Saturn Transit: ശനിയുടെ സംക്രമം ഏറ്റവും കൂടുതൽ ബാധിക്കുക ഈ 5 രാശിക്കാരെ, എങ്ങനെയെന്നറിയാമോ?
ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ കർക്കടകം രാശിക്കാർക്ക് ശനി ദശ ആരംഭിക്കും. അതായത്, അടുത്ത രണ്ടര വർഷം കർക്കടക രാശിക്കാർക്ക് പലവിധ ബുദ്ധിമുട്ടുകളുമുണ്ടായേക്കാം.
ഒൻപത് ഗ്രഹങ്ങളിൽ രാശി മാറ്റം ഏറ്റവും മന്ദഗതിയിലുള്ള ഗ്രഹമായാണ് ശനി കണക്കാക്കപ്പെടുന്നത്. ഏകദേശം രണ്ടര വർഷമെടുത്താണ് ശനിയുടെ രാശിമാറ്റം സംഭവിക്കുക. നിലവിൽ മകരത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ 29 ന് ശനിയുടെ രാശിമാറ്റം സംഭവിക്കും. ഈ സമയത്ത്, ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കും. പിന്നീട് 2025 മാർച്ച് 29 വരെ കുംഭത്തിലാവും ശനി സ്ഥിതി ചെയ്യുക. ഈ സംക്രമണം ഏതൊക്കെ രാശികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് അറിയാം.
കർക്കടകം: ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഈ രാശിക്കാർക്ക് ശനി ദശ ആരംഭിക്കും. അതായത്, അടുത്ത രണ്ടര വർഷം കർക്കടക രാശിക്കാർക്ക് പലവിധ ബുദ്ധിമുട്ടുകളുമുണ്ടായേക്കാം. ഈ സമയത്ത് ചെയ്യുന്ന ഏത് ജോലിയും വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ. കാരണം ശനിയുടെ രാശിമാറ്റത്തിനാൽ ഈ രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്കും ശനിയുടെ രാശിമാറ്റം സംഭവിക്കുമ്പോൾ ശനി ദശ ആരംഭിക്കും. ഏഴര ശനിയെ പോലെ ശനി ദശയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഇടയുണ്ട്. ശനി ദശയുടെ ദൈർഘ്യം രണ്ടര വർഷവും ഏഴര ശനി ഏഴര വർഷക്കാലവുമാണ് എന്നതാണ് വ്യത്യാസം. ഈ സമയത്ത്, ജോലി മന്ദഗതിയിലാവും പൂർത്തിയാക്കുക. ഏത് ജോലിയിലും വിജയിക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടി വരും.
മകരം: ഈ രാശിക്കാരിൽ ഏഴര ശനിയുടെ അവസാനഘട്ടം ആരംഭിക്കും. ഈ സമയത്ത്, എല്ലാ ജോലികളിലും നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നതിനാൽ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. മനസ് അസ്വസ്ഥമാകും. നിങ്ങൾക്ക് എല്ലാത്തരം ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. ആരോഗ്യവും പെട്ടെന്ന് വഷളാകും.
കുംഭം: ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ കുംഭം രാശിക്കാർക്ക് ഏഴര ശനിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. ഈ ഘട്ടത്തിൽ, ഒരു വ്യക്തി എല്ലാ ഭാഗത്തുനിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വരും. ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടകും. അത് കൊണ്ട് തന്നെ കുംഭം രാശിക്കാർ ഈ സമയത്ത് വളരെ ശ്രദ്ധാലുവായിരിക്കണം.
മീനം: 2022 ഏപ്രിൽ 29 മുതൽ ഈ രാശിക്കാർക്ക് ഏഴര ശനി ആരംഭിക്കും. ഏഴര ശനിയുടെ ആദ്യ ഘട്ടത്തിൽ നിങ്ങൾക്ക് ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ജാതകത്തിൽ ശനി ബലമുള്ളവർക്ക് ഈ കാലയളവിൽ നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ജാതകത്തിൽ ശനിയുടെ സ്ഥാനം ദുർബലമാകുമ്പോൾ, ഈ സമയത്ത് ശനി ദോഷം അകറ്റുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...