Vastu Tips for Money: പേഴ്സിൽ പണം സൂക്ഷിക്കുമ്പോൾ ഈ തെറ്റുകൾ അരുത്, ഫലം നിങ്ങളെ ദാരിദ്രത്തിലേക്ക് നയിക്കാം...
Money Tips for Home: ലക്ഷ്മി ദേവിയുടെ അപ്രീതി ക്രമേണ ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകും
സമ്പത്തിൻറെയും സർവൈശ്വര്യങ്ങളുടെയും ദേവത ലക്ഷ്മി ദേവിയാണ്. ലക്ഷ്മി ദേവി വാഴുന്ന വീട്ടിൽ സമ്പത്തിന് മുട്ടുണ്ടാവില്ല. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താനുള്ള വഴികൾ വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. കൂടാതെ ലക്ഷ്മി ദേവിക്ക് അപ്രീതിയുണ്ടാവാനുള്ള കാരണങ്ങളും ജ്യോതിഷത്തിലുണ്ട്. ലക്ഷ്മി ദേവിയുടെ അപ്രീതി ക്രമേണ ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകും. ലക്ഷ്മീദേവിയെ കോപിപ്പിക്കുന്ന തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം.
തുപ്പൽ തൊടരുത്
നോട്ടെണ്ണുമ്പോൾ ഒരിക്കലും തുപ്പൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചിലർ നോട്ടുകൾ എണ്ണുമ്പോൾ തുപ്പൽ ഉപയോഗിക്കുന്നു. ഇത് ലക്ഷ്മി ദേവിയുടെ അപ്രീതിക്ക് കാരണമായേക്കാം. നോട്ടുകളിൽ തുപ്പുന്നത് പണത്തിന് തന്നെ എപ്പോഴും അപമാനമായിരിക്കും. നോട്ടുകൾ എണ്ണുമ്പോൾ, പാത്രത്തിൽ ശുദ്ധമായ വെള്ളം സൂക്ഷിക്കുക, അത് മാത്രം ഉപയോഗിക്കുക.
നോട്ടുകൾ മോശമാക്കരുത്
പേഴ്സിലോ വാലറ്റിലോ ഒരിക്കലും നോട്ടുകൾ വികൃതമാക്കി വെക്കരുത്, ഇത് സമ്പത്തിനെ അപമാനിക്കലാണ്, ഒപ്പം ലക്ഷ്മീദേവിയെ അപ്രീതിപ്പെടുത്തുകയും ചെയ്യും. അതു കൊണ്ട് തന്നെ കയ്യിലുള്ള നോട്ടുകൾ ഭദ്രമാക്കി വെക്കാൻ ശ്രമിക്കുക.
പഴയതൊന്നും വേണ്ട
അനാവശ്യമായ വസ്തുക്കൾ പരമാവധി കയ്യിൽ സൂക്ഷിക്കാതിരിക്കുക. ഇതിൽ സുപ്രധാനം പഴയ ബില്ലുകൾ, ആവശ്യമില്ലാത്ത പേപ്പറുകൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവയാണ്. ഈ തെറ്റ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. കീറിയ പേഴ്സ് ഒരിക്കലും നിങ്ങളുടെ സൂക്ഷിക്കരുത്. നിറം മങ്ങിയതോ കേടായതോ ആയ പഴ്സും സൂക്ഷിക്കാതിരിക്കുപക. പഴ്സ് വിലകുറഞ്ഞതായാലും വിലയേറിയതായാലും, അത് നന്നായി തന്നെ വെക്കേണ്ടത് പ്രധാനമാണ്.
കൈ ശുദ്ധമായിരിക്കണം
നിങ്ങൾ പേഴ്സ് എടുക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കൈകൾ കൂടി ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കൈകൾ മോശമായാൽ അത് ലക്ഷ്മി ദേവിക്ക് അഹിതമായേക്കാം. ഇത് എപ്പോഴും മനസ്സിൽ കരുതിയിരിക്കുക. ശരീര ശുദ്ധിയും ഇതിൽ വളരെ പ്രധാനമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM
NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.