Shukraditya Yoga: ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ നവഗ്രഹങ്ങളിലെ പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ എല്ലാ മാസവും രാശി മാറും. അതുകൊണ്ടുതന്നെ ഒരു രാശിയിലേക്ക് തിരികെ വരാൻ ഏകദേശം ഒരു വർഷത്തെ സമയമെടുക്കും. ആത്മാവ്, സന്തോഷം, സമൃദ്ധി, ബഹുമാനം എന്നിവയുടെ ഘടകമാണ് സൂര്യൻ.
സൂര്യൻ്റെ രാശിചിഹ്നത്തിലെ മാറ്റം തീർച്ചയായും എല്ലാ രാശിമാറ്റം എല്ലാ രാശിക്കാരിലും എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടാക്കും. ഈ മാസത്തിൽ സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കും. ശുക്രൻ ഇതിനകം ഇവിടെത്തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ശുക്രനും സൂര്യനും കൂടിച്ചേർന്ന് ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നത്.
ഈ യോഗത്തിലൂടെ ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ വന്നുചേരും. ഈ രാശിക്കാർക്ക് വരുമാന വർദ്ധനയോടെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ കഴിയും. കന്നിരാശിയിലെ ശുക്രാദിത്യ യോഗം ഏതൊക്കെ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകുമെന്ന് നോക്കാം...
സൂര്യൻ സെപ്റ്റംബർ 16 ന് വൈകുന്നേരം 7:52 ന് കന്നി രാശിയിൽ പ്രവേശിക്കും. ശുക്രൻ ഇവിടെ നേരത്തെ തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ട് ശുഭഗ്രഹങ്ങളും കൂടിച്ചേർന്ന് ശുക്രാദിത്യയോഗം രൂപപ്പെടുന്നത്.
വൃശ്ചികം (Scorpio): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ ശുക്രാദിത്യ രാജയോഗം രൂപപ്പെടും, അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല സ്വാധീനം ഉണ്ടാകും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും, ദീർഘകാലമായി കാത്തിരുന്ന പ്രമോഷൻ ലഭിച്ചേക്കാം. ബിസിനസ് മേഖലയിൽ ലാഭം, സാമ്പത്തിക സ്ഥിതിയും മികച്ചതാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ആരോഗ്യം നല്ല സമയമായിരിക്കും.
മകരം (Capricorn): ഇവർക്കും ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ ഈ രാജയോഗം രൂപപ്പെടുന്നതോടെ ഇവർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും. എല്ലാ ജോലികളും അതിവേഗം പുരോഗമിക്കും, കരിയറിൽ മികച്ച നേട്ടം ലഭിക്കും, വിദേശത്ത് ജോലി ലഭിച്ചേക്കാം. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയിൽ ഉന്നത ഉദ്യോഗസ്ഥർ സംതൃപ്തരാകും, സ്ഥാനക്കയറ്റത്തോടൊപ്പം ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. മുതിർന്ന ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കും, ബിസിനസ്സിലും വലിയ ലാഭം ലഭിക്കാൻ സാധ്യത. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
കർക്കിടകം (Cancer): സൂര്യ-ശുക്ര സംയോജനം ഈ രാശിക്കാർക്കും ഗുണം ചെയ്യും. ഈ രാശിയുടെ രണ്ടാം ഭാവത്തിൽ ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നതിലൂടെ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം നേടുകയും കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കുകയും ചെയ്യും. തൊഴിൽ മേഖലയിൽ ഇവർക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകും, ബിസിനസ്സ് മേഖലയിലും വളരെയധികം വിജയം കൈവരിക്കാൻ കഴിയും, പുതിയ വരുമാന മാർഗങ്ങൾ തുറക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
COMMERCIAL BREAK
SCROLL TO CONTINUE READING
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.