Shani Margi 2022: ശനിയെ നീതിയുടെ ദൈവം എന്നാണ് പറയുന്നത്.  കാരണം ശനി ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകും. അതുപോലെ ശനിയുടെ നല്ല ദൃഷ്ടിയാണ് പതിയുന്നതെങ്കിൽ ആ ജാതകന് പിച്ചക്കാരിൽ നിന്നും ധനവാനാകും.  എന്നാൽ മോശ ദൃഷ്ടിയാണ് പതിയുന്നതെങ്കിൽ പിന്നെ ആ ആളുടെ കാര്യം പറയുക വേണ്ട. ഒക്ടോബർ 23 മുതൽ ശനി മകരം രാശിയിൽ  നേർരേഖയിൽ സഞ്ചരിക്കുകയാണ്. നേരത്തെ വക്രഗതിയിൽ സഞ്ചരിക്കുകയായിരുന്നു. ശനിയുടെ ഈ സഞ്ചാരമാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും.  ശനി ജൂലൈയിൽ മകരം രാശിയിൽ വക്രഗതിയിൽ അതായത് പിന്തിരിഞ്ഞു ചലിക്കുകയായിരുന്നു.ഇപ്പോൾ ഒക്ടോബർ 23 മുതൽ മകരം രാശിയിൽ തന്നെ നേർരേഖയിൽ സഞ്ചരിക്കുകയാണ്.  ഇത് 2023 ജനുവരി 17 വരെ തുടരും. ഈ സമയത്ത് ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും എന്നാൽ ചില രാശിക്കാർക്ക് അശുഭമായിരിക്കും. അതുകൊണ്ടുതന്നെ ഈ രാശിക്കാർ ജനുവരി 17 വരെ സൂക്ഷിക്കണം.  അത് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജനുവരി 17 വരെ ഈ രാശിക്കാർക്ക് കുബേരയോഗം, ലഭിക്കും വൻ അഭിവൃദ്ധി 


വൃശ്ചികം (Scorpio)


ശനിയുടെ പാത മാറ്റം നടന്നതിന്റെ അശുഭഫലം വൃശ്ചിക രാശിക്കാർക്കും ലഭിക്കും.  ഇത്തരമൊരു സാഹചര്യത്തിൽ ഇക്കൂട്ടർക്ക് ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം ഉണ്ടാകാം. ബിസിനസുകാർക്ക് ബിസിനസ്സിൽ വിജയം നേടാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം.


ധനു (sagittarius)


ജനുവരി 17 വരെ ധനു രാശിക്കാർ അതീവ ജാഗ്രത പാലിക്കണം. ഇവർക്ക് പ്രതീക്ഷിക്കാത്ത ചെലവുകൾ ഉണ്ടാകും. ഇത് സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കും. കുടുംബ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക.


Also Read: കുരങ്ങനോട് കളിയ്ക്കാൻ പോയ പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ


കുംഭം (Aquarius)


ശനിയുടെ നേർരേഖയിലുള്ള സഞ്ചാരം കുംഭം രാശിക്കാരും സൂക്ഷിക്കണം. സാമ്പത്തിക സ്ഥിതി അസ്വസ്ഥമാകാം. പ്രത്യേകിച്ച് ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യത്തിലുള്ള അശ്രദ്ധ വലിയ വിലനൽകേണ്ടി വരും.


Also Read: കൊമോഡോ ഡ്രാഗണിനെ കണ്ടതും വെള്ളത്തിലേക്ക് ചാടി മാൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


മകരം (Aquarius)


മകരം രാശിക്കാർക്ക് ശനിയുടെ ഈ സഞ്ചാര മാറ്റ സമയത്ത് ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. നിങ്ങൾക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചെലവുകൾ വർധിച്ചേക്കാം. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.