ഗോവർദ്ധന പൂജയ്ക്ക് ഹിന്ദു മതത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം ഭഗവാൻ കൃഷ്ണനെ ആരാധിക്കുന്നു. കാർത്തിക മാസത്തിലാണ് ഗോവർദ്ധൻ പൂജ ആഘോഷിക്കുന്നത്. ഈ വർഷം നവംബർ രണ്ടിനാണ് ഗോവർദ്ധൻ പൂജ. ഈ ശുഭദിനത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ഭക്തർ ഗോവർദ്ധന കഥ പാരായണം ചെയ്യുന്നു.
ഗോവർദ്ധന പൂജയുടെ തിഥി ഹിന്ദു കലണ്ടർ അനുസരിച്ച് നവംബർ ഒന്നിന് വൈകുന്നേരം 6.16ന് ആരംഭിക്കും. നവംബർ രണ്ടിന് രാത്രി 8.21ന് അവസാനിക്കും. നവംബർ രണ്ടിനാണ് ഗോവർദ്ധന പൂജ ഈ വർഷം ആഘോഷിക്കുന്നത്. രാവിലെ 6.34 മുതൽ 8.46 വരെയാണ് പൂജാ സമയം. വൃദ്ധാവന നിവാസികളെ ഇന്ദ്രകോപത്തിൽ നിന്ന് രക്ഷിക്കാനായാണ് കൃഷ്ണൻ ഗോവർദ്ധന പർവതം ഉയർത്തിയത്. ഇതിന്റെ സ്മരണയിലാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്.
ALSO READ: ഗോവർദ്ധന പൂജയിൽ കൃഷ്ണ ചാലിസ പാരായണം ചെയ്യുന്നത് ഭഗവാൻ കൃഷ്ണനെ പ്രീതിപ്പെടുത്തും
വൃദ്ധാവന നിവാസികൾ ഇന്ദ്രയജ്ഞത്തിന് തയ്യാറെടുക്കുന്നത് കണ്ട ഭഗവാൻ ശ്രീകൃഷ്ണൻ ഇന്ദ്രനെ ആരാധിക്കുന്നതിന് പകരം ഗോവർദ്ധന പർവതത്തെ ആരാധിക്കാൻ നിർദേശിച്ചു. ഇതിൽ കോപാകുലനായ ഇന്ദ്രൻ വൃന്ദാവനത്തിൽ അതിവിനാശകരമായ മഴ പെയ്യിച്ചു. കൊടുംവിനാശകരമായ മഴയിൽ നിന്ന് വൃദ്ധാവന നിവാസികളെ രക്ഷിക്കാൻ ഭഗവാൻ കൃഷ്ണൻ തന്റെ ചെറുവിരൽ കൊണ്ട് ഗോവർദ്ധന പർവതത്തെ ഉയർത്തി വൃദ്ധാവന നിവാസികൾക്ക് അഭയം നൽകി.
തന്റെ പ്രവൃത്തിയിൽ കുറ്റബോധം തോന്നിയ ഇന്ദ്രൻ കൃഷ്ണനോട് ക്ഷമ ചോദിച്ചു. പരമാത്മാവിൽ വിശ്വസിക്കുകയും ഭക്തിനിർഭരമായ സേവനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു ഭക്തൻ ഭൗതിക പ്രീതിക്കായി ഒരു ദേവതയെയും ആരാധിക്കേണ്ടതില്ലെന്ന് ഭഗവാൻ വ്യക്തമാക്കി. ഗോവർദ്ധന ലീലയെന്ന ഈ ഭാഗം ശ്രീമദ് ഭാഗവതത്തിലെ പത്താം കാണ്ഡത്തിൽ വിവരിച്ചിരിക്കുന്നു.
എല്ലാ വർഷവും കാർത്തിക മാസത്തിലാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്. ഭക്തർ ധാന്യവും നെയ്യും ഉപയോഗിച്ചുള്ള പലതരം ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഭഗവാന് സമർപ്പിക്കുന്നു. പലഹാരങ്ങൾ ഒരു കുന്ന് പോലെ അടുക്കിവച്ചാണ് ഭഗവാന് നിവേദിക്കുന്നത്. ഇതിന് ശേഷം ഇത് പ്രസാദമായി വിതരണം ചെയ്യും. അതിനാൽ ഈ ആഘോഷത്തെ അന്നകൂട ഉത്സവം (ഭക്ഷണത്തിന്റെ കുന്ന്) എന്നും വിളിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.