കർക്കിടകമാസ പൂജക്ക് 5000 പേർക്ക് പ്രവേശനം, വെർച്യൽ ക്യൂവിന് ശബരിമലയിൽ മാറ്റമില്ല
വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക.
പത്തനംതിട്ട: കർക്കിടകമാസ പൂജക്ക് ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ഭക്തർക്ക് പ്രവേശനത്തിലുള്ള നിയന്ത്രണം മാറ്റി. മാസ പൂജയ്്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും.
വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. 48 മണിക്കൂര്‍ മുൻപെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എല്ലാ ഭക്തർക്കും നിര്‍ബന്ധമാണ്.
ALSO READ: Sabarimala: മിഥുനമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും
അതേസമയം രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവര്‍ക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലക്കലില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ദേവസ്വം ബോർഡ് ഇതിനായി ഏര്‍പ്പെടുത്തും. അടുത്ത വെള്ളിയാഴ്ച വൈകിട്ടാണ് കര്‍ക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. 21 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...