വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ആഗ്രഹിക്കുന്നോ, എന്നാൽ രാവിലെ ഇക്കാര്യങ്ങൾ ചെയ്യുക

ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കാൻ നല്ല ശീലങ്ങൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. രാവിലെ കിടക്കയിൽ നിന്നും എണീക്കുന്ന സമയം മുതൽ ചില കാര്യങ്ങൾ പിന്തുടരുകയാണെങ്കിൽ, വളരെ നല്ല ജീവിതം (Good Life) കണ്ടെത്താൻ കഴിയും.  

Written by - Ajitha Kumari | Last Updated : Jun 2, 2021, 06:26 AM IST
  • സന്തോഷവും സമൃദ്ധിയും ഉണ്ടാക്കാൻ ഇപ്രകാരം ചെയ്യൂ.
  • കിടക്കയിൽ നിന്നും എണീക്കുമ്പോൾ ഭഗവാനെ ധ്യാനിക്കുക
  • ഭൂമിദേവിയെ തൊട്ട് വന്ദിക്കുക.
വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ആഗ്രഹിക്കുന്നോ, എന്നാൽ രാവിലെ ഇക്കാര്യങ്ങൾ ചെയ്യുക

സന്തോഷവും സമ്പത്തും  (Happiness and Wealth) വീട്ടിൽ നിലനിൽക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.  പക്ഷേ ചില ശീലങ്ങൾ ഇത് അനുവദിക്കില്ല.  നിങ്ങളുടെ ജീവിതം സന്തുഷ്ടവും സമൃദ്ധവുമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ദിനചര്യ (Routine) ശരിയാക്കേണ്ടത് വളരെ പ്രധാനമാണ്. 

ഈ മാറ്റം സൂര്യോദയത്തിൽ (Sunrise) നിന്നുതന്നെ ആരംഭിക്കണം കാരണം സൂര്യൻ ദൃശ്യമായ ബ്രഹ്മമൂർത്തമാണ്.  രാവിലെ കിടക്കയിൽ നിന്നും എണീക്കുന്ന സമയം  എന്ത് ചെയ്താൽ സന്തോഷവും സമൃദ്ധിയും നൽകുന്നുവെന്ന് നമുക്ക് നോക്കാം..

Also Read: Tulsi മാല ധരിക്കുന്നത് ഉത്തമം; മാനസിക ആരോഗ്യത്തിന് ഏറെ ഗുണം

രാവിലെ എണീറ്റ ഉടനെ ആദ്യം ഇത് ചെയ്യുക 

-നിങ്ങൾ രാവിലെ ഉണരുമ്പോൾ തന്നെ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കൈപ്പത്തിയിലേക്ക് നോക്കുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ മഹാലക്ഷ്മി, സരസ്വതി, വിഷ്ണു എന്നിവരുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.   ആ സമയം ചെല്ലേണ്ട മന്ത്രം ചുവടെ ചേർക്കുന്നു..

'കരാഗ്രേ വസതേ ലക്ഷ്മി
കാരമദ്ധ്യേ സരസ്വതി 
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദർശനം'

ഇതിനുശേഷം, കിടക്കയിൽ നിന്ന് കാലുകൾ ഭൂമിയിലേക്ക് വയ്ക്കുന്നതിന് മുൻപ് ഭൂമിദേവിയെ തൊട്ട് വന്ദിക്കണം ശേഷം ക്ഷമാപണ മന്ത്രം ചൊല്ലണം

'സമുദ്രവസനേ ദേവി 
പർവതസ്തനമാണ്ഡലേ
വിഷ്ണുപത്നി നാമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വ മേ'

Also Read: വിഷാദത്തെയും ഉത്കണ്ഠയെയും മറികടക്കാൻ ജ്യോതിഷത്തിൽ പരിഹാരമുണ്ട്, അത് എങ്ങനെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?

- ഭൂമിദേവിയെ തൊട്ടുവന്ദിച്ച ശേഷം ഉടനെതന്നെ മലമൂത്ര വിസർജ്ജനം നടത്തണം.  മലം, മൂത്രം, തുമ്മൽ, വിരസത, ചുമ എന്നിവയിൽ ഒരുതരം വേഗതയുണ്ട്. ശരീരത്തിനുള്ളിൽ ഈ വേഗത നിർത്തുന്നത് ദോഷകരമാണ്. അതിനാൽ അവ ഉടൻ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതാണ് ഉത്തമം. 

- കുളികഴിഞ്ഞ ശേഷം പൂജകളും മന്ത്രങ്ങളും ജപിക്കണം.  ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വീടിന്റെ പൂജാമുറിയിലെ വിഗ്രഹങ്ങളും മറ്റും ശരിയായി അലങ്കരിക്കണം.  ഇതിലൂടെ ദേവി-ദേവന്മാർ പ്രസാദിക്കും.  ഒപ്പം ജാതക ദോഷവും മാറികിട്ടും. 

-എല്ലാ ദിവസവും സൂര്യന് വെള്ളം അർപ്പിക്കണം. ഇത് കുടുംബത്തിലും സമൂഹത്തിലും ബഹുമാനം കൈവരിക്കുകയും സൂര്യനുമായി ബന്ധപ്പെട്ട ദോഷങ്ങൾ ഉണ്ടെങ്കിൽ മറികിട്ടുകയും ചെയ്യും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News