Navratna Ring Benefits: ജ്യോതിഷത്തിന്‍റെ ഏറെ പ്രാധാന്യമുള്ള ഒരു ശാഖയാണ്‌ രത്‌ന ശാസ്ത്രം. രത്‌ന ശാസ്ത്രത്തില്‍  ജാതകത്തിലെ ഗ്രഹങ്ങളുടെ ഫലങ്ങളെ സന്തുലിതമാക്കുന്നതിനുള്ള നടപടികൾ ജ്യോതിഷം അനുസരിച്ച് നൽകിയിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mohini Ekadashi 2023: മോഹിനി ഏകാദശി, ശുഭ യോഗങ്ങൾ നല്‍കും അപാര സമ്പത്തും സമൃദ്ധിയും!! 


രത്നങ്ങൾ ദോഷപരിഹാരമായി മാത്രമല്ല ഒപ്പം ഗുണാനുഭവങ്ങൾ കൂടുതല്‍ ലഭിക്കാൻ വേണ്ടിയും ധരിക്കാം. അനുകൂലമല്ലാത്ത ഗ്രഹങ്ങളിൽ നിന്നുപോലും രത്നധാരണത്തിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.    


Also Read:  Karnataka Assembly Election 2023: ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെപി നദ്ദ


രത്‌ന ശാസ്ത്രം പറയുന്നതനുസരിച്ച് എല്ലാ ഗ്രഹങ്ങളുമായും ബന്ധപ്പെട്ട ചില രത്നങ്ങൾ ഉണ്ട്, ആ രത്നം ധരിക്കുന്നതിലൂടെ, ഗ്രഹം കൂടുതല്‍ ശക്തനാകുകയും ശുഭ ഫലങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നു. കൂടാതെ, ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ ഇല്ലാതാക്കാനും ചില രത്നങ്ങൾ ധരിക്കാന്‍ ഉപദേശിക്കുന്നു. 


പലരുടെയും കൈ വിരലുകളില്‍ പല തരത്തിലുള്ള രത്ന മോതിരങ്ങള്‍ നാം കാണാറുണ്ട്. ഓരോ രത്നങ്ങളും നല്‍കുന്ന ഫലങ്ങളും വ്യത്യസ്തമാണ്.  നന്നായി പഠിക്കാൻ, വിവാഹം നടക്കാൻ, സന്താന ഭാഗ്യത്തിന് രത്നം ധരിയ്ക്കുന്നത്‌ ഉത്തമമാണ്. ദശാകാലങ്ങൾ കണക്കാക്കിയും രത്നം അണിയാറുണ്ട്. സൂര്യന് മാണിക്യം. ചന്ദ്രന് മുത്ത് ,ചൊവ്വയ്ക്ക് പവിഴം, ബുധന് മരതകം, വ്യാഴത്തിന് മഞ്ഞ പുഷ്യരാഗം, ശുക്രന് വജ്രം, ശനിക്ക് ഇന്ദ്രനീലം, രാഹുവിന് ഗോമേദകം, കേതുവിന് വൈഡൂര്യം
എന്നിങ്ങനെയാണ് ഓരോ ഗ്രഹത്തിനുമുള്ള രത്നങ്ങൾ.  


രത്നങ്ങള്‍ സ്ത്രീകൾ ഇടത് കൈയിലും പുരുഷന്മാർ വലത് കൈയിലുമാണ് ധരിക്കേണ്ടത്. മോതിരമായോ ലോക്കറ്റായോ കമ്മലായോ മൂക്കുകുത്തി ആയോ ഇത് ധരിക്കാം. രത്നങ്ങൾക്ക് ശുദ്ധവും അശുദ്ധവും ഇല്ല. എന്നാല്‍ വൃത്തിയായി ധരിക്കണം


നവരത്ന മോതിരത്തെക്കുറിച്ച്നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നവഗ്രഹദോഷങ്ങൾ അകറ്റുന്നതിനൊപ്പം മറ്റ് പല ഗുണങ്ങളും ഇത് നൽകുന്നു. എന്നാൽ നവരത്ന മോതിരം ധരിക്കുന്നതിന്‍റെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ ശരിയായ രീതിയിൽ അത് ധരിക്കണം. 
 
നവരത്ന മോതിരം ധരിക്കുന്നതിന്‍റെ ഗുണങ്ങൾ


നവരത്ന മോതിരം ധരിക്കുന്നത് ഐശ്വര്യം കൈവരുത്തും. വ്യക്തിയുടെ വരുമാനം വർദ്ധിക്കുകയും   സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു വിദഗ്‌ധന്‍റെ ഉപദേശത്തോടെ മാത്രമേ ഇത് ധരിക്കാവൂ. 


രത്ന ശാസ്ത്ര പ്രകാരം സ്വർണ്ണത്തിൽ നവരത്ന മോതിരം ധരിക്കുന്നത് ശുഭകരമാണെങ്കിലും സാഹചര്യത്തിനനുസരിച്ച് പഞ്ചധാതുവിലും ധരിക്കാം. നവഗ്രഹ മോതിരം ധരിക്കുന്നത് ശരീരത്തിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുമെന്ന് രത്ന ശാസ്ത്രം പറയുന്നു. ഇത് ഒരു വ്യക്തിയുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു. ബിസിനസ് ചെയ്യുന്ന വ്യക്തിയുടെ ബിസിനസ് വളരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അവ മാറും. രാഷ്ട്രീയം, ഗ്ലാമർ, കലാ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന അത്തരം ആളുകൾക്ക് നവരത്ന മോതിരം ധരിക്കുന്നതിലൂടെ പ്രയോജനം ലഭിക്കും. 


നവരത്ന മോതിരം എങ്ങനെ ധരിക്കാം 


രത്ന ശാസ്ത്രം അനുസരിച്ച്, നവരത്ന മോതിരത്തിൽ 9 രത്നങ്ങളും തുല്യ ഭാരമുള്ളതായിരിക്കണം. രത്നങ്ങളുടെ ഭാരത്തിലെ വ്യത്യാസം ഒരു ഗ്രഹത്തിന്‍റെ സ്വാധീനത്തെ പ്രതികൂലമായി ബാധിക്കും. ഇതുകൂടാതെ, നവരത്ന മോതിരം ധരിക്കാൻ, ഏതെങ്കിലും മാസത്തിലെ ശുക്ല പക്ഷത്തിലെ വെള്ളിയാഴ്ചയോ ഞായറാഴ്ചയോ ധരിക്കണം. ശുഭമുഹൂർത്തവും നോക്കണം.  നവരത്ന മോതിരം ധരിക്കാനുള്ള ശരിയായ സമയം സൂര്യോദയം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞാണ്. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.