കാർത്തിക പൂർണിമ 2024: ​ഹിന്ദു മാസമായ കാർത്തികയിലെ പൗർണമി ദിനമാണ് കാർത്തിക പൗ‍ർണമി ആഘോഷിക്കുന്നത്. ഈ ദിവസം പുണ്യ നദിയായ ​ഗം​ഗയിൽ സ്നാനം ചെയ്യുന്നതും ദാനധർമ്മങ്ങൾ ചെയ്യുന്നതും പുണ്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. കാർത്തിക പൗ‍ർണമിയിൽ വിളക്കുകൾ തെളിച്ച് ആരാധന നടത്തുന്നു. ഇത് കഴിഞ്ഞ ജന്മങ്ങളിലെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

കാർത്തിക പൗർണമി 2024: പ്രാധാന്യം


ഈ വർഷം നവംബർ 15ന് വെള്ളിയാഴ്ചയാണ് കാർത്തിക പൗർണമി ആഘോഷിക്കുന്നത്. കാർത്തിക മാസത്തിൽ ഉടനീളം നടത്തുന്ന ആചാരങ്ങളുടെ സമാപനമാണ് കാർത്തിക പൗർണമി. കാർത്തിക പൗർണമി ദിനത്തിൽ പുണ്യനദികളിൽ സ്നാനം നടത്തുന്നതും വിളക്കുകൾ തെളിക്കുന്നതും പ്രാർഥനകളും പൂജകളും നടത്തുന്നതും പുണ്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിനത്തിൽ ദാനദർമ്മങ്ങൾ ചെയ്യുന്നതും പുണ്യം നൽകുമെന്നാണ് വിശ്വാസം.


ALSO READ: ഗോവർദ്ധൻ പൂജ ആഘോഷിക്കുന്നത് എന്തിന്? ഭ​ഗവാൻ കൃഷ്ണൻ ​ഗോവർദ്ധന പർവതം ഉയർത്തിയത് എന്തിന്? ഐതിഹ്യം അറിയാം


കാർത്തിക പൗർണമി 2024: മുഹൂർത്തം


2024 നവംബർ 15ന് രാവിലെ 6.19ന് ആരംഭിച്ച് 2024 നവംബർ 16ന് പുലർച്ചെ 2.58ന് ആണ് കാർത്തിക പൗർണമി അവസാനിക്കുന്നത്. രാവിലെ 4.58 മുതൽ രാവിലെ 5.51 വരെയാണ് സ്നാന മുഹൂർത്തം. രാവിലെ 6.44 മുതൽ രാവിലെ 10.45 വരെയാണ് സത്യനാരായണ പൂജയ്ക്കുള്ള സമയം. ദേവ് ദീപാവലി പ്രദോഷ് മുഹൂർത്തം വൈകിട്ട് 5.10 മുതൽ രാത്രി 7.47 വരെയാണ്. വൈകിട്ട് 4.51ന് ആണ് ചന്ദ്രോദയം. നവംബർ 15ന് രാത്രി 11.39 മുതൽ നവംബർ 16ന് ഉച്ചയ്ക്ക് 12.33 വരെയാണ് ലക്ഷ്മി പൂജയുടെ മുഹൂർത്തം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.