Money Making Tips: നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ കുറവ് പരിഹരിക്കും ഈ വാസ്തു നുറുങ്ങുകള്‍

Money Making Tips:  ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിക്ക് അവന്‍റെ ആഗ്രഹത്തിനനുസരിച്ച് സൗഭാഗ്യങ്ങള്‍ നേടാൻ കഴിഞ്ഞെന്നു വരില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒന്നുകിൽ  ഭാഗ്യം  അല്ലെങ്കിൽ വീട്ടിലെ വാസ്തുദോഷമാണ് ഇതിന് കാരണം.

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 04:16 PM IST
  • ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിക്ക് അവന്‍റെ ആഗ്രഹത്തിനനുസരിച്ച് സൗഭാഗ്യങ്ങള്‍ നേടാൻ കഴിഞ്ഞെന്നു വരില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒന്നുകിൽ ഭാഗ്യം അല്ലെങ്കിൽ വീട്ടിലെ വാസ്തുദോഷമാണ് ഇതിന് കാരണം.
Money Making Tips: നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ കുറവ് പരിഹരിക്കും ഈ വാസ്തു നുറുങ്ങുകള്‍

Money Making Tips: ജീവിതത്തില്‍ സമ്പത്തും സുഖവും ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്? ഓരോ വ്യക്തിയും ജീവിതത്തിൽ എല്ലാവിധ സുഖങ്ങളും ലഭിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ചിലപ്പോൾ ഭാഗ്യമില്ലായ്മ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ ഏറെ കഠിനാധ്വാനം ചെയ്തിട്ടും ശുഭ ഫലങ്ങൾ ലഭിക്കില്ല. 

Also Read:  Problems in Job: ജോലിയിലും ബിസിനസിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ....

ഈ ഒരു സാഹചര്യത്തില്‍ വാസ്തു ശാസ്ത്രം സഹായത്തിന് എത്തുന്നു. അതായത്, വീട്ടിലെ വാസ്തു കാര്യങ്ങൾ അല്പം ശ്രദ്ധിക്കുന്നതിലൂടെ അല്ലെങ്കില്‍ ചില ചെറിയ മാറ്റങ്ങള്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം ഏറെ മെച്ചപ്പെടുത്താം.

Also Read:  April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം
 
നമുക്കറിയാം, ഇന്നത്തെ കാലത്ത് എല്ലാവരും പണത്തിന് പിന്നാലെ പായുകയാണ്. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമ്പത്തും ലഭിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിക്ക് അവന്‍റെ ആഗ്രഹത്തിനനുസരിച്ച് സൗഭാഗ്യങ്ങള്‍ നേടാൻ കഴിഞ്ഞെന്നു വരില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒന്നുകിൽ വ്യക്തിയുടെ വിധി അല്ലെങ്കില്‍ ഭാഗ്യം ഉത്തരവാദിയാണ് അല്ലെങ്കിൽ വീട്ടിലെ വാസ്തുദോഷമാണ് ഇതിന് കാരണം. ഗൃഹത്തിലുള്ള വാസ്തു വൈകല്യങ്ങൾ കുടുംബത്തിൽ അഭിപ്രായവ്യത്യാസവും കലഹവും ഉണ്ടാക്കുകയും പുരോഗതിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

Also Read:  Broom and Vastu: ചൂല്‍ ഉപയോഗശേഷം അലക്ഷ്യമായി ഉപേക്ഷിക്കരുത്, ഈ സ്ഥലങ്ങളില്‍ വയ്ക്കുകയുമരുത്

ഏറെ അദ്ധ്വാനിച്ചിട്ടും വീട്ടില്‍ സമ്പത്തിന് കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ചില വാസ്തു നുറുങ്ങുകള്‍ പരീക്ഷിക്കാം, ഇത് നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ കുറവ് പരിഹരിക്കുക മാത്രമല്ല, ലോക്കര്‍ എന്നും പണത്താല്‍ നിറയാനും സഹായിയ്ക്കുന്നു. 

വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, ജോലിയിലും ബിസിനസിലും പുരോഗതി നേടാൻ ചില പ്രധാന മാർഗങ്ങൾ സ്വീകരിക്കാം. വാസ്തു ശാസ്ത്ര പ്രകാരം ഈ നടപടികൾ വ്യക്തിക്ക് വിജയം നൽകുന്നു. ഇതോടൊപ്പം, വീട്ടിൽ ഐശ്വര്യമുണ്ടാകും, വ്യക്തിക്ക് ധനം ലഭിക്കും. ഈ നടപടികളെക്കുറിച്ച് അറിയാം 
 
സമ്പത്തിനുള്ള വാസ്തു പരിഹാരങ്ങൾ

** വീടിന്‍റെ പ്രധാന വാതിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീടിന്‍റെ പ്രധാന വാതിലിന് ഏതെങ്കിലും തരത്തിലുള്ള കേട് വരുന്നത് സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ മുന്നറിയിപ്പാണ്... 

** വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, വീടിന്‍റെ വടക്ക് ദിശയിൽ നീല നിറത്തിലുള്ള ഒരു പിഗി  ബാങ്ക് സൂക്ഷിക്കുക. കൂടാതെ, അതിൽ കുറച്ച് പണം ഇടുന്നത് തുടരുക. ഇത് സമ്പത്തിന്‍റെ വർദ്ധനവിന് കാരണമാകുന്നു.

** വീടിന്‍റെ വടക്കുഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇവിടെ മാലിന്യം കുമിഞ്ഞുകൂടാൻ അനുവദിച്ചാൽ അത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കും.

** വീടിന്‍റെ വടക്ക് ദിശയിൽ മണി പ്ലാന്‍റ്  നടുന്നതിലൂടെ ഒരാൾക്ക് സന്തോഷവാർത്ത ലഭിക്കുമെന്ന് പറയപ്പെടുന്നു.

** വീടിന്‍റെ വടക്ക് കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

** വാസ്തു ശാസ്ത്ര പ്രകാരം വീട് അലങ്കരിക്കാൻ പ്ലാസ്റ്റിക് ചെടികളും പൂക്കളും ഒരിക്കലും ഉപയോഗിക്കരുത്. ഇത് നെഗറ്റീവ് എനർജി ഉണ്ടാക്കുക മാത്രമല്ല സാമ്പത്തിക പ്രശ്‌നങ്ങൾക്ക് വഴി തെളിക്കുകയും ചെയ്യുന്നു.  

** സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ  വീടിന്‍റെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഉപയോഗിച്ച പാത്രങ്ങള്‍ രാത്രിയില്‍ അടുക്കളയിൽ ഉപേക്ഷിക്കരുത്. ഇവ വൃത്തിയാക്കിയ ശേഷം മാത്രം ഉറങ്ങുക. വൃത്തിഹീനമായ പാത്രങ്ങൾ അതേപടി ഉപേക്ഷിച്ച് ആരെങ്കിലും ഉറങ്ങിയാൽ ലക്ഷ്മീദേവി അവിടെ വസിക്കില്ല എന്നാണ് പറയപ്പെടുന്നത്. 

** വീടിന്‍റെ ധനസ്ഥാനം തെക്ക് ദിശയിലായിരിക്കരുത് എന്നാണ് പറയപ്പെടുന്നത്. അഥവാ ഈ ദിശയിൽ ധനസ്ഥാനമെങ്കില്‍ ഒരു വ്യക്തിക്ക് അവന്‍റെ സാമ്പത്തിക അവസ്ഥയിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടി വരും     

** വീടിന്‍റെ തെക്ക് കിഴക്ക് ദിശയിൽ ചെമ്പ് സ്വസ്തിക വയ്ക്കുന്നത് ഗുണം ചെയ്യും. ഇക്കാരണത്താൽ, പണത്തിന്‍റെ ഒഴുക്കിൽ വരുന്ന പ്രശ്നങ്ങൾ നീങ്ങി, ഒരു വ്യക്തിയുടെ ജീവിതത്തിൽ പണം നിലനില്‍ക്കാന്‍ ഇടയാകുന്നു...  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News