ഹിന്ദു ശാസ്ത്രമനുസരിച്ച് ശനി ദേവിന്റെ മഹത്വം സമാനതകളില്ലാത്തതായി വിവരിച്ചിട്ടുണ്ട്. ശനി ദേവനെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. എല്ലാ മനുഷ്യരുടെയും നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് ശനി ദേവൻ സൂക്ഷിക്കുകയും അതനുസരിച്ച് അവർക്ക് ഫലങ്ങൾ നൽകുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ശനിയാഴ്ചയും ശനി ദേവനെ ആരാധിക്കുക


സനാതൻ ധർമ്മത്തിൽ ശനി ദേവിന്റെ (Shani Dev) ഈ മഹത്വം കണക്കിലെടുത്ത് അദ്ദേഹത്തെ സന്തോഷവാനായി നിലനിർത്തേണ്ടത് ആവശ്യമാണെന്ന് പറയപ്പെടുന്നു. എല്ലാ ശനിയാഴ്ചയും ശനിദേവിനെ ശരിയായി പൂജിച്ചാൽ അത് ഗ്രഹങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് വിശ്വാസം. ഇതിനൊപ്പം ശനി ദേവന്റെ അനന്തമായ കൃപയും ലഭിക്കും. ശനി ദേവനെ സന്തോഷിപ്പിക്കാൻ എല്ലാ ശനിയാഴ്ചയും (How to worship Shani Dev)എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം... 


Also Read: Horoscope 28 August 2021: ഈ 4 രാശികൾക്ക് പണവുമായി ബന്ധപ്പെട്ട് Good News ലഭിക്കും, വൃശ്ചികം രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും


എല്ലാ ശനിയാഴ്ചയും (Shani Dev) ക്ഷേത്രത്തിൽ കടുക് എണ്ണ ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുക. ഈ വിളക്ക് ശനിദേവന്റെ വിഗ്രഹത്തിനു മുന്നിലല്ല മറിച്ച് ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ശിലയുടെ മുൻപിലാണ് കത്തിക്കേണ്ടത്. സമീപത്ത് ശനി ക്ഷേത്രം ഇല്ലെങ്കിൽ ആൽമരത്തിന് മുന്നിൽ എണ്ണ വിളക്ക് കത്തിക്കുക. അടുത്ത് ആൽമരം ഇല്ലെങ്കിൽ ആവശ്യക്കാർക്ക് കടുക് എണ്ണ ദാനം ചെയ്യുക.


ശനി ദേവിനെ (Shani Dev) ആരാധിക്കുമ്പോൾ ശനിമന്ത്രം തുടർച്ചയായി ജപിക്കുക.  ആരാധനയ്ക്ക് ശേഷം കടുക് എണ്ണയോ കറുത്ത ഉഴുന്നോ അല്ലെങ്കിൽ ഏതെങ്കിലും കറുത്ത വസ്തുവോ ദരിദ്രർക്ക് ദാനം ചെയ്യുക. ഇത് ദാനം ചെയ്ത ശേഷം ശനി ചാലിസ ജപിക്കുക. ഇതിനുശേഷം ഹനുമാൻ ജിയെ ആരാധിച്ചതിനുശേഷം അദ്ദേഹത്തിന്റെ വിഗ്രഹത്തിൽ സിന്ദൂരം പുരട്ടുകയും വാഴപ്പഴം സമർപ്പിക്കുകയും ചെയ്യുക. ഇവ ചെയ്യുന്നതിലൂടെ ശനി ദേവ് തന്റെ ഭക്തരിൽ സംതൃപ്തനാകുകയും നെഗറ്റീവ് എനർജിയിൽ നിന്ന് മോചനം നേടുകയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക