Malvya Rajyog 2023: ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും അവയുടെ നിശ്ചിത സമയത്ത് രാശി മാറുന്നു. ഏപ്രിൽ 6 ന്, സമ്പത്തിന്‍റെയും മഹത്വത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവനായ ശുക്രൻ സംക്രമിക്കുകയാണ്. ശുക്രന്‍റെ സംക്രമണം നടക്കുന്ന ഈ കാലയളവിൽ ചില രാശികള്‍ക്ക് അടിപൊളി സൗഭാഗ്യമാണ് ലഭിക്കുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Money Making Tips: നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ കുറവ് പരിഹരിക്കും ഈ വാസ്തു നുറുങ്ങുകള്‍ 


ജ്യോതിഷമനുസരിച്ച്, പല തവണ ഗ്രഹങ്ങളുടെ സംക്രമണം നിരവധി ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കുന്നു. രാജയോഗം എന്നാൽ ഈ കാലയളവിൽ ഒരു വ്യക്തിക്ക് ധാരാളം ശുഭഫലങ്ങൾ ലഭിക്കുന്നു എന്നതാണ് അര്‍ത്ഥമാക്കുന്നത്‌. ജ്യോതിഷ പ്രകാരം ഈ യോഗം വ്യക്തികളെ സമ്പന്നനും ഭാഗ്യവാനും രാജാവിനെപ്പോലെ ഐശ്വര്യമുള്ളവനുമായി മാറ്റുന്നു. 


Also Read:  Hanuman Jayanti 2023: ഹനുമാന്‍ ജയന്തി ഈ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതം സൃഷ്ടിക്കും, വരും നാളുകള്‍ ശുഭകരം!!


ഏപ്രിൽ 6 ന്, സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദാതാവായ ശുക്രൻ സ്വന്തം രാശിയായ ഇടവത്തില്‍  സഞ്ചരിക്കാൻ പോകുന്നു. ജ്യോതിഷപ്രകാരം ശുക്രന്‍ തന്‍റെ സ്വന്തം രാശിയിൽ സംക്രമിക്കുന്നതു കൊണ്ടാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഈ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് പല രാശികള്‍ക്കും ഏറെ ശുഭ ഫലങ്ങൾ നൽകും. ശുക്ര സംക്രമ സമയത്ത് ഏതൊക്കെ രാശിക്കാർക്ക് മാളവ്യയോഗം ഗുണം ചെയ്യുമെന്ന് നോക്കാം... 


ഇടവം രാശി  (Taurus Zodiac Sign) 


ജ്യോതിഷ പ്രകാരം ശുക്രന്‍റെ സംക്രമം മൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഈ രാശിയുടെ ലഗ്നഭാവത്തിൽ ശുക്രൻ സഞ്ചരിക്കാൻ പോകുകയാണ്.  ഈ സമയത്ത് ഈ രാശിക്കാര്‍ ഭാഗ്യത്തിന്‍റെ  ഉന്നത തലത്തിലാ യിരിയ്ക്കും. ഈ രാശിക്കാരുടെ ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും. ഈ സമയത്ത് ഈ രാശിക്കാര്‍ ചെയ്യുന്ന ഏത് ജോലിയിലും വിജയം ലഭിക്കും. ഈ സമയത്ത് ഇവരുടെ കഠിനാധ്വാനത്തിന്‍റെ പൂർണ ഫലം ലഭിക്കും. സുഖസൗകര്യങ്ങളും സന്തോഷവും ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ബിസിനസിൽ പ്രത്യേക വിജയം ലഭിക്കും. ശുക്രന്‍റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ സമയത്ത്, സാമ്പത്തിക നേട്ടങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. അവിവാഹിതർക്ക് നല്ല ബന്ധങ്ങള്‍ ലഭിക്കും. 


ചിങ്ങം രാശി (Leo Zodiac Sign) 


ജ്യോതിഷ പ്രകാരം, ഈ സമയം ചിങ്ങം  രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഈ രാശിക്കാരുടെ  പത്താം ഭാവത്തിലാണ് മാളവ്യ രാജയോഗം  രൂപപ്പെടുന്നത്. ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ ജോലി ലഭിക്കും. വ്യവസായികൾക്ക് വലിയ ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ശമ്പളത്തിൽ വർദ്ധനവുണ്ടാകും. സൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. നിങ്ങൾ വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലി ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമാണ്.   


കുംഭം രാശി ( Aquarius Zodiac Sign) 


കുംഭം രാശിയുടെ നാലാം ഭാവത്തിൽ മാളവ്യരാജയോഗം രൂപപ്പെടുകയാണ്.  ഇത് ഏറെ സുഖസൗകര്യങ്ങളും വാഹന ഭാഗ്യവും ലഭിക്കുന്ന സമയമാണ്. പുതിയ വാഹനം വാങ്ങാൻ അനുകൂല സമയമാണ്. വീട്, ഫ്ലാറ്റ്, ഫർണിച്ചർ മുതലായവ വാങ്ങുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്.  . കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.