ഇന്നത്തെ ഈ കാലഘട്ടത്തിൽ അതായത് കൊറോണ മഹാമാരി സമയത്ത് തൊഴിൽ മേഖലകളിൽ നിരവധി പ്രശനങ്ങളാണ് നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.  ഇത്തരം സന്ദർഭങ്ങളിൽ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ഉത്തമമാണ്.  മഹാവിഷ്ണുവിന് വഴിപാടുകൾ നടത്തുന്നത് വഴി പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഇന്ന് ചിങ്ങം 1; പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ..


മഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളായ തുളസി, മന്ദാരം, ചെത്തി, പിച്ചകം തുടങ്ങിയവ കൊണ്ട് വിഷ്ണു സഹസ്രനാമം, വിഷ്ണു സൂക്തം, പുരുഷ സൂക്തം, ഭാഗ്യ സൂക്തം തുടങ്ങിയ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചന വളരെ നല്ലതാണ്.  അതുപോലെ തൊഴിൽ രംഗത്തെ ശത്രു ദോഷം അവസാനിപ്പിക്കാൻ സുദർശന ഹോമം വളരെ നല്ലതാണ്. 


Also read:ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു 


സാധാരണക്കാരായവർക്ക് തൊഴിൽ ലഭിക്കുന്നതിനും തൊഴിൽ തർക്കം പ്രവർത്തന മേഖലയിലെ ദോഷങ്ങൾ എന്നിവ മാറുന്നതിനായി ദിവസവും രാവിലെ  ശരീരശുദ്ധി വരുത്തി നെയ്യ് വിളക്ക് തെളിയിച്ച് അഷ്ടാക്ഷരമന്ത്രമായ 'ഓം നമോ നാരായണായ' അല്ലെങ്കിൽ ദ്വാദശാക്ഷര മന്ത്രമായ 'ഓം നമോ ഭഗവതേ വാസുദേവായ' എന്നീ മൂലമന്ത്രങ്ങളിൽ ഏതെങ്കിലും ഒന്ന് നൂറ്റിയെട്ട് പ്രാവശ്യം ചൊല്ലുകയും ഈ വ്രതം 54 ദിവസം ആകുമ്പോൾ മഹാവിഷ്ണു ക്ഷേത്രത്തിൽ തുളസിമാല അർപ്പിച്ച് പാൽപ്പായസം നേദ്യമായി സമർപ്പിച്ച് പ്രാർത്ഥിച്ചാൽ എല്ലാ തടസങ്ങളും മാറികിട്ടും എന്നാണ് വിശ്വാസം.