Ettumanoor Ezhara Ponnana ദർശനം ഇന്ന്, കോവിഡ് മാനദണ്ഡ പ്രകാരം ചില നിയന്ത്രണങ്ങൾ

രാത്രി ഒൻപത് മണിക്കാണ് ഏഴരപ്പൊന്നാന ദർശനം.ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളുന്ന ഏഴരപ്പൊന്നാന ദർശനത്തിനായും കാണിക്കയർപ്പിക്കുന്നതിനുമായി ഭക്തർ ക്ഷേത്രസന്നിധിയിലെത്തും

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 07:33 AM IST
  • എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്.
  • അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.
  • കാർത്തിക തിരുനാൾ മഹാരാജാവ് 7143 കഴഞ്ച് സ്വർണംകൊണ്ട് നിർമിച്ചതാണ് ഏഴരപ്പൊന്നാന
Ettumanoor Ezhara Ponnana ദർശനം ഇന്ന്, കോവിഡ് മാനദണ്ഡ പ്രകാരം ചില നിയന്ത്രണങ്ങൾ

ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പന്റെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം(Ezhara Ponnana) ഇന്ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  രാത്രി ഒൻപത് മണിക്കാണ് ഏഴരപ്പൊന്നാന ദർശനം.ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളുന്ന ഏഴരപ്പൊന്നാന ദർശനത്തിനായും കാണിക്കയർപ്പിക്കുന്നതിനുമായി ഭക്തർ ക്ഷേത്രസന്നിധിയിലെത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ കർശനനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 5000 പേർക്ക് മാത്രമാണ് ദർശനം അനുവദിച്ചിരിക്കുന്നത്. പ്രവേശനം പാസ്‌മൂലം നിയന്ത്രിച്ചിട്ടുമുണ്ട്. 

ഏഴരപ്പൊന്നാനയുടെ ചരിത്രം

ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ(Gold) പൊതിഞ്ഞിരിക്കുന്നു. ഏറ്റുമാനൂരപ്പന്റെ  എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.കാർത്തിക തിരുനാൾ മഹാരാജാവ് 7143 കഴഞ്ച് സ്വർണംകൊണ്ട് നിർമിച്ച ഏഴരപ്പൊന്നാനയെ ക്ഷേത്രത്തിൽ നടയ്ക്കുവച്ചതാണെന്നും, എന്നാൽ മാർത്താണ്ഡവർമ മഹാരാജാവ് ഏഴരപ്പൊന്നാനയെ നടയ്ക്കുവച്ചതാണെന്നും രണ്ട് രീതിയിൽ ഐതിഹ്യമുണ്ട്.

 

Also Readഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കുക...

 

ഏഴരപ്പൊന്നാനകളുടെ സങ്കൽപ്പം

ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.ട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും(Elephant) ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്.

ALSO READ: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം

അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. 
ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌ വിശ്വാസം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News