പത്തനംതിട്ട  കവിയൂരിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കവിയൂർ(Kerala Temples) .കേരളത്തിലെ ഏറ്റവും പുരാതനമഹാക്ഷേത്രങ്ങളിലൊന്നായി ഇതിനെ ഗവേഷകർ വിശേഷിപ്പിക്കുന്നു. പ്രധാന ശ്രീകോവിലിന്റെ അടിത്തറയിൽ കാണപ്പെടുന്ന കലിവർഷം 4051, 4052 വർഷങ്ങളിലെ( എ.ഡി. 951, 952) രണ്ടു ശിലാശാസനങ്ങൾ ചരിത്രപരമായ പ്രാധാന്യം വഹിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീരാമൻ (Sreeram) പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗം എന്നാണ് ഐതിഹ്യം.  പിന്നീട് ഹനുമാൻ ശ്രീരാമൻറെ അനുമതിയോടെ ഇവിടെ കുടികൊണ്ടുവെന്നുമാണ് കഥ. നൂറ്റാണ്ടുകൾക്കുശേഷം ദിവ്യമായ കവിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വില്വമംഗലം സ്വാമിയാർ മതില്ക്കകത്തെ ഇലഞ്ഞിയിൽ ഹനുമാന്റെ സാന്നിദ്ധ്യം കാണുകയും നാലമ്പത്തിന്റെ വായൂക്കോണിൽ ജപക്കിണ്ടികമിഴ്തിവച്ച് അതിന്മേൽ ഹനുമാനെ കുടിയിരുത്തുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം.


Also Read: Vastu Tips: റോഡിൽ വീണു കിടക്കുന്ന കാശ് എടുക്കണോ വേണ്ടയോ? ഫലം എന്താണ് അറിയാം..


പരശുരാമൻ സ്ഥാപിച്ച 64 ബ്രാഹ്മണഗ്രാമങ്ങളിലൊന്നാണ് ( 32 തുളുഗ്രാമങ്ങളും 32 മലയാളഗ്രാമങ്ങളും)കവിയൂർ. കൊട്ടാരക്കര, കുഴിമതിക്കാട്, കലഞ്ഞൂർ, തൃക്കൊടിത്താനം, പായിപ്പാട് എന്നീ സ്ഥലങ്ങളിലെ നമ്പൂതിരിമാർ കവിയൂർ ഗ്രാമക്കാരാണ്. കവിയൂരിന്റെ ഗ്രാമക്ഷേത്രമാണ് തൃക്കവിയൂർ മഹാദേവക്ഷേത്രം (Lord Siva).


വർഷം തോറും ധനുമാസത്തിലെ (ഡിസംബർ-ജനുവരി) തിരുവാതിരനാളിൽ കൊടിയേറി പത്തുദിവസം നീളുന്ന ഉത്സവമാണ് കവിയൂരപ്പൻറെ പ്രധാന വിശേഷം. രണ്ടുമുതൽ ആറുവരെ ഉത്സവദിനങ്ങളിൽ ക്ഷേത്രം വകദേശവഴികളിലേയ്ക്ക് ഊരുവലത്തെഴുന്നള്ളത്ത് നടന്നുവരുന്നു. ഹനുമദ് ജയന്തിയും പ്രധാനപ്പെട്ട ചടങ്ങാണ്.


Also Read: Ekadashi: ഏകാദശി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം


ധാര, മുഴുക്കാപ്പ്, പായസം, അടിമകിടത്തൽ എന്നിവയാണ് ശിവക്ഷേത്രത്തിലെ പ്രധാനവഴിപാടുകൾ. ഹനുമാൻ സ്വാമിയ്ക്ക് അവൽപന്തിരുനാഴിയും വടമാലയുമാണ് മുഖ്യവഴിപാടുകൾ. വടമാലയും അവൽപന്തിരുനാഴിയും മുൻകൂട്ടി ബുക്കുചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക