Ganesh Puja: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മോചനം, ബുധനാഴ്ച ഗണപതിയെ ആരാധിക്കാം 
 
Ganesh Puja on Wednesday: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭഗവാൻമാർക്കായി  പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തുന്നത് ഭക്തരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുത്തുമെന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Jyotish Tips: വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഇക്കാര്യങ്ങള്‍ ചെയ്യുക, എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പ്


ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്.  ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുന്നു. 


ഗണപതിയെ സങ്കടമോചകന്‍ എന്നാണ് വിളിയ്ക്കുന്നത്. അതായത്, നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതുവഴി ഭക്തരുടെ  ജീവിതത്തിലെ എല്ലാപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നീങ്ങി അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായി മാറും എന്നാണ് വിശ്വാസം.  


Also Read:  Success Mantra: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ, വിജയം എന്നും കൈപ്പിടിയില്‍..!!


നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് അല്ലെങ്കില്‍  ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയോ ജോലികൾക്ക് അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ക്ക് തടസം നേരിടുകയോ ആണെങ്കിൽ, ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജാ നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും.


ഏറെ കഠിനാധ്വാനം ചെയ്‌താലും ചിലപ്പോള്‍ നാം ആഗ്രഹിച്ച ഫലം ലഭിക്കാറില്ല. കൂടാതെ, ചിലപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ  ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ  പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും.   


ബുധനാഴ്ച സ്വീകരിക്കേണ്ട ചില പൂജാവിധികളെക്കുറിച്ച് അറിയാം 


1.  ബുധനാഴ്ച ആചാരാനുഷ്ഠാനങ്ങളോടെ ഗണപതിയെ ആരാധിക്കുക. പൂജാ വേളയില്‍ ഗണപതിയ്ക്ക് കറുകപ്പുല്ല് സമര്‍പ്പിക്കാന്‍ മറക്കരുത്. കാരണം കറുകപ്പുല്ല് ഗണപതിയ്ക്ക് ഏറെ പ്രിയമാണ്. പൂജാവേളയില്‍ കറുകപ്പുല്ല് സമര്‍പ്പിക്കുന്നത് ഗണപതിയെ സന്തോഷിപ്പിക്കുകയും അതുവഴി ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുന്നു. 


2. ബുധനാഴ്ച ക്ഷേത്രത്തിൽ പോയി ഗണപതിയ്ക്ക് ശർക്കര സമർപ്പിക്കുക. 7 ബുധനാഴ്ചകളിൽ തുടർച്ചയായി ഇത് ചെയ്യുക. ഇതോടെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുകയും ജോലിയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മാറുകയും ചെയ്യും.


3. കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് വിജയം ലഭിക്കുന്നില്ലെങ്കിൽ, എന്തെങ്കിലും കാരണത്താൽ ആരെങ്കിലും നിങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയാണെങ്കിൽ, വിഷമിക്കേണ്ട. അതിന് പരിഹാരം ഗണപതി കണ്ടെത്തും. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ബുധനാഴ്ച ഗണേശ രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാണ്. എന്നാല്‍, ഗണേശ രുദ്രാക്ഷം ധരിയ്ക്കുന്നതിനുമുന്‍പ് വിദഗ്ദ്ധനുമായി കൂടിയാലോചിക്കേണ്ടതുണ്ട്.
 
4. ഗണപതിയ്ക്ക് ലഡ്ഡു ഏറെ പ്രിയമാണ്. നിങ്ങൾ ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അവസരമാണ് എങ്കില്‍ ബുധനാഴ്ച  ഗണപതിയ്ക്ക് ലഡ്ഡു സമർപ്പിക്കുക. ഗണപതിയുടെ കൃപ ഉണ്ടാവും. 


5. ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുന്നതും ഐശ്വര്യമായി കണക്കാക്കുന്നു. ഇപ്രകാരം ചെയ്യുന്നതിലൂടെ, തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ് മേഖലകളിൽ വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ നീങ്ങുന്നു. പശുവിന് പുല്ല് നല്‍കാന്‍ സാധിക്കുന്നില്ല എങ്കില്‍ ഏതെങ്കിലും ഗോശാലയിൽ പുല്ല് ദാനം ചെയ്യുക.



നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.