Rahu Ketu Gochar 2023 Effects: ജ്യോതിഷത്തിൽ ഓരോ ഗ്രഹവും അതിന്റെ ഗതി മാറ്റിക്കൊണ്ടിരിക്കും. അത് എല്ലാ രാശികളേയും ബാധിക്കുകയും ചെയ്യും.  ജ്യോതിഷത്തിൽ രാഹു-കേതുക്കളെ നിഴൽ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇവ രണ്ടും എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ ഒന്നര വർഷമെടുക്കും. അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹുവും കേതുവും അശുഭകരമായ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ അവർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഈ വർഷം ഒക്ടോബർ 30 ന് രാഹു സംക്രമിക്കാൻ പോകുകയാണ്. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ കേതു സംക്രമിക്കുമ്പോൾ തന്നെ ചില രാശിക്കാരുടെ  ഭാഗ്യമുദിക്കും. ഇവർക്ക് അപരാധനം ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! ലഭിക്കും ബമ്പർ നേട്ടങ്ങൾ 


ധനു (sagittarius): തുലാം രാശിയിൽ കേതു സംക്രമിക്കുന്നതോടെ ധനു രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും. ഈ സമയത്ത് ധാരാളം ലാഭം ഉണ്ടാകും. കരിയറിന്റെ കാര്യത്തിൽ മികച്ച വിജയം കൈവരിക്കും. ബിസിനസ്സുകാർക്കും വൻ ലാഭം ലഭിക്കും.


ഇടവം (Taurus):  കേതുവിന്റെ സംക്രമം ടോറസ് രാശിക്കാർക്ക് വളരെ നല്ല ഒരു സന്തോഷവാർത്ത നൽകും. ഇത്തരക്കാർക്ക് പ്രയാസങ്ങളിൽ നിന്ന് മോചനം ലഭിക്കും. മാനസിക പിരിമുറുക്കങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മുക്തി ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.


Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ


 


മകരം (Capricorn): കേതുവിന്റെ സംക്രമം മകരം രാശിക്കാർക്കും വളരെ നല്ല ഗുണങ്ങൾ നൽകും.  ഈ സമയത്ത് ഇവർക്ക് നന്നായി സമ്പാദിക്കാനുള്ള അവസരം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. വ്യവസായികൾക്ക് ലാഭം ഉണ്ടാകും.


ചിങ്ങം (Leo): ഒക്ടോബറിൽ കേതു സംക്രമിക്കുന്നതോടെ ചിങ്ങം രാശിക്കാർക്ക് ഭാഗ്യമുണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണമായ ഫലം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഈ സമയത്ത് വസ്തുവിൽ നിക്ഷേപിക്കുന്നത് ലാഭകരമായിരിക്കും.  കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ