മന്ത്രങ്ങള്‍, സ്‌തോത്രങ്ങള്‍, ശ്ലോകങ്ങള്‍ എന്നിവ വളരെ ഭക്തിയോടെയും ശുദ്ധിയോടെയും പാരായണം ചെയ്യുന്നതിലൂടെ ദൈവങ്ങളെ എളുപ്പത്തില്‍ പ്രീതിപ്പെടുത്താമെന്നാണ് വിശ്വാസം. ഇതിൽ വിഷ്ണുവിനെ ആരാധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എന്നുപറയുന്നത് വിഷ്ണു സഹസ്രനാമം ചൊല്ലുക എന്നതാണ്.
വിഷ്ണു സഹസ്രനാമം എന്താണെന്ന് നമുക്ക് ആദ്യം നോക്കാം. മഹാവിഷ്ണുവിന്റെ ആയിരം നാമങ്ങൾ ഉൾപ്പെടുത്തിയ നാമവലിയെയാണ് വിഷ്ണു സഹസ്രനാമം എന്ന് പറയുന്നത്. 'സഹസ്ര' എന്നാല്‍ ആയിരം, 'നാമം' എന്നാല്‍ പേര് എന്നുമാണ് അര്‍ത്ഥം. ഇത് ഇതിഹാസകാവ്യമായ മഹാഭാരതത്തിന്റെ അനുശാസന പര്‍വത്തിന്റെ ഭാഗമാണ്.
മഹാഭാരതം, ഭഗവത്ഗീത എന്നീ ഇതിഹാസങ്ങള്‍ രചിച്ച സംസ്‌കൃത പണ്ഡിതനായ മുനി വ്യാസനാണ് വിഷ്ണു സഹസ്രനാമവും എഴുതിയത്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് വളരെയധികം ഉത്തമമാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതിന്റെ ഗുണങ്ങൾ എന്താണെന്ന് അറിയണ്ടേ?
ഒരാൾക്ക് ഭക്തി ഉണ്ടാകുന്നത് ദൈവത്തിലുള്ള സമ്പൂര്‍ണ്ണ വിശ്വാസത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ പരമശക്തിയെ ആരാധിക്കുകയും നാമ ജപം ചെയ്യുകയും ചെയ്യുന്നത് വഴി അത്ഭുതകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. മഹാവിഷ്ണുവിന്റെ സഹസ്രനാമം ചൊല്ലുന്നത് നന്മയും ആനന്ദവും സമാധാനവും ഒപ്പം ഭഗവാന്റെ അനുഗ്രഹവും ലഭിക്കുന്നു.
ഭഗവാന്റെ മന്ത്രങ്ങള്‍ ശ്രദ്ധയോടെ ചൊല്ലുമ്പോൾ നിങ്ങളിൽ ഏകാഗ്രത ഉണ്ടാകുന്നു. മാത്രമല്ല മന്ത്രത്തിലെ ഓരോ വാക്കും ശരിയായി ഉച്ചരിക്കുണ്ണ വഴി നിങ്ങളുടെ ഉള്ളില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുകയും ഈ ഊര്‍ജ്ജം ശരീരത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വിഷ്ണു സഹസ്രനാമം ദിനവും ചൊല്ലുകയോ കേള്‍ക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്.
ദിനവും വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് പഠനത്തില്‍ ദുര്‍ബലരായ കൂട്ടികൾക്ക് പഠന ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. അതുപോലെ എ മന്ത്രം ചൊല്ലുന്നത് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് നല്ല സമ്പത്ത് കൈവരിക്കാൻ സഹായിക്കുമെന്നുമാണ് വിശ്വാസം.
Also Read: SBI ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ update ചെയ്യാൻ ബാങ്കിൽ പോകേണ്ടതില്ല, അറിയാം..
അതുപോലെ ഉറക്കമില്ലായ്മ, ദുസ്വപ്നങ്ങള്‍ കാണുക അല്ലെങ്കില്‍ മനസ്സില്‍ അജ്ഞാതമായ ഭയം ഉണ്ടാകുക ഇതെല്ലാം തുടച്ചുനീക്കാൻ വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് കൊണ്ട് സാധിക്കും. സഹസ്രനാമം രാവിലെ കുളി കഴിഞ്ഞശേഷം വായിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരുപക്ഷേ നിങ്ങള്‍ക്ക് രാവിലെ സമയം കിട്ടിയില്ലെങ്കിൽ മറ്റു സമയത്തും വായിക്കാം. എങ്കിലും ഇത് വായിക്കാന്‍ ഏറ്റവും നല്ല സമയം വൈകുന്നേരം 5 മുതല്‍ 7 വരെ ആണ്. മന്ത്രം ചൊല്ലുമ്പോൾ തറയിൽ ഇരിക്കാതെ ഒരു തുണിവിരിച്ചിട്ടോ അല്ലെങ്കിൽ പലകയിൻ മേലോ ഇരുന്ന് വേണം വായിക്കാൻ.
ഏതു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും നിങ്ങള്‍ക്ക് സ്‌തോത്രം ചൊല്ലാന്‍ കഴിയുമെങ്കിലും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം, മഞ്ഞ നിറമാണ് വിഷ്ണുവിന്റെ പ്രിയപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ചൊല്ലുമ്പോള്‍, നിങ്ങള്‍ ഒരു കമ്പിളി വിരപ്പില്‍ ഇരുന്ന് ചൊല്ലുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy