Lord Vishnu Puja: വ്യാഴാഴ്ച വിഷ്ണുവിന്റെ ദിവസമായി (Lord Vishnu) കണക്കാക്കപ്പെടുന്നു. ഈ ദിനം ഭഗവാനെ ആരാധിക്കുന്നതിലൂടെ പുണ്യം ലഭിക്കുന്നു.  ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്തർക്ക് സന്തോഷവും ആരോഗ്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മതഗ്രന്ഥങ്ങൾ അനുസരിച്ച് വ്യാഴാഴ്ച വിഷ്ണുവിനെ (Lord Vishnu) ആരാധിച്ചാൽ ഭഗവാൻ പ്രസാദിക്കും.  ഈ ദിനം ഗുരു ബൃഹസ്പതിയേയും ആരാധിക്കും. ഈ ദിനം വിഷ്ണുവിനെ പൂജിക്കുമ്പോൾ മഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. പൂജ സമയം എല്ലാ വസ്തുക്കളും മഞ്ഞ നിറത്തിലുള്ളതായാൽ വളരെ ഉത്തമം.  


അതുപോലെ മഞ്ഞ നിറത്തിലുള്ള കാര്യങ്ങൾ ദാനം ചെയ്യുന്നത് മനസ്സിന് സമാധാനവും വീട്ടിൽ സന്തോഷവും ലഭിക്കുന്നു. എന്നാൽ വ്യാഴാഴ്ച ഈ സാധനങ്ങൾ ഒരിക്കലും ദാനം ചെയ്യരുത്.  


Also Read: വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ആഗ്രഹിക്കുന്നോ, എന്നാൽ രാവിലെ ഇക്കാര്യങ്ങൾ ചെയ്യുക 


വ്യാഴാഴ്ച കറുപ്പോ മറ്റ് നിറങ്ങളിലുള്ള സാധാനങ്ങളോ ദാനം ചെയ്യരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.  ഇത് ചെയ്താൽ അന്നേ ദിവസം നിങ്ങൾ മഹാവിഷ്ണുവിന് നൽകുന്ന പൂജ  ഫലരഹിതമാകും എന്നാണ് പറയപ്പെടുന്നത്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ എന്താണെന്നത് ശ്രദ്ധിക്കണം അതുവഴി നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ നടക്കുകയും അതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യാം.


ഇവ ദാനം ചെയ്തുകൊണ്ട് പുണ്യം നേടുക: -


-മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ വ്യാഴാഴ്ച ദാനം ചെയ്യുന്നത് ശുഭസൂചനയായി കണക്കാക്കുന്നു. ഇത് മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നു.


- ആർക്കെങ്കിലും വിവാഹത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ വിഷ്ണുവിനെ (Lord Vishnu) പ്രീതിപ്പെടുത്താൻ അദ്ദേഹം മഞ്ഞൾ ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ വിവാഹത്തിന് വരുന്ന തടസ്സങ്ങൾ നീങ്ങിക്കിട്ടും.  


-വ്യാഴാഴ്ച ക്ഷേത്രത്തിൽ പാത്രം ദാനം ചെയ്യുന്നത് ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കുന്നു.


-മഞ്ഞ നിറത്തിലുള്ള ഭക്ഷണം വ്യാഴാഴ്ച ദാനം ചെയ്യുന്നത് ഭാഗ്യം നൽകുന്നു. ഇത് ജോലി സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നൽകുന്നു.


Also Read: BJP ആണോയെന്ന ചോദ്യത്തിന് കിടിലം മറുപടിയുമായി അഹാന 


-ബിസിനസ്സ് സുഗമമായി നടത്തുന്നതിന് വ്യാഴാഴ്ച വെറ്റിലയിൽ രണ്ട് മഞ്ഞൾ കഷണങ്ങൾ വച്ച് ഭഗവാന് സമർപ്പിക്കുക.  ഇതിലൂടെ വ്യാപാരം 


-ഈ ദിവസം വിഷ്ണുവിന്റെ (Lord Vishnu) ക്ഷേത്രത്തിൽ മാമ്പഴം ദാനം ചെയ്യുന്നത് ജീവിതത്തിൽ സന്തോഷം നൽകുന്നു.  ഇതിലൂടെ കുടുംബ പ്രശ്‌നങ്ങൾ ഒഴിവാക്കാനും ജീവിതം സന്തോഷകരമാവുകയും ചെയ്യുമെന്നാണ് വിശ്വാസം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.