Hanuman Jayanti 2023: ഹനുമാന്‍ ജയന്തി ഈ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതം സൃഷ്ടിക്കും, വരും നാളുകള്‍ ശുഭകരം!!

Hanuman Jayanti 2023: ഈ വര്‍ഷം ഹനുമാന്‍ ജയന്തി ഏപ്രില്‍ 6 ന് രാജ്യത്തുടനീളം ആഘോഷിക്കും.  
ഈ ദിവസം ഹനുമാൻ കീര്‍ത്തനം, സുന്ദരകാണ്ഡം എന്നിവ പാരായണം ചെയ്യുന്നത് ഹനുമാന്‍റെ അനുഗ്രഹം ലഭിക്കാന്‍ ഉപകരിക്കും. ഹനുമാൻ എല്ലാ ദുഷ്ടശക്തികളെയും നശിപ്പിക്കുന്നുവെന്നാണ് വിശ്വാസം. 

ഇത്തവണത്തെ ഹനുമാന്‍ ജയന്തിക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അതായത്, ഈ ദിവസം ശുക്രന്‍ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നു. മറുവശത്ത്, വ്യാഴത്തിന്‍റെയും ശുക്രന്‍റെയും സ്ഥാനം കാരണം ലക്ഷ്മിയോഗം രൂപപ്പെടുന്നു. ഇക്കാരണത്താൽ, ഇത്തവണത്തെ ഹനുമാൻ ജയന്തി വളരെ മംഗളകരമായി കണക്കാക്കുന്നു. 

1 /5

  ഇത്തവണത്തെ ഹനുമാന്‍ ജയന്തി ചില രാശിക്കാർക്ക് ഏറെ ഗുണകരമാകും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അതായത്, ഈ ഹനുമാന്‍ ജയന്തിയില്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ വന്നുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാകും. ഇത്തവണ ഹനുമാൻ ജയന്തി ദിനത്തിൽ ചില പ്രത്യേക യാദൃശ്ചികതകൾ നടക്കുന്നുണ്ട്. ഏത് രാശിക്കാർക്കാണ് ഇവ ശുഭകരവും ഫലകരവുമാകാൻ പോകുന്നതെന്ന് അറിയാം 

2 /5

മേടം ജ്യോതിഷ പ്രകാരം ഇത്തവണ ഹനുമാൻ ജയന്തി ദിനത്തിൽ മേടം രാശിക്കാർക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാകും. അതായത്, ഈ രാശിക്കാര്‍  സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും. ഇവരുടെ ജീവിതത്തില്‍ പെട്ടെന്ന് സമ്പത്ത് ലഭിക്കും. ഈ രാശിക്കാർക്ക് ബിസിനസിലും ജോലിസ്ഥലത്തും വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങൾ ദൃശ്യമാകും.

3 /5

മിഥുനം  മിഥുന രാശിക്കാർക്ക് ഹനുമാൻ ജയന്തി ദിനം ഗുണകരമാകും. ഹനുമാന്‍റെ കൃപയാൽ മിഥുന രാശിക്കാർക്ക് ധാരാളം ധനം ലഭിക്കും. അതേസമയം, ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് കരിയറുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ ഉണ്ടാകും. അതായത്, പുതിയ ജോലി, അല്ലെങ്കില്‍ സ്ഥാനക്കയറ്റമോ ലഭിക്കാം. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ കാലയളവിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ ബിസിനസ് തുടങ്ങുന്നവര്‍ക്കും നേട്ടം ഉണ്ടാകും. 

4 /5

ചിങ്ങം    ജ്യോതിഷ പ്രകാരം, ചിങ്ങം രാശിക്കാർക്കും ഹനുമാന്‍റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഈ രാശിക്കാരുടെ കരിയറിൽ പുരോഗതി ഉണ്ടാകും.  സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ധാർമ്മിക കഴിവിൽ പുരോഗതി ദൃശ്യമാകും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ഈ കാലയളവിൽ, ഈ രാശിക്കാര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാം. കുടുംബത്തിന്‍റെ പൂർണ പിന്തുണ ലഭിക്കും. ബിസിനസില്‍ വളർച്ചയുടെ സൂചന. 

5 /5

വൃശ്ചികം  ഹനുമാൻജിയുടെ കൃപയാൽ വൃശ്ചിക രാശിക്കാർക്ക് മുടങ്ങിയ പണം തിരികെ ലഭിക്കും. ഈ രാശിക്കാർ വിദ്യാഭ്യാസത്തിൽ വിജയം കൈവരിക്കും. ജോലിയിൽ പുരോഗതിക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. ഇത് മാത്രമല്ല, മറ്റ് മേഖലകളിലും നേട്ടമുണ്ടാകും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. കരിയറിൽ നല്ല ഫലങ്ങൾ കാണും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola