ഹിന്ദു മതത്തിൽ വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. വീട്ടിൽ വാസ്തുശാസ്ത്രം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം, നിങ്ങൾക്ക് ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരും. അടുക്കള വീട്ടിലെ പ്രധാനഭാ​ഗമാണ്. ഇവിടെ വാസ്തുശാസ്ത്രം പാലിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുക്കളയിൽ വാസ്തുശാസ്ത്രത്തിന് വിരുദ്ധമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് കുടുംബാം​ഗങ്ങൾക്ക് ദോഷഫലം ഉണ്ടാക്കും. അടുക്കളയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചില വാസ്തു നിയമങ്ങൾ എന്തെല്ലാമാണെന്നും ഇവയിൽ വരുത്തുന്ന തെറ്റുകൾ നിങ്ങളുടെ കുടുംബത്തിൽ എന്തെല്ലാം ദോഷങ്ങൾ വരുത്തുമെന്നും അറിയാം.


ALSO READ: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും; സമ്പത്ത് നിങ്ങളെ തേടിയെത്തും


വാസ്തുശാസ്ത്ര നിയമപ്രകാരം അടുക്കള വീടിന്റെ വടക്കുപടിഞ്ഞാറ് ദിശയിൽ ആയിരിക്കണം. അബദ്ധത്തിൽ പോലും വീടിന്റെ തെക്ക് ദിശയിൽ അടുക്കള നിർമിക്കരുത്. ഇത്തരത്തിൽ സംഭവിച്ചാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും. അടുക്കളയിലെ പ്രധാനപ്പെട്ട ഒന്നാണ് ​ഗ്യാസ് സ്റ്റൗ. ഇത് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ​ഗ്യാസ് സ്റ്റൗവിന്റെ വലത് വശത്താണ് സൂക്ഷിക്കേണ്ടത്.


അടുക്കളയിലെ സിങ്കിന്റെ അടിയിൽ ഒരിക്കലും ചവറ്റുകുട്ട സൂക്ഷിക്കരുത്. ചവറ്റുകുട്ട എപ്പോഴും അടച്ച് സൂക്ഷിക്കണം. കാരണം, മാലിന്യം അടുക്കളയിൽ തുറന്നിരിക്കുന്നതും ഇത് കാണുന്നതും അശുഭമായാണ് കണക്കാക്കുന്നത്. ഇത് വീട്ടിൽ നെ​ഗറ്റീവ് ഊർജം ഉണ്ടാകാൻ കാരണമാകും. അതുപോലെ, അത്താഴം കഴിച്ചതിന് ശേഷമുള്ള എച്ചിൽ പാത്രങ്ങൾ സിങ്കിൽ സൂക്ഷിക്കരുത്.


ALSO READ: വൈശാഖ അമാവാസിയുടെ തിയതിയും പിതൃപൂജാസമയവും പൂജാവിധികളും അറിയാം


ഇത് കുടുംബത്തിൽ പല ദോഷങ്ങളും വരാൻ കാരണമാകും. പാത്രങ്ങൾ എപ്പോഴും കഴുകി സൂക്ഷിക്കുന്നതാണ് ഉത്തമം. അടുക്കളയിൽ ദൈവങ്ങളുടെ ചിത്രങ്ങളോ വി​ഗ്രഹങ്ങളോ വയ്ക്കരുത്. മരുന്നുകൾ അടുക്കളയിൽ സൂക്ഷിക്കരുത്. മരുന്നുകൾ അടുക്കളയിൽ സൂക്ഷിക്കുന്നത് വാസ്തുശാസ്ത്രം അനുസരിച്ച് ചികിത്സ ഫലിക്കാതിരിക്കാൻ കാരണമാകുമെന്നാണ് പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.