കൃഷ്ണൻ അർജുനന് ഉപദേശിച്ച ഈ ദുർഗാ സ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം

മഹാഭാരതത്തില്‍ ഉള്ളതാണു അതീവശക്തിയുള്ള ഈ ദുര്‍ഗാ സ്‌തോത്രം. മഹാഭാരത യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ശ്രീ കൃഷ്ണ ഭഗവാന്‍ അര്‍ജുനനോട് ഈ മന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചിരുന്നു.  

Written by - Ajitha Kumari | Last Updated : Aug 25, 2021, 08:30 PM IST
  • മഹാഭാരതത്തില്‍ ഉള്ളതാണു അതീവശക്തിയുള്ള ഈ ദുര്‍ഗാ സ്‌തോത്രം.
  • മഹാഭാരത യുദ്ധ സമയത്ത് കൃഷ്ണൻ അര്‍ജുനനോട് ഉപദേശിക്കുന്ന മന്ത്രമാണിത്
  • ഈ മന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുന്നത് ഗുണം ചെയ്യും
കൃഷ്ണൻ അർജുനന് ഉപദേശിച്ച ഈ ദുർഗാ സ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം

മഹാഭാരതത്തില്‍ ഉള്ളതാണു അതീവശക്തിയുള്ള ഈ ദുര്‍ഗാ സ്‌തോത്രം. മഹാഭാരത യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ശ്രീ കൃഷ്ണ ഭഗവാന്‍ അര്‍ജുനനോട് ഈ മന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചിരുന്നു.

അതനുസരിച്ച് ആരാധന തുടങ്ങിയ അര്‍ജുനനിൽ സംപ്രീതയായ ദേവി അര്‍ജുനനു ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്‍കി. യുദ്ധത്തില്‍ ജയം സുനിശ്ചിതമായതോടു കൂടി അനിവാര്യമായ ബന്ധു വധത്തെ മുന്നുല്‍ കണ്ട അര്‍ജുനന്‍ വിഷാദത്തിന് അധീനനായിത്തീര്‍ന്നു.

Also Read: Horoscope 25 August 2021: ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും, ഈ 4 രാശിക്കാർക്ക് നല്ല സ്വാധീനം ഉണ്ടാകും

ഈ വിഷാദത്തില്‍ നിന്നു മുക്തി നേടുന്നതിനും കര്‍മ്മത്തില്‍ ഉറച്ചുനില്‍ക്കാനുമായാണു ഭഗവാന്‍ ഗീതോപദേശം നല്‍കിയെന്നതാണ് ഇതിഹാസമതം. ചുരുക്കത്തില്‍ ഈ സ്‌തോത്രത്തിന്റെ ശക്തിയാണ് ഭഗവദ് ഗീതയുടെ ഉത്ഭവത്തിനുതന്നെ ഇടയാക്കിയതെന്നു വിശ്വസിക്കപ്പടുന്നു.

സ്‌തോത്രം

നമസ്‌തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ

ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി
കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ

അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്‌ഠേ നന്ദഗോപ കുലോദ്ഭവേ
മഹിഷാ സൃക്പ്രിയേ നിത്യം കൗശികി പീതവാസിനി

അട്ടഹാസേ കോകമുഖേ നമസ്‌തേസ്തു രണപ്രിയേ
ഉമേ ശാകംഭരി ശ്വേതേ കൃഷ്‌ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ

വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്‌കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി

സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ
സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ

ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ
കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍

ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി
ഭൂതിര്‍ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈ:

ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും അതുപോലെ ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്താല്‍ ശത്രുജയവും സിദ്ധിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News