ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. സൂര്യന്റെ രാശിമാറ്റം എല്ലാ ​ഗ്രഹങ്ങളിലും സ്വാധീനം ചെലുത്തും. നാളെ ഫെബ്രുവരി 13 ന് സൂര്യൻ കുംഭം രാശിയിൽ സംക്രമിക്കും. ഇത് 12 രാശികളെയും സ്വാധീനിക്കും. കൂടാതെ ശനി നിലവിൽ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. ജനുവരി 17നാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ശനി സഞ്ചിരിക്കുന്ന കുംഭം രാശിയിൽ സൂര്യൻ പ്രവേശിക്കുന്നതിനാൽ ഈ രാശി മാറ്റം വളരെ സവിശേഷമാണ്. കുംഭത്തിൽ ശനിയും സൂര്യനും കൂടിച്ചേരുന്നതിന് ഇത് കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

2023 ഫെബ്രുവരി 13 ന് രാവിലെ 9.57 ന് കുംഭ രാശിയിൽ സൂര്യൻ സംക്രമിക്കും. ഈ സംക്രമത്തിന്റെ ഗുണം ലഭിക്കുക 4 രാശികളിൽപ്പെട്ടവർക്കായിരിക്കും. ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം ഇതിലൂടെ ശോഭിക്കും എന്ന് നോക്കാം. 


ഇടവം - ഇടവം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം നല്ല ഫലങ്ങൾ നൽകും. ഇക്കൂട്ടർക്ക് പുതിയ ജോലി ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. ഇടവം രാശിക്കാരായവർക്ക് സമൂഹത്തിൽ ബഹുമാനം വർധിക്കും.


Also Read: Astrology: കുംഭ രാശിയിലെ ശനി അസ്തമയം, ഈ രാശിക്കാർ ശ്രദ്ധിക്കണം


 


കന്നി - സൂര്യ സംക്രമണത്താൽ കന്നി രാശിക്കാർക്ക് ശുഭഫലം ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും ശമ്പള വർധനവിനും നിരവധി അവസരങ്ങൾ ഉണ്ടാകും. കന്നി രാശിക്കാർക്ക് ഈ കാലയളവിൽ ബിസിനസ് മെച്ചപ്പെടും. നിങ്ങളുടെ പ്രവൃത്തികളെ ആളുകൾ അഭിനന്ദിക്കും.


കുംഭം - സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെ നല്ലതാണ്. സംയുക്ത സംരംഭങ്ങൾ നടത്തുന്നവർക്ക് ലാഭം ലഭിക്കും.


ധനു - സൂര്യന്റെ സംക്രമണം ധനു രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഒരു പുതിയ ബിസിനസ് തുടങ്ങാനുള്ള അവസരമുണ്ടാകും. പിതാവിന്റെ പിന്തുണ ലഭിക്കും. സാമ്പത്തികം അനുകൂലമായിരിക്കും. എല്ലാ കാര്യത്തിലും വിജയമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.