Rajayoga On November: നിരവധി ഗ്രഹങ്ങള്‍ നവംബറിൽ സംക്രമിക്കുന്നതിനാല്‍ ഈ മാസം കൂടുതല്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. നവംബറിൽ ശശ് യോഗം, ഗജകേസരി യോഗം എന്നീ രണ്ട് ശക്തമായ യോഗങ്ങള്‍ വരുന്നുണ്ട്. ഇവയുടെ സാന്നിധ്യം ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Dhanteras 2023: ധൻതേരസിൽ ലക്ഷ്മി-കുബേര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!


മിഥുനം (Gemini):  നവംബർ മാസം മിഥുന രാശിക്കാര്‍ക്ക് സമൃദ്ധമായ ഒരു മാസത്തിനായി കാത്തിരിക്കാം. ചില വെല്ലുവിളികള്‍ ഉയര്‍ന്നുവരുമെങ്കിലും നിങ്ങളുടെ കരിയര്‍, ബിസിനസ്സ് ശ്രമങ്ങള്‍ക്ക് വളരെ മികച്ച ഫലം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ മാസം പ്രയോജനകരമായിരിക്കും. കാരണം വിജയം നിങ്ങളുടെ കൈയെത്തും ദൂരത്താണ്. സന്താനങ്ങളെക്കുറിച്ചുള്ള ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ഈ രാശിചിഹ്നത്തിന് കീഴില്‍ ജനിച്ച ജോലിയുള്ള സ്ത്രീകള്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ അഭിനന്ദനം പ്രതീക്ഷിക്കാം. അത് നിങ്ങളെ പ്രൊഫഷണലായി മുന്നേറാന്‍ സഹായിക്കും. ഇവർക്ക് വലിയ ലാഭത്തിനായി ശക്തമായ ഒരു യോഗമുണ്ട്. നവംബറിന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ മാസം മിഥുന രാശിക്കാര്‍ക്ക് അവരുടെ കഴിവുകളും പരിശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നതിന് മികച്ച സമയം തന്നെയാണ്


കര്‍ക്കിടകം (Cancer): കര്‍ക്കടക രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ സമ്മാനിക്കുന്ന മാസമാണ് നവംബര്‍. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ മറ്റുള്ളവരുടെ സഹായം നിങ്ങള്‍ക്ക് ലഭിക്കും. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും ഒപ്പം അതിൽ വിജയം കൈവരിക്കുകയും ചെയ്യും. നിങ്ങള്‍ ബിസിനസ്സിലോ സ്റ്റോക്ക് മാര്‍ക്കറ്റിലോ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ലാഭം നേടാനുള്ള സാധ്യത വളരെ വലുതാണ്. ഈ സമയം നിങ്ങള്‍ക്ക് ചില പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനാകും. നിങ്ങളുടെ കുടുംബജീവിതം വളരെ സന്തോഷപൂര്‍ണമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതവും അഭിവൃദ്ധിപ്പെടും, തൊഴിലന്വേഷകര്‍ക്ക് വിജയത്തിലേക്കുള്ള പാത തെളിയും. 


Also Read: Dhanteras 2023: 59 വർഷങ്ങൾക്ക് ശേഷം ധന്തേരസിൽ അപൂർവ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും!


മകരം (Capricorn):  മകരം രാശിക്കാര്‍ക്ക് ഏറ്റവും നല്ല മാസമാണ് നവംബര്‍. നിങ്ങളുടെ കുടുംബജീവിതം വളരെ സമാധാനപരവും സന്തോഷകരവുമായിരിക്കും.  പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കും. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. കരിയര്‍ ഉയരുകയും വിജയം പിന്തുടരുകയും ചെയ്യും. കഠിനാധ്വാനവും അര്‍പ്പണബോധവും സ്ഥാനക്കയറ്റത്തിനും വരുമാന വര്‍ദ്ധനവിനും കാരണമാകും. മകര രാശിക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഈ രണ്ട് ശുഭയോഗകളുടെയും സഹായത്തോടെ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടും. ഇത് നിങ്ങളെ സാമ്പത്തികമായി ശക്തരാക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.