Mahashivratri 2021: ശിവരാത്രി നാളിൽ മഹാദേവനെ ആരാധിച്ചാലുള്ള ഗുണങ്ങൾ അറിയാം

ശിവനേയും പാർവതി ദേവിയേയും ഒരുമിച്ച് ആരാധിക്കാൻ ലഭിക്കുന്ന ദിവസമാണ് ശിവരാത്രി ദിനം.  ഈ ദിനം വ്രതമെടുക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്നാണ് വിശ്വാസം.    

Written by - Ajitha Kumari | Last Updated : Mar 10, 2021, 04:22 PM IST
  • ശിവരാത്രി മാർച്ച് 11 ന് അതായത് നാളെയാണ്.
  • മഹാദേവന്റെ പ്രതീകമാണ് ശിവലിംഗം.
  • പെണ്‍കുട്ടികള്‍ ശിവരാത്രി വ്രതമെടുക്കുന്നത് ഉത്തമം
Mahashivratri 2021: ശിവരാത്രി നാളിൽ മഹാദേവനെ  ആരാധിച്ചാലുള്ള ഗുണങ്ങൾ അറിയാം

എന്തൊക്കെ വ്രതങ്ങൾ എടുത്താലും ശിവരാത്രി വ്രതത്തിന്റെ മഹത്വം ഒന്ന് വേറെതന്നെയാണ്.  ശിവനേയും പാർവതി ദേവിയേയും ഒരുമിച്ച് ആരാധിക്കാൻ ലഭിക്കുന്ന ദിവസമാണ് ശിവരാത്രി ദിനം.  ഈ ദിനം വ്രതമെടുക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്നാണ് വിശ്വാസം.  

ഇത്തവണത്തെ ശിവരാത്രി (Mahashivaratri 2021) മാർച്ച് 11 ന് അതായത് നാളെയാണ്.  ശിവരാത്രി വ്രതം എടുക്കുന്നവർ ഇന്നുമുതലെ അതായത് ബുധനാഴ്ച മുതൽ വ്രതം ആരംഭിക്കണം.  രാവിലെ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ഒരിക്കലോടെ വേണം ഇന്ന് വ്രതം ആരംഭിക്കാൻ.  ശിവരാത്രി ദിനം മഹാദേവനെ ആരാധിച്ചാൽ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുക എന്നറിയണ്ടേ? 

ശിവലിംഗ പൂജ- മഹാദേവന്റെ പ്രതീകമാണ് ശിവലിംഗം.  അതായത് ഈ പ്രപഞ്ചത്തിന്റെ തന്നെ പ്രതീകം.  സംസ്കൃതത്തിൽ ലിംഗ എന്ന വാക്കിനർത്ഥം.  ശിവലിംഗ പൂജ ചെയ്യാൻ ഏറ്റവും പറ്റുയ ദിവസവും ശിവരാത്രി തന്നെയാണ്.  ഇഷ്ട സിദ്ധിയാണ് ശിവലിംഗപൂജ കൊണ്ടുള്ള ഫലം. 

Also Read : Mahashivratri 2021: അറിയാം മഹാശിവരാത്രിയുടെ പിന്നിലെ യഥാർത്ഥ കഥ

അത് സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്. ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍‌മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്. 

വിവാഹതടസം നീങ്ങുന്നു- പെണ്‍കുട്ടികള്‍ ശിവരാത്രി (Mahashivaratri) വ്രതമെടുക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു.  കാരണം ഈ ദിവസം ഉപവസിക്കുന്നതിലൂടെ നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കും എന്നാണ് വിശ്വാസം.  രാവിലെ ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തിൽ വെള്ളം അര്‍പ്പിച്ച് പാര്‍വ്വതി ദേവിയെ ആരാധിക്കുന്നതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമെന്നും നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കുമെന്നും വിശ്വാസമുണ്ട്.  

ശിവരാത്രി അനുഷ്ഠാനങ്ങള്‍- ഒരു മണ്‍പാത്രത്തിലോ ചെമ്പ് പാത്രത്തിലോ  വെള്ളമോ പാലോ നിറച്ച് പുഷ്പം, അരി തുടങ്ങിയവ മുകളില്‍ വയ്ക്കുക. ഇനി നിങ്ങൾ താമസിക്കുന്നതിന്റെ സമീപത്ത് ശിവക്ഷേത്രം ഇല്ലെങ്കില്‍ വീട്ടില്‍ ഒരു കളിമണ്‍ ശിവലിംഗം തയാറാക്കിയശേഷം ആരാധന നടത്താം.  

ശേഷം ശിവപുരാണം, മഹാമൃത്യുഞ്ജയ മന്ത്രം, ഓം നമ ശിവായ പഞ്ചാക്ഷരി മന്ത്രം എന്നിവ പാരായണം ചെയ്യുക. ശിവരാത്രി നാളില്‍ രാത്രിയിൽ ഉറക്കമിളച്ച് വ്രതം എടുത്താൽ ഉത്തമം.  ജാതകത്തില്‍ നവഗ്രഹ ദോഷമുള്ള ആളുകൾക്ക് അതില് നിന്നും മുക്തി നേടാനായി ശിവരാത്രി നാളില്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. 

Also Read: Mahashivratri 2021: എന്നാണ് മഹാശിവരാത്രി? അറിയാം വ്രതത്തിന്റെ പ്രാധാന്യവും, പൂജയുടെ ശുഭ മുഹൂർത്തവും

എല്ലാത്തിനും ഉപരി ശിവരാത്രി ദിനം ശിവനെ ആരാധിക്കുന്നത് വിവാഹിതരായ സ്ത്രീകളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍ അകലുന്നതിനും ഭര്‍ത്താവിന്റെ ആയുസ്സ് വര്‍ദ്ധിക്കുവാനും ഉത്തമമാണ്.  വിവാഹിതരായ സ്ത്രീകള്‍ ശിവനോടൊപ്പം പാര്‍വതിദേവിയെയും ആരാധിക്കണം. 

ജലം, കൂവള ഇലകൾ, പഞ്ചാമൃതം, പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് ശിവലിംഗത്തിൽ അഭിഷേകം നടത്തണം. എന്തെങ്കിലും ആഗ്രഹം നടക്കാൻ ഉണ്ടെങ്കിൽ അത് നടക്കാനായി ശിവരാത്രി ദിവസം ശിവനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നത് ഉത്തമം. ശിവരാത്രി ദിവസം പരമേശ്വരന് കൂവള ഇലകള്‍ അര്‍പ്പിക്കുന്നതും ഉത്തമമാണ്.   

അതുപോലെ തന്നെ ശനിദോഷ പരിഹാരത്തിനും ശിവരാത്രി ദിനം വ്രതമെടുക്കുന്നന്നത് ഉത്തമമാണ്.  അതുപോലെ തൊട്ടാവാടിയുടെ ഇലകള്‍ അര്‍പ്പിക്കുന്നത് ശനിദോഷം അകറ്റും. 

ശിവരാത്രി ദിനം ചെയ്യേണ്ടത്

ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തിൽ വെള്ളം അര്‍പ്പിക്കുക. ശേഷം പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചസാര എന്നിവ വാഗ്ദാനം നടത്തുക. ശേഷം ശിവലിംഗം ശുദ്ധമായ വെള്ളത്തില്‍ വൃത്തിയാക്കിയ ശേഷം പാല്‍ അര്‍പ്പിച്ച് വീണ്ടും വെളളം കൊണ്ട് കഴുകിയ ശേഷം  ശിവലിംഗത്തില്‍ ചന്ദനം പുരട്ടുക.  ശേഷം പഴങ്ങളും പൂക്കളും അര്‍പ്പിക്കണം.  അതുകഴിഞ്ഞ് ശിവലിംഗത്തിന് മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് ശിവന്റെ മന്ത്രം ചൊല്ലുക. ഈ ദിവസം മുഴുവന്‍ പഴങ്ങളും പാലും മാത്രം കഴിച്ച് വ്രതം എടുക്കാൻ സാധിച്ചാൽ ഉത്തമഗുണം ഫലം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News