Saturday Remedies: ശനിയാഴ്ച ഇക്കാര്യങ്ങൾ അറിയാതെ പോലും ചെയ്യരുത്, ദോഷമാകും
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരിക്കലും കുറയുന്നില്ലെങ്കിൽ ഒരു തവണ നിങ്ങൾ നിങ്ങളുടെ പ്രവൃത്തികൾ ഒന്ന് വിലയിരുത്തി നോക്കൂ. ഇനി നിങ്ങൾ ശനിയാഴ്ചകളിൽ ചെയ്യാൻ പറ്റാത്ത എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതായത് ശനിയാഴ്ച ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ദോഷം വിളിച്ചുവരുത്തും. അത് എന്തൊക്കെയാണെന്ന് നോക്കാം..
ശനിയാഴ്ച ഹനുമാന്റെയും (Lord Hanuman) ശനിദേവിന്റെയും (Shanidev) ദിവസമായിട്ടാണ് കണക്കാക്കുന്നത്. മതവിശ്വാസമനുസരിച്ച് ശനിദേവന്റെ ധർമ്മത്തിന്റെ ദേവനാണ് എന്നാണ് കണക്കാക്കുന്നത് അതായത് നല്ല പ്രവൃത്തികൾ ചെയ്യുന്നവർക്ക് നല്ലതും മോശം പ്രവൃത്തികൾ ചെയ്യുന്നവർക്ക് മോശഫലവും നൽകും എന്നർത്ഥം.
ആർക്കാണോ ശനിയുടെ കൃപയുള്ളത് അവരെ ദോഷങ്ങൾ ഒന്നും ബാധിക്കില്ല. എന്നാൽ ആർക്കാണോ ശനിദോഷമുള്ളത് അവരുടെ ജീവിതത്തിൽ നിറയെ പ്രശ്നങ്ങൾ ആയിരിക്കും. ഇങ്ങനെ പ്രശ്നങ്ങൾക്ക് പുറകെ പ്രശ്നങ്ങൾ ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ കർമ്മങ്ങളെക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ചിലപ്പോൾ ശനിയാഴ്ചകളിൽ ഒരിക്കലും ചെയ്തുകൂടാത്ത എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിലോ?
Also Read: കാളഹസ്തിയിലെ പാതാള ഗണപതിയെക്കുറിച്ച് അറിയാം...
ശനിയാഴ്ച അറിയാതെപോലും ഈ ജോലി ചെയ്യരുത്
ശനിയാഴ്ച ഓർമ്മിക്കാതെ പോലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. കാരണം ഇക്കാര്യങ്ങൾ ചെയ്താൽ ശനിദേവൻ കോപിക്കും മാത്രമല്ല ഇതോടെ ജീവിതത്തിൽ ദുരിതവും പ്രശ്‌നങ്ങളും വർദ്ധിക്കാൻ തുടങ്ങുന്നു.
1. ശനിയാഴ്ച കറുത്ത എള്ള് വാങ്ങരുത്- ജ്യോതിഷമനുസരിച്ച് ശനിദേവിനെ ആരാധിക്കുന്നതിൽ കറുത്ത എള്ള് (Black sesame seeds)ഉപയോഗിക്കുന്നതും ശനിയാഴ്ച കറുത്ത എള്ള് ദാനം ചെയ്യുന്നതും വളരെയധികം ശുഭമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ശനിയാഴ്ച കറുത്ത എള്ള് (Kala til)വാങ്ങാൻ പാടില്ല. കറുത്ത എള്ള് ശനിയാഴ്ച വാങ്ങുന്നത് ശനിദേവന് കോപം ഉണ്ടാക്കുമെന്നാണ് വിശ്വാസം.
Also Read: Vastu Tips: ഈ 5 കാര്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ ഒരിക്കലും ധനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല
2. ശനിയാഴ്ച കടുക് എണ്ണ വാങ്ങരുത്- കറുത്ത എളളിന്റെ കാര്യം പറയുന്നതുപോലെ കടുക് എണ്ണയ്ക്കും ഇക്കാര്യങ്ങൾ ബാധകമാണ്. ശനിയാഴ്ച ശനി ദേവന് കടുക് എണ്ണ (Mustard oil) നൽകുന്നതിലൂടെ എല്ലാത്തരം പ്രശ്നങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. കടുക് എണ്ണ ഈ ദിവസം ദാനം ചെയ്യുന്നതും നല്ലതാണ്. എന്നാൽ ശനിയാഴ്ച കടുക് എണ്ണ വാങ്ങുന്നത് ദോഷകരമാണെന്നാണ് കണക്കാക്കുന്നത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുകയും രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു.
3. ആരെയും അപമാനിക്കരുത്- ശനിയാഴ്ച നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരു പാവപ്പെട്ട, ദുർബലനായ അല്ലെങ്കിൽ പ്രായമായ വ്യക്തിയെ അപമാനിക്കരുത് (do not disrespect) അങ്ങനെ ചെയ്താൽ ശനി ദേവൻ കോപിക്കും മാത്രമല്ല നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.
4. ഈ കാര്യവും ചെയ്യരുത് - ശനിയാഴ്ച മാംസം, മദ്യം എന്നിവ കഴിക്കരുത്. കൂടാതെ ശനിയാഴ്ച കിഴക്ക്, വടക്ക്, വടക്കുകിഴക്കൻ ദിശകളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതം വേദനാജനകമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...