4

രാഹു കുംഭം രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ നൽകും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. റിസ്ക് എടുത്താലും ലാഭം ലഭിക്കും. ജോലിക്കാർക്ക് വൻ ലാഭം ഉണ്ടാകും.  വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola