വലിയ നാല് ​ഗ്രഹങ്ങൾ രാശിമാറുന്നതിനാൽ ചില രാശിക്കാർക്ക് ഈ മാസം വളരെ പ്രത്യേകതയുള്ളതായിരിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റം നിങ്ങളുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തും. ശുക്രൻ, സൂര്യൻ, ബുധൻ, ചൊവ്വ എന്നീ നാല് ഗ്രഹങ്ങളാണ് മെയ് മാസം അവയുടെ രാശി മാറുന്നത്. ഈ മെയ് മാസത്തിൽ സംഭവിക്കുന്ന നാല് ഗ്രഹങ്ങളുടെ രാശി മാറ്റം ഏതൊക്കെ രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ നൽകുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം: ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ഈ മാസം വളരെ മികച്ചതായിരിക്കും. ബിസിനസ്സിൽ പുതിയ കരാറുകൾ ലഭിക്കും. കൂടാതെ, പുതിയ ആസ്തികൾ സൃഷ്ടിക്കാൻ കഴിയും. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ മാസം മികച്ചതായിരിക്കും. അവരുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ഉദ്യോഗത്തിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിനും വിദേശത്ത് നിന്ന് പണമൊഴുക്കിനും അവസരമുണ്ട്.


Also Read: Horoscope 03 May 2022: ഇന്ന് തുലാം രാശിക്കാർ വെല്ലുവിളികൾ നേരിടേണ്ടിവരും; ധനു രാശിക്കാർ ജോലിയിൽ അശ്രദ്ധ കാണിക്കരുത്


കന്നി: ഈ രാശിക്കാർക്ക് നല്ല ജോലി ലഭിക്കും. സർക്കാർ കാര്യങ്ങളും ഇവർക്ക് ഗുണം ചെയ്യും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ ധനലാഭത്തിനോ അവസരമുണ്ട്. കഴിഞ്ഞ മാസം വരെ ബുദ്ധിമുട്ട് വർധിപ്പിച്ച ചൊവ്വ-ശുക്രൻ ഗ്രഹങ്ങളിൽ നിന്നും ഈ മാസം പ്രത്യേക കൃപയുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണയും ലഭിക്കും.


തുലാം: ഈ മാസം നിങ്ങൾക്ക് ധാരാളം നല്ല അവസരങ്ങൾ തുറക്കും. പങ്കാളിത്തത്തിൽ നല്ല ബിസിനസ് ചെയ്യാൻ കഴിയും. വ്യാപാരം നടത്തുന്നവർക്ക് സാമ്പത്തിക പുരോഗതിയുടെ വഴികൾ തുറക്കും. ഓഫീസിലുള്ളവർക്ക് ഓഫീസിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും, കഠിനാധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും.


Also Read: Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് രാഹു-ശനി-സൂര്യൻ-ചന്ദ്രൻ എന്നിവരുടെ ദുർലഭ സംയോഗം, ഈ രാശിക്കാർ സൂക്ഷിക്കുക!


മകരം: മകരം രാശിക്കാർക്ക് ഈ മാസം വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യത വർദ്ധിക്കും. ദീർഘകാലമായി ജോലി അന്വേഷിക്കുന്നവർക്കും ഈ  മാസം ശുഭവാർത്ത കേൾക്കാനിടയുണ്ടാകും. ജോലിയിലുള്ളവർക്ക് വലിയ ഉത്തരവാദിത്തമോ ബഹുമാനമോ ലഭിക്കും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്കും ഈ മാസം ഭാഗ്യമുണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.