Mohini Ekadashi 2023: മോഹിനി ഏകാദശി, ശുഭ യോഗങ്ങൾ നല്‍കും അപാര സമ്പത്തും സമൃദ്ധിയും!!

Mohini Ekadashi 2023:  ഈ വര്‍ഷത്തെ മോഹിനി ഏകാദശിയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. മോഹിനി ഏകാദശി ദിനത്തിൽ, രവിയോഗം, ധ്രുവയോഗം തുടങ്ങിയ ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ ദിവസത്തിന്‍റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 1, 2023, 10:43 AM IST
  • ഈ വര്‍ഷത്തെ മോഹിനി ഏകാദശിയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. മോഹിനി ഏകാദശി ദിനത്തിൽ, രവിയോഗം, ധ്രുവയോഗം തുടങ്ങിയ ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ ദിവസത്തിന്‍റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു.
Mohini Ekadashi 2023: മോഹിനി ഏകാദശി, ശുഭ യോഗങ്ങൾ നല്‍കും അപാര സമ്പത്തും സമൃദ്ധിയും!!

Mohini Ekadashi 2023:  എല്ലാ മാസവും രണ്ട് ഏകാദശികൾ ആചരിയ്ക്കുന്നുണ്ട്‌ എങ്കിലും ഏകാദശി വ്രതങ്ങളില്‍ ഏറെ പ്രധാനമാണ് മോഹിനി ഏകാദശി.  വൈശാഖ ശുക്ലത്തിലെ ഏകാദശി തിഥിയെയാണ് മോഹിനി ഏകാദശി എന്ന് വിളിക്കുന്നത്. മോഹിനി ഏകാദശി വ്രതം ഭക്തര്‍ക്ക്‌  പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്നതോടൊപ്പം അപാരമായ സമ്പത്തും സമൃദ്ധിയും നൽകുന്നു. 

Also Read:  May Horoscope 2023: അപ്രതീക്ഷിത ട്വിസ്റ്റുകള്‍, ഗ്രഹണ കാലം, മെയ്‌ മാസത്തില്‍ നിങ്ങളുടെ ഭാഗ്യം എങ്ങിനെ?

ഈ വര്‍ഷത്തെ മോഹിനി ഏകാദശി വ്രതം (Mohini Ekadashi 2023:) ആചരിയ്ക്കുന്നത്‌ മെയ്‌ 1 നാണ്. മഹാവിഷ്ണുവിനെ അനുസ്മരിച്ച് ആചരിയ്ക്കുന്ന ഏകാദശികളിൽ ചിലതിന് പ്രത്യേക പദവി നൽകിയിട്ടുണ്ട്. അതിലൊന്നാണ് മോഹിനി ഏകാദശി. സമുദ്രമന്തന സമയത്ത്, അസുരന്മാരിൽ നിന്ന് അമൃത് രക്ഷിച്ചെടുക്കാന്‍ മഹാവിഷ്ണു മോഹിനി അവതാരമെടുത്തു എന്നാണ് പുരാണത്തില്‍ പറയുന്നത്.  

Also Read:   Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് ദിവസങ്ങള്‍ മാത്രം!! മിഥുനം, ചിങ്ങം, മകരം രാശിക്കാര്‍ക്ക് ഏറെ ശുഭകരം

ഈ വര്‍ഷത്തെ മോഹിനി ഏകാദശിയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. മോഹിനി ഏകാദശി ദിനത്തിൽ, രവിയോഗം, ധ്രുവയോഗം തുടങ്ങിയ ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ ദിവസത്തിന്‍റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു. 

Also Read:  Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ്‌ 5 ന്, ഈ രാശിക്കാർക്ക് ഏറെ അപകടകരം

മോഹിനി ഏകാദശി നാളിൽ സ്വീകരിക്കുന്ന പൂജ നടപടികൾ മഹാവിഷ്ണുവിന്‍റെ പ്രത്യേക അനുഗ്രഹം നൽകും. ഇതോടൊപ്പം, എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും ഒഴിവാകും. 
 
മോഹിനി ഏകാദശി ദിനത്തിൽ രാവിലെയും വൈകുന്നേരവും മഹാവിഷ്ണുവിനെയും തുളസിയേയും ആരാധിക്കുന്നത് ഏറെ ഉത്തമമാണ്.  

വൈകിട്ട് തുളസിയുടെ സമീപം 5 നെയ് വിളക്ക് കത്തിക്കുക. ഒപ്പം 11 അല്ലെങ്കില്‍ 21 തവണ തുളസിയ്ക്ക് പ്രദക്ഷിണം വയ്ക്കുക.  ഈ സയത്ത് 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം ജപിക്കുക. ഇത് ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു. ഇതോടൊപ്പം  നിഷേധാത്മകത നീങ്ങുന്നു. 

ഈ ഏകാദശി ദിവസം തുളസിക്ക് വെള്ളം സമർപ്പിക്കുകയോ തുളസിയിൽ തൊടുകയോ ചെയ്യരുതെന്ന് ഓർമ്മിക്കുക. കാരണം തുളസിയും ഏകാദശി ദിനത്തിൽ ഉപവസിക്കുന്നു, വെള്ളം അർപ്പിയ്ക്കുന്നത്‌ തുളസി വ്രതത്തിന് ഭംഗം വരുത്തുന്നു.   
 
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാൻ മോഹിനി ഏകാദശി നാളിൽ ആല്‍ മരചുവട്ടില്‍  പഞ്ചസാര കലക്കിയ വെള്ളം സമർപ്പിക്കുക. കൂടാതെ, വൈകുന്നേരം ആല്‍ മരചുവട്ടിൽ വിളക്ക് കത്തിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മഹാവിഷ്ണുവും ലക്ഷ്മിദേവിയും സന്തുഷ്ടരാകുന്നു. 

മോഹിനി ഏകാദശി നാളിൽ മഹാവിഷ്ണുവിനെ ദക്ഷിണാവർത്തി ശംഖിൽ ഗംഗാജലം നിറച്ച് അഭിഷേകം ചെയ്യണം. ലക്ഷ്മി ദേവിയെയും ആരാധിക്കുക. അതിനുശേഷം വിഷ്ണുസഹസ്ത്രനാമവും ശ്രീസൂക്തവും ചൊല്ലുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങും, ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ നീങ്ങും. 

വിവാഹത്തിന് കാലതാമസമോ തടസ്സമോ ഉണ്ടെങ്കിൽ, മോഹിനി ഏകാദശി ദിനത്തിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. മഞ്ഞ പഴങ്ങൾ, മഞ്ഞ മധുരപലഹാരങ്ങൾ എന്നിവയും ദാനം ചെയ്യുക. കൂടാതെ കുങ്കുമം കലർത്തിയ പാൽ കൊണ്ട് മഹാവിഷ്ണുവിനെ അഭിഷേകം ചെയ്യുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News