Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് രാഹു-ശനി-സൂര്യൻ-ചന്ദ്രൻ എന്നിവരുടെ ദുർലഭ സംയോഗം, ഈ രാശിക്കാർ സൂക്ഷിക്കുക!

Solar Eclipse 2022 Time in India:  സൂര്യഗ്രഹണ ദിനത്തിൽ ഒന്നല്ല നിരവധി പ്രത്യേക സംയോഗങ്ങൾ സംഭവിക്കുന്നു. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ശനി അമാവാസി ദിനത്തിൽ നടക്കുന്നു എന്ന് മാത്രമല്ല ഈ ദിനം രാഹു-സൂര്യൻ-ശനി-ചന്ദ്രൻ എന്നിവരുടെ അപൂർവ സംയോഗവും നടക്കുന്നു.

Written by - Ajitha Kumari | Last Updated : Apr 30, 2022, 11:40 PM IST
  • സൂര്യഗ്രഹണ ദിനത്തിൽ ഒന്നല്ല നിരവധി പ്രത്യേക സംയോഗങ്ങൾ സംഭവിക്കുന്നു
  • ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ശനി അമാവാസി ദിനത്തിൽ നടക്കുന്നു
  • ഈ ദിനം രാഹു-സൂര്യൻ-ശനി-ചന്ദ്രൻ എന്നിവരുടെ അപൂർവ സംയോഗവും നടക്കുന്നു
Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് രാഹു-ശനി-സൂര്യൻ-ചന്ദ്രൻ എന്നിവരുടെ ദുർലഭ സംയോഗം, ഈ രാശിക്കാർ സൂക്ഷിക്കുക!

Surya Grahan 2022 effect on Zodiac Sign: ഏപ്രിൽ 30 ആയ ഇന്ന് അതായത്  ശനിയാഴ്ച അർദ്ധരാത്രിയോടെ നടക്കുന്ന സൂര്യഗ്രഹണം ഒരു കാരണം കൊണ്ടല്ല പല കാരണങ്ങൾ കൊണ്ട് വളരെയധികം സവിശേഷമാണ്. ഈ ഗ്രഹണം ഏകദേശം രാത്രി 12 മണിക്ക് ആരംഭിക്കുകയും മെയ് 1 ന് പുലർച്ചെ 4 വരെ തുടരുകയും ചെയ്യുന്നു.  ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഭാഗികമായതിനാൽ ഇന്ത്യയിൽ ഈ ഗ്രഹണം ദൃശ്യമാകില്ല.  എങ്കിലും അതിന്റെ ഫലം ചില രാശികൾക്ക് ഉണ്ടാകും.  ഇതിനു പുറമെ ഗ്രഹണ ദിനത്തിൽ രാഹു, ശനി, സൂര്യൻ, ചന്ദ്രൻ എന്നീ അപൂർവ സംയോഗവും സംഭവിക്കും.   

Also Read: Surya Grahan 2022: ശനി അമാവാസിയും സൂര്യഗ്രഹണവും ഈ 3 രാശിക്കാർ ഇക്കാര്യം ചെയ്യരുത്!

സൂര്യഗ്രഹണത്തിൽ അപൂർവ സംയോഗം

ഈ സൂര്യഗ്രഹണം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സംഭവിക്കും. ഇതുകൂടാതെ ഈ ദിവസം വൈശാഖ മാസത്തിലെ അമാവാസിയാണ് അതും ശനിയാഴ്ച വരുന്നതിനാൽ ശനി അമാവാസിയെന്നാണ് ഈ ദിനം അറിയപ്പെടുന്നത്. ഇതുകൂടാതെ ജ്യോതിഷ പ്രകാരം ഈ ഗ്രഹണ സമയത്ത് സൂര്യൻ, ചന്ദ്രൻ, രാഹു എന്നിവയുടെ കൂടിച്ചേരൽ ഉണ്ടാകും.  ഈ പ്രധാന ഗ്രഹങ്ങളുടെ സംയോഗം മൂലം അശുഭകരമായ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഗ്രഹണം മൂലം ലോകത്ത് യുദ്ധങ്ങളും സ്ഫോടനങ്ങളും ഉണ്ടായേക്കാമെന്നും പറയുന്നു.  പ്രത്യേകിച്ച് ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ അതായത് ചൈന, ജപ്പാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Also Read: ശനി അമാവാസിയും സൂര്യഗ്രഹണവും ഒരേ നാളിൽ, സൂക്ഷിക്കുക!

ഈ രാശിക്കാർ സൂക്ഷിക്കുക

മേടം (Aries): ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം രാശിയിൽ സംഭവിക്കുന്നു. ഈ രാശിക്കാരുടെ മനസ്സ് വിഷാദാവസ്ഥയിലായിരിക്കും. അപകട സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം (Taurus): ഈ രാശിക്കാരെ ആവശ്യമില്ലാതെയുള്ള ഭയം അലട്ടും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ബിസിനസ്സിലും ദാമ്പത്യ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

Also Read: Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!

ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ ആത്മവിശ്വാസം കുറയും. അനാവശ്യമായ ആകുലതകളിൽ അകപ്പെടാം. സുഖമായി ജോലി ചെയ്യുക അല്ലെങ്കിൽ വിവാദങ്ങൾ നേരിടേണ്ടി വന്നേക്കാം. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (Libra):  ഈ രാശിക്കാർ മടിപിടിച്ചിരിക്കും.  അപകടങ്ങൾ സംഭവിക്കാം, ക്ഷമയോടെ ധൈര്യത്തോടെയിരിക്കുക. കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കുക.  ഇനി അത് ചെയ്യേണ്ടിവന്നാൽ ശ്രദ്ധാപൂർവ്വം ചെയ്യുക.

Also Read: Viral Video: പെരുമ്പാമ്പിനെ തോളിലേറ്റി നൃത്തം ചെയ്ത് യുവാവ് 

 

മകരം (Capricorn): മകരം രാശിക്കാർക്ക് അവരുടെ ജോലിയിൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.   ഈ സമയത്ത് കരിയറിൽ റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News