Sunday Pooja: ഒരോ നക്ഷത്രക്കാരും പോവേണ്ടുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ
പോവാൻ പറ്റാത്തയിടങ്ങളിൽ അതേ ചൈതന്യമുള്ള,അല്ലെങ്കിൽ പ്രതിഷ്ഠയുള്ള തൊട്ടടുത്ത ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുകയോ, വഴിപാടുകൾ കഴിക്കുകയോ ചെയ്യാം.
വീടിനടുത്തൊരു ക്ഷേത്രമുണ്ടെങ്കിൽ(Temple) അവിടെ തന്നെയാണ് ആദ്യം പോവേണ്ടത്. അവിടെയാണ് ആദ്യം വഴിപാടുകൾ കഴിക്കേണ്ടത്. നമ്മുടെ ദേശാധിപത്യ ദേവതാ സങ്കൽപ്പം തന്നെയാണ് നമ്മുടെ എല്ലാ സർവ്വ ഐശ്വര്യങ്ങളുടെയും മൂല കാരണം. അവിടെ ചെന്ന് ഭക്തിയോടെ ഒഴിക്കുന്ന ഒരു പാത്രം എണ്ണ പോലും ഇൗശ്വരന് പ്രിയപ്പെട്ടതാണെന്ന് ഒാർത്തോളു. ഇനി നക്ഷത്രക്കാരുടെ ഭജനത്തിന് അടിസ്ഥാനമാക്കി ഒാരോ നാളുകൾക്കും ക്ഷേത്രങ്ങലുണ്ട്. അശ്വതി മുതൽ രേവതി വരെ നക്ഷത്രക്കാർ ഒരിക്കലെങ്കിലും പോയി തൊഴേണ്ടുന്ന ക്ഷേത്രങ്ങളാണിവ അവിടെ പോവുകയോ ഇഷ്ട വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
ഒാരോ നക്ഷത്രങ്ങളും അവർ പോവേണ്ടുന്ന ക്ഷേത്രങ്ങളും ചുവടെ
അശ്വതി- കണ്ണൂർ തളിപ്പറമ്പിനു സമീപത്തുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം
കാർത്തിക- ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
രോഹിണി-തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം
മകീരം- കോട്ടയം(Kottayam) പെരുന്ന മുരുകൻ ക്ഷേത്രം
തിരുവാതിര-മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം
പുണർതം- പത്തനംതിട്ട കവിയൂർ ഹനുമാൻ ക്ഷേത്രം
പൂയം- പയ്യന്നൂർ മുരുകൻ ക്ഷേത്രം
ആയില്യം- മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം
മകം- തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം
പൂരം-ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
ഉത്രം- കണ്ടിയൂർ ശിവക്ഷേത്രം
ALSO READ: Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
അത്തം-തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
ചിത്തിര- ചെങ്ങന്നൂർ ദേവി ക്ഷേത്രം
വിശാഖം- ഏറ്റുമാനൂർ(Ettumanoor) മഹാദേവക്ഷേത്രം
അനിഴം- ശബരിമല ക്ഷേത്രം
തൃക്കേട്ട- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
മൂലം-കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
പൂരാടം- കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
ഉത്രാടം- തുറവൂർ നരസിംഹ ക്ഷേത്രം
തിരുവോണം- ഗുരുവായൂർ(Guruvayoor) ശ്രീകൃഷ്ണ ക്ഷേത്രം
അവിട്ടം- ആറ്റുകാൽ ദേവി ക്ഷേത്രം
ചതയം-തൃശൂർ വടക്കുംനാഥ ക്ഷേത്രം
പൂരുരുട്ടാതി- ആറന്മുള ശ്രീകൃഷ്ണ ക്ഷേത്രം
ഉത്രട്ടാതി- വൈക്കം മഹാദേവ ക്ഷേത്രം
രേവതി- കാസർകോഡ് അനന്തപത്മനാഭ ക്ഷേത്രം
ALSO READ: കുടുംബ ബന്ധങ്ങളുടെ പവിത്രത നിലനിർത്താൻ ഈ മന്ത്രം ജപിക്കൂ
എല്ലാ ക്ഷേത്രങ്ങളിലും നിങ്ങൾക്ക് പോവാൻ പറ്റിയെന്ന് വരില്ല. എങ്കിലും അതേ ചൈതന്യമുള്ള,അല്ലെങ്കിൽ പ്രതിഷ്ഠയുള്ള തൊട്ടടുത്ത ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുകയോ, വഴിപാടുകൾ കഴിക്കുകയോ ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...