ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം.  രണ്ടു പേരെയും രണ്ട് കുടുംബങ്ങളെയും  ഒന്നിപ്പിക്കുന്ന ചടങ്ങാണ് വിവാഹം. വിവാഹം ജീവിതത്തിൽ വഴിത്തിരിവാണെന്ന് കാണുന്നവരും കുറവല്ല. അതിനാൽ തന്നെ ജീവിതത്തിൽ ശരിയായ സമയത്ത് വിവാഹം നടക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ജ്യോതിഷത്തിലെ ചില പ്രശ്‍നങ്ങൾ കാരണം ചിലപ്പോഴെങ്കിലും വിവാഹം വളരെയധികം വൈകാറുണ്ട്.  ദശാസന്ധിയും, ഗ്രഹങ്ങളുടെ സ്ഥാനങ്ങളും ഒക്കെ ഇതിന് കാരണമാകാറുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനമാറ്റമാണ് പലപ്പോഴും മംഗല്യ ദോഷത്തിന് കാരണമാകാറുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ രാശിയിലെ എട്ടാം പാദത്തിലെ ലഗ്നത്തിലാണ് മംഗല്യ സ്ഥാനം. ഈ സ്ഥാനത്ത് എത്തുന്ന ഗ്രഹങ്ങൾക്ക് അനുസരിച്ചാണ് മംഗല്യ ദോഷം ഉണ്ടാകുന്നത്.  സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർക്കും മംഗല്യ ദോഷം ഉണ്ടാകും. നിങ്ങളുടെ രാശിയിൽ മംഗല്യ സ്ഥാനത്ത് സൂര്യൻ, ചൊവ്വ, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങൾ വരുന്നതിനെയാണ് മംഗല്യ ദോഷമെന്ന് പറയുന്നത്. കൂടാതെ ഈ ഗ്രഹങ്ങൾ എട്ടാം ലഗ്നത്തിൽ വരുന്നത് ജീവിതത്തിൽ നിരവധി ദുരിതങ്ങൾ കൊണ്ട് വരികെയും ചെയ്യും.


ALSO READ: Astro Updates: പങ്കാളിയുടെ പണം മാത്രം നോക്കി സ്നേഹിക്കുന്നരാണ് ഈ രാശിക്കാർ, സൂക്ഷിക്കണം


ജ്യോതിഷിമാർ പറയുന്നത് അനുസരിച്ച് ഈ ഗ്രഹങ്ങൾ എട്ടാം ലഗ്നത്തിൽ ഉണ്ടെങ്കിലും, ഗ്രഹങ്ങൾക്ക് ഉയർന്ന സ്ഥാനമാണ് ഉള്ളതെങ്കിൽ അത് ദോഷമായി മാറില്ല. അത്പോലെ തന്നെ ഈ ഗ്രഹങ്ങളോടൊപ്പം ശുക്രനും എട്ടാം ലഗ്നത്തിൽ ഉണ്ടെകിൽ ഈ ദോഷം നിങ്ങളെ ബാധിക്കില്ലെന്നാണ് വിശ്വാസം. വിവാഹിതരാകുന്ന സ്ത്രീയുടെയും പുരുഷന്റെയും ജാതകങ്ങൾ തമ്മിൽ ഉത്തമമായ പൊരുത്തം ഉണ്ടെങ്കിൽ മാത്രമേ അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുകയുള്ളൂവെന്നാണ് വിശ്വാസം.


ചൊവ്വ മംഗല്യ സ്ഥാനത്ത് എത്തുമ്പോഴാണ് ദോഷം വർധിക്കുന്നത്. ഇതിൽ നിന്ന് രക്ഷ നേടാൻ മുരുകനെ പ്രാർഥിക്കുകയും, വ്രതം നോൽക്കുകയും ചെയ്യുന്നത് ഗുണകരമാണ്.  ചൊവ്വയെ പൂജിക്കുന്ന വൈദീശ്വരൻ ക്ഷേത്രം സന്ദർശിക്കുന്നതും പൂജകൾ ചെയ്യുന്നതും മംഗല്യ ദോഷം അഥവാ ചൊവ്വ ദോഷത്തിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. രാഹുവോ, കേതുവോ ആണ് മംഗല്യ സ്ഥാനത്ത് ഉള്ളതെങ്കിൽ ഇതിനെ രാഹു ദോഷമെന്നാണ് വിളിക്കുന്നത്. ഇതിൽ നിന്ന് രക്ഷനേടാൻ തിരുനാഗേശ്വരം, കാളഹസ്തി എന്നിവിടങ്ങൾ സന്ദർശിച്ച് പൂജകളും പ്രാർത്ഥനയും നടത്തുന്നത് ഉത്തമമാണ്. മംഗല്യ സ്ഥാനത്ത് സൂര്യനാണ് ഉള്ളതെങ്കിൽ ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുന്നതും സൂര്യ നമസ്കാരം ചെയ്യുന്നതും ഉത്തമമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.